ചന്ദ്രന്റെ അജ്ഞാത വശത്ത് (ഫാർ സൈഡ്) ചതുരാകൃതിയിൽ ചൈനീസ് റോവറായ യുടു–2 കണ്ടെത്തിയ ദുരൂഹ വസ്തുവിന്റെ രഹസ്യം ഒടുവിൽ പുറത്ത്. ഇതൊരു പാറയാണെന്നാണ് ഒടുവിൽ കിട്ടിയിരിക്കുന്ന വിവരം. ആദ്യം റോവർ ഇതു കണ്ടെത്തിയപ്പോൾ ഇതു ചന്ദ്രനിലെ ഒരു ദുരൂഹ വീടാണെന്നും മറ്റും പറഞ്ഞുള്ള വാ‍ർത്തകൾ പ്രചരിച്ചിരുന്നു. ദുരൂഹ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രന്റെ അജ്ഞാത വശത്ത് (ഫാർ സൈഡ്) ചതുരാകൃതിയിൽ ചൈനീസ് റോവറായ യുടു–2 കണ്ടെത്തിയ ദുരൂഹ വസ്തുവിന്റെ രഹസ്യം ഒടുവിൽ പുറത്ത്. ഇതൊരു പാറയാണെന്നാണ് ഒടുവിൽ കിട്ടിയിരിക്കുന്ന വിവരം. ആദ്യം റോവർ ഇതു കണ്ടെത്തിയപ്പോൾ ഇതു ചന്ദ്രനിലെ ഒരു ദുരൂഹ വീടാണെന്നും മറ്റും പറഞ്ഞുള്ള വാ‍ർത്തകൾ പ്രചരിച്ചിരുന്നു. ദുരൂഹ വീട് എന്ന് അർഥമുള്ള മിസ്റ്ററി ഹൗസ് എന്നായിരുനന് വസ്തുവിന് ശാസ്ത്രജ്ഞർ നൽകിയ പേര്. 

എന്നാൽ റോവറിൽ നിന്നുള്ള പുതിയ വിവരങ്ങളാണു സംഭവം വെറുമൊരു പാറയാണെന്നും വീടും കെട്ടിടവുമൊന്നുമല്ലെന്നും തെളിയിച്ചിരിക്കുന്നത്. ആദ്യം കണ്ടപ്പോൾ വളരെ ദൂരെ നിന്നു ചിത്രമെടുത്തതിനാലാണു വീട് പോലെ തോന്നിയത്. 

ADVERTISEMENT

എന്നാൽ വളരെ അടുത്തു നിന്നുള്ള ചിത്രങ്ങളിൽ ഈ പാറയ്ക്ക് പുല്ലുതിന്നുന്ന ഒരു മുയലിന്റെ രൂപമാണ്. ഇതു കണ്ടു വിസ്മയിച്ച ശാസ്ത്രജ്ഞർ ‘ജേഡ് റാബിറ്റ്’ എന്ന് ഈ പാറയ്ക്കു പുതിയ പേരും നൽകിയിട്ടുണ്ട്. 2019 തുടക്കം മുതൽ ചന്ദ്രന്റെ അജ്ഞാത വശത്ത് പര്യവേക്ഷണം നടത്തുകയാണ് യുടു 2 റോവർ. 

ADVERTISEMENT

ആദ്യം ഈ പാറ കണ്ടെത്തിയ നാളുകളിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ഇതെക്കുറിച്ച് ഉയർന്നിരുന്നു. വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റാൻലി കുബ്രിക് തന്റെ കൾട്ട് ക്ലാസിക്കായ 2001– എ സ്പേസ് ഒഡീസി എന്ന ചിത്രത്തിൽ ഒരു ചതുര ബീം കാട്ടുന്നുന്നുണ്ട്. മനുഷ്യരുടെ പരിണാമത്തിനു വേഗം പകർന്നതും മനുഷ്യർക്ക് ബുദ്ധി കിട്ടിയതുമൊക്കെ ഈ ബീമിൽ നിന്നാണെന്നാണ് ആ ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഇത്തരത്തിലൊരു ബീമാണ് ഇതെന്നായിരുന്നു ചില നിഗൂഢസിദ്ധാന്തക്കാരുടെ വാദം (ഇത്തരം ബീമുകൾ ട്രോൾ ചെയ്യാനായി കഴിഞ്ഞ വർഷം ലോകത്ത് പലയിടത്തും ആൾക്കാർ ഉയർത്തുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു). 

ADVERTISEMENT

2019ൽ യുടു 2 റോവർ ജെല്ലുപോലെ ഏതോ വസ്തു ചന്ദ്രന്റെ അജ്ഞാത ഭാഗത്ത് കണ്ടെത്തിയെന്നു പറഞ്ഞു വലിയ കോലാഹലങ്ങൾ ഉടലെടുത്തിരുന്നു. അതും ഒരു പ്രത്യേകതരം പാറയാണെന്നു പിന്നീട് തെളിഞ്ഞു. ചന്ദ്രൻ സ്വന്തം അച്ചുതണ്ടിൽ ചുറ്റുന്നതിന്റെയും ഭൂമിയെ ഭ്രമണം ചെയ്യുന്നതിന്റെയും തോതുകളുടെ പ്രത്യേകത മൂലം ചന്ദ്രന്റെ ഒരു വശം മാത്രമേ നമുക്ക് കാണാൻ സാധിക്കൂ. കാണാൻ സാധിക്കാത്ത വശമാണ് ഫാർ സൈഡ് അഥവാ അജ്ഞാത വശമമെന്ന് അറിയപ്പെടുന്നത്.ഈ വശത്ത് സോഫ്റ്റ്ലാൻഡിങ് (ഇടിച്ചിറക്കാതെ നിയന്ത്രണാതീതമായ രീതിയിൽ ഇറങ്ങുന്ന രീതി) കൈവരിച്ച ദൗത്യമായിരുന്നു ചൈന 2018 ഡിസംബറിൽ വിക്ഷേപിച്ച ചാങ്ങി –4. ഇതിനൊപ്പമുണ്ടായിരുന്ന റോവറാണ് യുടു 2.ഇതുവരെ 840 കിലോമീറ്റർ ദൂരം യുടു 2 റോവർ ചന്ദ്രനിൽ സഞ്ചരിച്ചിട്ടുണ്ട്. 

English Summary : 'Mystery house' on moon is just a rabbit shaped rock