റഷ്യയുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രെയ്നിലെ ലിവ്യൂ നഗരത്തിൽ ഹൃദയഭേദകമായ ഒരു പ്രതിഷേധക്കാഴ്ച ഉടലെടുത്തു. നഗരചത്വരമായ റൈനോക് സ്ക്വയറിൽ നഗരവാസികൾ 109 ശിശുവാഹിനികൾ (പ്രാം) നിരത്തിവച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിൽ കൊല്ലപ്പെടുന്ന കുട്ടികളെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രെയ്നിലെ ലിവ്യൂ നഗരത്തിൽ ഹൃദയഭേദകമായ ഒരു പ്രതിഷേധക്കാഴ്ച ഉടലെടുത്തു. നഗരചത്വരമായ റൈനോക് സ്ക്വയറിൽ നഗരവാസികൾ 109 ശിശുവാഹിനികൾ (പ്രാം) നിരത്തിവച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിൽ കൊല്ലപ്പെടുന്ന കുട്ടികളെക്കുറിച്ച് ലോകത്തിനോടുള്ള ഓർമപ്പെടുത്തലായി ഈ കാഴ്ച. ‌ലിവ്യൂവിലെ മേയറായ ആൻഡ്രി സാഡോവ്യിയാണ് ആദ്യം ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഈ ചിത്രങ്ങൾ മൊബൈലിലെടുത്ത എല്ലാവരോടും ഇതു പങ്കുവയ്ക്കാനും ആൻഡ്രി ആവശ്യപ്പെട്ടു. ഒട്ടേറെ പേർ ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പങ്കുവച്ചതോടെ ലിവ്യൂവിലെ ഈ വേറിട്ട പ്രതിഷേധം ശ്രദ്ധ നേടി. പ്രാമുകളുടെ ചിത്രങ്ങൾ യുക്രെയ്ൻ വിദേശകാര്യമന്ത്രാലയവും പങ്കുവച്ചു.

ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയ ശേഷം 109 കുട്ടികൾ കൊല്ലപ്പെട്ടെന്നാണു യുക്രെയ്ൻ പറയുന്നത്. 130 കുട്ടികൾക്കു പരുക്കേൽക്കുകയും ചെയ്തത്രേ. യുക്രെയ്ന്റെ തലസ്ഥാനം കൂടിയായ കീവ് നഗരത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ പറയുന്നു .55 പേരാണത്രേ ഇവിടെ കൊല്ലപ്പെട്ടത്. മറ്റൊരു നഗരമായ ഹർകീവിൽ 34 പേരും കൊല്ലപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിന്റെ ഏറ്റവും വലിയ ചിഹ്നങ്ങളിലൊന്നും കൂടിയായി പ്രാമുകൾ മാറുകയാണ്. യുദ്ധം തുടങ്ങിയ ശേഷം കുട്ടികളുടെ വലിയ പലായനവും പറിച്ചുമാറ്റലുമാണു നടക്കുന്നത്. കുട്ടികളുമായി അമ്മമാരാണ് യുക്രെയ്ൻ അതിർത്തി കടന്നു പോളണ്ടിലും മറ്റു സമീപ രാജ്യങ്ങളിലുമെത്തുന്നത്.പോളണ്ടിലെ അമ്മമാർ തങ്ങളുടെ കൈവശമുള്ള പ്രാമുകൾ യുക്രെയ്നിൽ നിന്നുള്ള അഭയാർഥികൾ വ്യാപകമായി വന്നിറങ്ങുന്ന പ്രിസെമ്സിൽ റെയിൽവേ സ്റ്റേഷനിൽ നിക്ഷേപിച്ചത് കഴിഞ്ഞ ദിവസം വലിയ ശ്രദ്ധ നേടിയിരുന്നു. ഇവിടെ കൈക്കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്ന അമ്മമാർക്ക് ഉപയോഗിക്കാനായാണ് ഇത് നിക്ഷേപിച്ചത്.

ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
ADVERTISEMENT

കുട്ടികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളിലും വലിയ നാശത്തിന് യുദ്ധം ഇടവരുത്തുന്നുണ്ട്. യുക്രെയ്നിൽ ഇതുവരെ 439 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ തോതിൽ തകരാറുകൾ യുദ്ധം മൂലം പറ്റിയിട്ടുണ്ട്. ഇവയിൽ 63 എണ്ണം പൂ‍ർണമായും നശിപ്പിക്കപ്പെട്ടെന്നും യുക്രെയ്ൻ അധികൃതർ പറയുന്നു. തകരാറുകൾ നേരിട്ട 126 വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുക്രെയ്നിലെ വിമതമേഖലയായ ഡോനെറ്റ്സ്കിലാണ്.പ്രതിഷേധം നടന്ന ലിവ്യു നഗരം യുക്രെയ്ന്റെ സാംസ്കാരിക തലസ്ഥാനമെന്നു കൂടി അറിയപ്പെടുന്ന നഗരമാണ്.കീവ്, ഹർകീവ്, മരിയുപ്പോൾ തുടങ്ങിയ നഗരങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ലിവ്യു നഗരത്തിൽ ആക്രമണത്തിന്റെ തോത് പൊതുവെ കുറവായിരുന്നു, എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ആക്രമണങ്ങൾ ലിവ്യുവിൽ നടന്നു.

ADVERTISEMENT

English summary : 109 empty strollers lined up as symbol of children killed in Ukraine amid war