ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 72 മുതൽ 66 ദശലക്ഷം വർഷം വരെ പഴക്കമുള്ള ഭ്രൂണം കണ്ടെത്തി. ആധുനിക പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ വെളിച്ചം വീശാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. 'ബേബി യിംഗ്ലിയാങ്' എന്ന് പേരിട്ട ഈ ഭ്രൂണം, തെക്കൻ ചൈനയിലെ ഗാൻഷൂവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 മുതൽ 72 ദശലക്ഷം വർഷം വരെ പഴക്കമുള്ള ഭ്രൂണം കണ്ടെത്തി. ആധുനിക പക്ഷികളും ദിനോസറുകളും  തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ വെളിച്ചം വീശാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. 'ബേബി യിംഗ്ലിയാങ്' എന്ന് പേരിട്ട ഈ ഭ്രൂണം, തെക്കൻ ചൈനയിലെ ഗാൻഷൂവിലെ ക്രിറ്റേഷ്യസ് പാറകളിൽ നിന്നാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ ദിനോസർ ഭ്രൂണമാണിത്. ഇത് പല്ലില്ലാത്ത തെറോപോഡ് ദിനോസറിന്റേതോ,  ഓവിറാപ്റ്റോറോസറുടേതോ ആണ്. ‌ദിനോസറുകൾ വിരിയിക്കുന്നതിന് തൊട്ടു മുൻപുള്ള പക്ഷിയെപ്പോലെയുള്ള ഭാവങ്ങളാണ് ഭ്രൂണത്തിനുള്ളത്.

The fossil of dinosaur egg in Naturmuseum Senckenberg. This is original one. Elongated eggs of this size are assigned to Tyrannosaurus. Photo credits : Danny Ye/ Shutterstock.com
ADVERTISEMENT

ഇതേവേരെ കണ്ടെത്തിയ ദിനോസർ ഭ്രൂണങ്ങളിൽ നിന്നും 'ബേബി യിംഗ്‌ലിയാങ്ങിന്റെ' ഭാവം സവിശേഷമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അതിന്റെ തല ശരീരത്തിന് താഴെയാണ്, കാലുകൾ ഇരുവശത്തും മുട്ടത്തോടിനോട് ചേർന്ന് മുതുകും ചുരുട്ടി കിടക്കുന്നു. ഇതിന്റെ രൂപം ആധുനിക പക്ഷി ഭ്രൂണങ്ങളുടേതിന് സമാനമാണ്. ഇ–സയൻസിൽ ഇതേ കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭ്രൂണത്തിന് തല മുതൽ വാൽ വരെ 27 സെന്റീമീറ്റർ നീളമുള്ളതായി കണക്കാക്കുന്നു, 17 സെന്റീമീറ്റർ നീളമാണ് മുട്ടയ്ക്ക്. യിംഗ്ലിയാങ് സ്റ്റോൺ നേച്ചർ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

ADVERTISEMENT

ഗവേഷക സംഘത്തിലെ അംഗമായ എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫസർ സ്റ്റീവ് ബ്രുസാറ്റ് പറയുന്നത്: ‘അതിന്റെ മുട്ടയ്ക്കുള്ളിലെ ഈ ദിനോസർ ഭ്രൂണം ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഫോസിലുകളിൽ ഒന്നാണ്. ജനനത്തിനു മുമ്പുള്ള ദിനോസർ അതിന്റെ മുട്ടയിൽ ചുരുണ്ട ഒരു കുഞ്ഞിനെപ്പോലെയാണ്. ഇന്നത്തെ പക്ഷികളുടെ സ്വഭാവസവിശേഷതകൾ പലതും ആദ്യമായി പരിണമിച്ചത് അവരുടെ ദിനോസർ പൂർവ്വികരിൽ എന്നതിന്റെ കൂടുതൽ തെളിവാണ് ഇത്’.

ADVERTISEMENT

ബർമിംഗ്ഹാം സർവകലാശാലയിലെ ജോയിന്റ് ഫസ്റ്റ് രചയിതാവും പിഎച്ച്ഡി ഗവേഷകനുമായ ഫിയോൺ വൈസം മാ പറഞ്ഞു:‘ദിനോസർ ഭ്രൂണങ്ങൾ വളരെ അപൂർവമായ ഫോസിലുകളാണ്, അവയിൽ മിക്കതും അസ്ഥികളുടെ സ്ഥാനഭ്രംശത്തോടെ അപൂർണ്ണമാണ്. 'ബേബി യിംഗ്ലിയാങ്ങിന്റെ' കണ്ടെത്തലിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്. ഇത് ഒരു മികച്ച രീതിയിൽ സംരക്ഷിച്ചിരിക്കുന്നു കൂടാതെ ദിനോസറുകളുടെ വളർച്ചയെയും പുനരുൽപാദനത്തെയും കുറിച്ചുള്ള ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങളെ സഹായിക്കുന്നു.’

English Summary : 72 million year old preserved embryo found inside fossilized dinosaur egg