ബ്ലാക്ക് ആൻഡ് വൈറ്റ് ലഡുവിൽ ചുവന്ന ഉണക്കമുന്തിരികൾ കുറേയേറെ വാരി വിതറിയപോലുള്ള കോവിഡിന്റെ ഈ ചിത്രം കഴിഞ്ഞ ഒന്നരവർഷമായി ലോകമെങ്ങും പ്രശസ്തമാണ്. നമുക്ക് ഒറ്റച്ചിത്രത്തിലൂടെ ഒരു വൈറസിനെ തിരിച്ചറിയാൻ സാധിക്കുമെങ്കിൽ നിശ്ചയമായും അതു കൊറോണ തന്നെയാകും. ലോകമെമ്പാടും തെരുവുകളിലും മതിലുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലാക്ക് ആൻഡ് വൈറ്റ് ലഡുവിൽ ചുവന്ന ഉണക്കമുന്തിരികൾ കുറേയേറെ വാരി വിതറിയപോലുള്ള കോവിഡിന്റെ ഈ ചിത്രം കഴിഞ്ഞ ഒന്നരവർഷമായി ലോകമെങ്ങും പ്രശസ്തമാണ്. നമുക്ക് ഒറ്റച്ചിത്രത്തിലൂടെ ഒരു വൈറസിനെ തിരിച്ചറിയാൻ സാധിക്കുമെങ്കിൽ നിശ്ചയമായും അതു കൊറോണ തന്നെയാകും. ലോകമെമ്പാടും തെരുവുകളിലും മതിലുകളിലും ഭിത്തികളിലുമെല്ലാം കോവിഡിന്റെ ഈ ചിത്രം വരയ്ക്കപ്പെട്ടിരിക്കുന്നു. ശുചിത്വവും അകലവും അച്ചടക്കവും പാലിക്കണമെന്ന കോവിഡ് നിയന്ത്രണ സന്ദേശങ്ങളോടൊപ്പം.

യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഇല്ലസ്ട്രേറ്റർമാരായ അലീസ എക്കേർട്ടും ഡാൻ ഹിഗ്ഗിൻസും ചേർന്നാണ് ഈ ചിത്രം വരച്ചത്. ഏറെ പഠനങ്ങൾക്കും ശ്രമങ്ങൾക്കും ശേഷമായിരുന്നു ഇത്.

ADVERTISEMENT

ജീവശാസ്ത്രമേഖലയിൽ വലിയ അറിവുള്ള ഒരു കലാകാരിയാണ് അലീസ.  2019ൽ കോവിഡിന്റെ തുടക്കകാലത്ത് ഒരു ദിവസം രാവിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അധികൃതർ അലീസയെ വിളിക്കുകയും ലോകമെങ്ങും ആശങ്ക സൃഷ്ടിക്കുന്ന വൈറസിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു.അലീസയ്ക്കു മുന്നിലുള്ള ദൗത്യം ഇതായിരുന്നു. കൊറോണ വൈറസിന്റെ ചിത്രം വരയ്ക്കണം. ജനങ്ങളുടെ ഉള്ളിൽ തങ്ങിനിൽക്കുന്ന ഒരു ചിത്രമായിരിക്കണം ഇത്.

ADVERTISEMENT

അലീസ തന്റെ വിശ്വസ്ത സഹപ്രവർത്തകനായ ഡാൻ ഹിഗ്ഗിൻസിന്റെ സഹായം ഇക്കാര്യത്തിൽ തേടി. അലീസയേക്കാൾ ഒരു പതിറ്റാണ്ടിലധികം പ്രവർത്തനപരിചയമുള്ളയാളായിരുന്നു ഡാൻ. ഇരുവരും ഒരുമിച്ച് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചു. കഴിഞ്ഞ 14 വർഷങ്ങളിൽ ഇത്തരം പല പ്രോജക്ടുകളും ഇവർ ഒരുമിച്ചു ചെയ്തിട്ടുണ്ടായിരുന്നു. ആദ്യപടിയായി ഇവർ ചെയ്തത് കൊറോണയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനായി സിഡിഎസിലെ വിദഗ്ധരായ പല ശാസ്ത്രജ്ഞരുമായും ഇവർ സംസാരിക്കുകയും ഒരു ഏകദേശ ധാരണ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. തുടർന്ന് വേൾഡ് പ്രോട്ടീൻ ഡേറ്റ ബാങ്കിൽ നിന്നു കൊറോണ വൈറസിന്റ സ്പൈക്ക് പ്രോട്ടീൻ വിവരങ്ങൾ ഇവർ ഡൗൺലോഡ് ചെയ്തെടുത്തു.

ADVERTISEMENT

തുടർന്ന് ഏഴു ദിവസത്തോളം നീണ്ട ജോലിയായിരുന്നു. വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വൈറസിന്റെ രൂപം ചിട്ടപ്പെടുത്തി. വിഷ്വൽ തന്ത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ ഒറിജിനാലിറ്റി തോന്നുന്ന രീതിയിൽ ഇവർ വൈറസിനു മിഴിവേകി. താമസിയാതെ തന്നെ ചിത്രം വൻഹിറ്റായി മാറി. ഫെയ്സ് മാസ്ക്കുകൾ മുതൽ റിസർച് ലബോറട്ടറികളിൽ വരെ ഈ ചിത്രം ഉപയോഗിച്ചു തുടങ്ങി. പലരും ഈ ചിത്രം കോപ്പിയടിച്ച് കൊറോണയുടെ ചിത്രങ്ങളുണ്ടാക്കുകയും ചെയ്തു.കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നമുക്ക് ഏറ്റവും പരിചിതമായ ചിത്രമേതെന്നു ചോദിച്ചാൽ ഈ കൊറോണപ്പടം തീർച്ചയായും ഉത്തരമായി ലഭിക്കും. അത്രയ്ക്ക് സ്വാധീനം ഈ കോവിഡ് കാലത്ത് ഇതു നമ്മളിൽ ചെലുത്തി. ഭയത്തോടെ, ഇഷ്ടക്കേടോടെ, ഒന്നു പോയിത്തരുമോ എന്ന ചോദ്യത്തോടെയാകാം പലരും ഈ ചിത്രത്തിൽ നോക്കുന്നത്.

English summary : Alissa Eckert and Dan Higginsed visualized corona Virus