2012ൽ ലോകം അവസാനിക്കുമെന്നു പ്രവചിച്ച വിശ്വപ്രസിദ്ധവുമായ മായൻ കലണ്ടറിന്റെ ആദ്യകാല ഉപയോഗത്തിന്റെ തെളിവ് വ്യക്തമാക്കുന്ന അവശേഷിപ്പ് തെക്കൻ അമേരിക്കൻ രാജ്യം ഗ്വാട്ടിമാലയിലെ മായൻ പിരമിഡിൽ നിന്നു കണ്ടെത്തി. ഗ്വാട്ടിമാലയിലെ വടക്കൻ പ്രദേശത്തുള്ള സാൻ ബർട്ടോലോ ആർക്കയോളജിക്കൽ കേന്ദ്രത്തിൽ നിന്നാണു ശേഷിപ്പുകൾ കണ്ടെത്തിയത്. നിബിഡവനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ പിരമിഡ്. മായൻ നാഗരികത ഒരു കാലത്ത് ശക്തമായിരുന്ന ഇവിടെ സ്ഥിതി ചെയ്യുന്ന ലാ പിന്റുറാസ് എന്ന പിരമിഡിൽ നിന്ന് 2001ൽ ഭൂഗർഭ അറകളും അവയ്ക്കുള്ളിൽ ചിത്രരചനകളുമൊക്കെ കണ്ടെത്തിയിരുന്നു. നൂറടിയോളം ഉയരമുള്ള ഈ പിരമിഡിൽ നിന്നു തന്നെയാണ് മായൻ കലണ്ടറിന്റെ ഉപയോഗം വ്യക്തമാക്കുന്ന പുതിയ തെളിവ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘7 ഡീർ’ എന്ന ചിഹ്നമാണ് ഇപ്പോൾ പിരമിഡിൽ നിന്നു ലഭിച്ച രണ്ട് കൽക്കഷ്ണങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്
ADVERTISEMENT

260 ദിനങ്ങൾ അടങ്ങിയതാണ് മായൻ കലണ്ടർ. ഇതിലെ ദിനങ്ങൾ മൃഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് എഴുതുന്നത്. ഏഴാംദിനത്തെ മാനുമായി ബന്ധപ്പെടുത്തി എഴുതിയ ‘7 ഡീർ’ എന്ന ചിഹ്നമാണ് ഇപ്പോൾ പിരമിഡിൽ നിന്നു ലഭിച്ച രണ്ട് കൽക്കഷ്ണങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ കഷ്ണങ്ങൾ പിരമിഡിനുള്ളിലെ ഒരു ഭിത്തിയുടെ ഭാഗമായിരിക്കാമെന്ന് ഗവേഷകർ പറയുന്നു. പണ്ട് ഇതു നിർമിച്ച തീയതിയടയാളപ്പെടുത്താനായിരിക്കാം ‘7 ഡീർ’ ചിഹ്നം ഉപയോഗിച്ചത്.

പ്രാചീനലോകത്തെ പ്രബലമായ നാഗരിതകകളിലൊന്നായിരുന്ന മായൻ സംസ്കാരം ഇന്നത്തെകാലത്തെ ഗ്വാട്ടിമാലയിലെ താഴ്‌വരകൾ, യൂക്കാട്ടൻ ഉപദ്വീപ്, ബെലൈസ്, മെക്സിക്കോയുടെയും ഹോണ്ടുറസിന്റെയും ഭാഗങ്ങൾ എന്നിവിടങ്ങളിലായാണു പരന്നുകിടന്നത്. എഡി ആറാം നൂറ്റാണ്ടിൽ ഇവർ ഏറ്റവും ശക്തമായ നിലയിലെത്തി. കൃഷി, കരകൗശല നിർമാണം, ഗണിതം, വാസ്തുവിദ്യ എന്നീ മേഖലകളിൽ മികച്ചു നിന്ന മായൻമാർ സ്വന്തമായി ഒരു ഗ്ലിഫ് ലിപി രൂപപ്പെടുത്തിയിരുന്നു.

ADVERTISEMENT

മായൻ നാഗരികതയുടെ ഏറ്റവും പ്രൗഢമായ ചിഹ്നങ്ങളിലൊന്നായിരുന്നു അവർ തയാറാക്കിയ കലണ്ടർ. ഹാബ് എന്ന പൊതു കലണ്ടറും സോൽകീൻ എന്ന ദിവ്യമായി കരുതിപ്പോന്ന കലണ്ടറും ഇതിന്റെ ഭാഗങ്ങളാണ്. ഭാവിയിലേക്കുള്ള സമയക്രമത്തിനായി ലോങ് കൗണ്ട് കലണ്ടർ എന്നൊരു വകഭേദവും അവർ രൂപകൽപന ചെയ്തു. ഈ കലണ്ടർ തുടങ്ങുന്നത് 3114 ബിസിയിലാണ്. ഇത് അടുത്ത ചക്രത്തിലേക്ക് 2012 ഡിസംബർ 21നു പ്രവേശിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. ഈ ദിനം ലോകാവസാനമായിരിക്കുമെന്ന് ഇടയ്ക്ക് കുറേ നിഗൂഢതാ സിദ്ധാന്തക്കാർ പ്രചരിപ്പിച്ചു. ഇതൂ മൂലം 2012ൽ ആഗോള തലത്തിൽ വലിയ പേടിയും ആശങ്കയും ഉടലെടുത്തിരുന്നു. മായൻ കലണ്ടർ രാജ്യാന്തരവേദിയിൽ പ്രശസ്തമായതും ഇങ്ങനെയാണ്.

English Summary : Evidence of Mayan calendar found in Guatemalan pyramid

ADVERTISEMENT