യുക്രെയ്നിൽ റഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ നിരവധി ഉപരോധങ്ങളാണു രാജ്യത്തിനു നേരിടേണ്ടി വന്നത്. ബഹുരാഷ്ട്ര സാന്നിധ്യമുള്ള കമ്പനികളുൾപ്പെടെ പലരും റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ചു. പലരും രാജ്യം വിടുകയും ചെയ്തു. പ്രായമാകുന്നതിനെ ചെറുക്കാനുള്ള പ്രധാന സൗന്ദര്യവർധക മാർഗങ്ങളിലൊന്നായ ബോട്ടോക്സിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിൽ റഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ നിരവധി ഉപരോധങ്ങളാണു രാജ്യത്തിനു നേരിടേണ്ടി വന്നത്. ബഹുരാഷ്ട്ര സാന്നിധ്യമുള്ള കമ്പനികളുൾപ്പെടെ പലരും റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ചു. പലരും രാജ്യം വിടുകയും ചെയ്തു. പ്രായമാകുന്നതിനെ ചെറുക്കാനുള്ള പ്രധാന സൗന്ദര്യവർധക മാർഗങ്ങളിലൊന്നായ ബോട്ടോക്സിന്റെ വിതരണം റഷ്യയ്ക്കു വിലക്കിയിരിക്കുകയാണ് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആബ്വി. തൊലിയിൽ ചുളിവുകൾ വീഴുന്നതു തടയാനായി ലോകത്ത് സെലിബ്രിറ്റികളുൾപ്പെടെ പ്രമുഖർ ഉപയോഗിക്കുന്ന മാർഗമാണു ബോട്ടോക്സ്.

ADVERTISEMENT

വ്ലാഡിമിർ പുടിനെ വ്യക്തിപരമായി ഈ ഉപരോധം ബാധിച്ചേക്കാമെന്നാണ് ഉയരുന്ന അഭ്യൂഹങ്ങൾ. ലോകത്തെ പ്രമുഖ നേതാക്കളിൽ പുട്ടിനോളം ഫിറ്റായിട്ടുള്ളവരില്ല. എഴുപതിന്റെ പടിവാതിലിലെത്തിയെങ്കിലും നീന്തൽ, വേട്ട, ജൂഡോ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ തന്റെ ‘സ്ട്രോങ്മാൻ’ പരിവേഷം അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. റഷ്യൻ പിന്തുണ ഉറപ്പാക്കാൻ ഇത്തരമൊരു പരിവേഷം അത്യാവശ്യമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പ്രായമാകുന്നതിനെയും തൊലിയിൽ ചുളിവുണ്ടാകുന്നതിനെയും തടയാൻ ജൂഡോയും നീന്തലും കൊണ്ടുപറ്റില്ലല്ലോ. അതിനായി പുട്ടിൻ ബോട്ടോക്സ് ഇൻജക്ഷൻ എടുക്കുന്നുണ്ടെന്ന് നീണ്ട നാളുകളായി അഭ്യൂഹമുണ്ട്. 

ADVERTISEMENT

ഡോ. ജേക്ക് സ്ലോനെപ്പോലെയുള്ള കോസ്മെറ്റിക് വിദഗ്ധർ പറയുന്നത് പ്രകാരം പുട്ടിൻ  ബോട്ടോക്സിനു പുറമേ കവിളിനെ പുഷ്ടിപ്പെടുത്താനും തുടുത്തു നിൽക്കാനുമായി ഫില്ലറുകൾ ചീക്ക് ബോണുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രായമാകുന്നതിന് അനുസരിച്ച് ആളുകളുടെ മുഖങ്ങൾ മെലിഞ്ഞു വരുന്നതാണു സാധാരണ കണ്ടുവരുന്നതെങ്കിൽ പുട്ടിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ മുഖവും കവിളുകളും മനോഹരമായി തുടുത്ത് പുഷ്ടിപ്പെട്ട് ഇരിക്കുകയാണെന്നും ഇത് സൗന്ദര്യവർധക പ്രക്രിയകളുടെ ഫലമായാണെന്നും ജെറാർഡ് ലാംബിയെപ്പോലുള്ള കോസ്മറ്റിക് സർജൻമാർ പറയുന്നു.

ADVERTISEMENT

ബോട്ടോക്സ് ഇൻജക്ഷനുകൾ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചുളിവുകൾ നേരെയാക്കാൻ മാത്രമല്ല, കഴുത്തുവേദന, ഇടതടവിട്ടുള്ള മൂത്രശങ്ക, അമിത വിയർക്കൽ എന്നിവയുടെയെല്ലാം ചികിത്സയിൽ ബോട്ടോക്സ് ഉപയോഗിക്കുന്നുണ്ട്. ഓനോ ബോട്ടുലിനം എന്ന വിഷവസ്തുവാണു ബോട്ടോക്സ് ഇൻജക്ഷനിൽ ഉപയോഗിക്കുന്നത്. ബോട്ടുലിസം എന്ന ഭക്ഷവിഷബാധയ്ക്കു കാരണമാകുന്ന ഒരു സൂക്ഷ്മകോശജീവിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ചെറിയ അളവുകളിൽ നിയന്ത്രിതമായ തോതിൽ ഈ രാസവസ്തു നൽകിയാൽ അത് ഗുണകരമാണ്. ബോട്ടോക്സ് ഇൻജക്ഷനുകൾ നൽകിയാൽ ശരീരത്തിലെ ചില രാസ സിഗ്നലുകളെ അതു തടയും. പേശികളെ സങ്കോചിപ്പിക്കുന്ന സിഗ്നലുകളാണ് ഇവ. ഈ പ്രക്രിയ നടക്കുന്നതോടെ പേശികൾ അയയും. ചുളിവുകൾ ഉൾപ്പെടെ മാറുന്നത് ഈ പ്രവർത്തനം മൂലമാണ്.

English Summary : Russian President Putin and Botox