ചിത്രകാരനായ ആൻഡി വാർഹോൾ വരച്ച മെർലിൻ മൺറോയുടെ പെയ്‌ന്‌റിങ് 1500 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഷോട്ട് സേജ് ബ്ലൂ മെർലിൻ എന്നു പേരുള്ള ചിത്രം 1964ലാണു വാർഹോൾ വരച്ചത്. മെർലിൻ മൺറോയുടെ പ്രശസ്തമായ ഒരു മുഖചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു പെയ്‌ന്‌റിങ്. മെർലിൻ മൺറോ അഭിനയിച്ച 1953ൽ പുറത്തിറങ്ങിയ നയാഗ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രകാരനായ ആൻഡി വാർഹോൾ വരച്ച മെർലിൻ മൺറോയുടെ പെയ്‌ന്‌റിങ് 1500 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഷോട്ട് സേജ് ബ്ലൂ മെർലിൻ എന്നു പേരുള്ള ചിത്രം 1964ലാണു വാർഹോൾ വരച്ചത്. മെർലിൻ മൺറോയുടെ പ്രശസ്തമായ ഒരു മുഖചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു പെയ്‌ന്‌റിങ്. മെർലിൻ മൺറോ അഭിനയിച്ച 1953ൽ പുറത്തിറങ്ങിയ നയാഗ്ര എന്ന ചിത്രത്തിനു വേണ്ടിയെടുത്തതാണ് ഈ ഫോട്ടോ. ഒരിക്കൽ വാർഹോളിന്റെ ചിത്രപ്രദർശന ശാലയിൽ എത്തിയ ഒരു സ്ത്രീ തോക്കെടുത്തു വെടിവയ്ക്കുകയും മെർലിന്റെ മറ്റു നാലു പെയ്‌ന്‌റിങ്ങുകൾ നശിക്കുകയും ചെയ്തു. എന്നാൽ ഈ പെയ്‌ന്‌റിങ്ങിനു മാത്രം കുഴപ്പമൊന്നുമുണ്ടായില്ല. അങ്ങനെയാണ് ഷോട്ട് സേജ് ബ്ലൂ മെർലിൻ എന്ന പേര് പെയ്‌ന്‌റിങ്ങിനു ലഭിച്ചത്.

ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിൽ തയാറാക്കപ്പെട്ട ഒരു കലാസൃഷ്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ വിലയാണു മെർലിന്റെ പെയ്‌ന്‌റിങ്ങിനു ലഭിച്ചതെന്നു നിരീക്ഷകർ പറയുന്നു. ഏറ്റവും കൂടുതൽ വില ലഭിച്ച അമേരിക്കൻ കലാസൃഷ്ടി എന്ന ബഹുമതിയും ഈ പെയ്‌ന്‌റിങ്ങിനു ലഭിച്ചു. ന്യൂയോർക്കിലെ പ്രശസ്ത ലേലസ്ഥാപനമായ ക്രിസ്റ്റീസാണ് പെയിന്‌റിങ്ങിന്റെ ലേലം നടത്തിയത്. 20 കോടി യുഎസ് ഡോളറാണ് ഇതിനു വില നിശ്ചയിച്ചിരുന്നത്. ഏതാണ്ട് ഇതിനടുത്തുതന്നെ വില ലഭിക്കുകയും ചെയ്തു. വളരെ അപൂർവവും സങ്കീർണവുമായ കലാസൃഷ്ടിയെന്നാണ് ക്രിസ്റ്റീസ് പെയ്‌ന്‌റിങ്ങിനെ വിശേഷിപ്പിച്ചത്.

ADVERTISEMENT

1982ൽ ജീൻ മൈക്കൽ ബാസ്‌ക്വിയാറ്റ് വരച്ച ഒരു പെയ്‌ന്‌റിങ്ങായിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ മൂല്യം ലഭിച്ച അമേരിക്കൻ പെയ്‌ന്‌റിങ്. 11 കോടി യുഎസ് ഡോളറായിരുന്നു ആ പെയ്‌ന്‌റിങ്ങിനു ലഭിച്ചത്. വാർഹോളിന്റെ സുഹൃത്ത് കൂടിയാണ് ബാസ്‌ക്വിയാറ്റ്. വിഖ്യാത യൂറോപ്യൻ ചിത്രകാരനായ പാബ്ലോ പിക്കാസോ വരച്ച ലെ ഫെമി ഡി ആൽഗർ എന്ന പെയ്‌ന്‌റിങ് 1955ൽ 17.9 കോടി യുഎസ് ഡോളറിനു ലേലത്തിൽ വിറ്റിരുന്നു. മെർലിന്റെ പെയ്‌ന്‌റിങ്ങിനു മുൻപ് ഇതായിരുന്നു ഏറ്റവും മൂല്യത്തിൽ ലേലത്തിൽ വിറ്റ ഇരുപതാം നൂറ്റാണ്ടിൽ സൃഷിടിച്ച പെയ്‌ന്‌റിങ്.

ADVERTISEMENT

മെർലിന്റെ പെയ്‌ന്‌റിങ് വിറ്റതിലൂടെ ലഭിച്ച തുക സ്വിറ്റ്‌സർലൻഡിലെ തോമസ് ആൻഡ് ഡോറിസ് അമ്മാൻ ഫൗണ്ടേഷൻ സൂറിച്ച് എന്ന സംഘടനയ്ക്കു കൈമാറും. ലോകമെമ്പാടും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപരിരക്ഷയ്ക്കുമായി പദ്ധതികൾ നടത്തുന്ന സന്നദ്ധസംഘടനയാണ് തോമസ് ആൻഡ് ഡോറിസ് അമ്മാൻ ഫൗണ്ടേഷൻ സൂറിച്ച്. നോർമ ജീൻ മോർടെൻസൻ എന്ന് യഥാർഥ പേരുള്ള മെർലിൻ മൺറോ 1926ൽ യുൂഎസിലെ ലൊസാഞ്ചസിലാണു ജനിച്ചത്. 1950-60 കാലഘട്ടത്തിൽ ഹോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി ഇവർ മാറി. അക്കാലത്ത് ലോകത്ത് ഏറ്റവും പ്രശസ്തയായ അമേരിക്കൻ നടിയെന്ന പേരും ഇവർക്കു വന്നു. 1962 ഓഗസ്റ്റ് നാലിന് മെർലിൻ അന്തരിച്ചു. വെറും 36 വയസ്സായിരുന്നു മരിക്കുമ്പോഴുള്ള അവരുടെ പ്രായം.

English summary : Andy Warhols famed Marilyn painting sells for record at auction