ഒരു നീലത്തിമിംഗലത്തിന്റെ മൂന്ന് മടങ്ങ് വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ മണിക്കൂറിൽ കാൽ ലക്ഷം കിലോമീറ്റർ വേഗത്തിൽ കടന്നുപോകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പേടിക്കേണ്ട കാര്യമില്ലെന്നും അറിയിപ്പുണ്ട്. ഭൂമിയിൽ നിന്ന് 35 ലക്ഷം കിലോമീറ്റർ അകലത്തിലാണത്രേ 2021 ജിടി2 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നീലത്തിമിംഗലത്തിന്റെ മൂന്ന് മടങ്ങ് വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ മണിക്കൂറിൽ കാൽ ലക്ഷം കിലോമീറ്റർ വേഗത്തിൽ കടന്നുപോകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പേടിക്കേണ്ട കാര്യമില്ലെന്നും അറിയിപ്പുണ്ട്. ഭൂമിയിൽ നിന്ന് 35 ലക്ഷം കിലോമീറ്റർ അകലത്തിലാണത്രേ 2021 ജിടി2 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം പോകുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ പത്തുമടങ്ങ് ദൂരം. 83 മീറ്റർ വീതിയുള്ളതാണ് ഈ ഛിന്നഗ്രഹം.

ADVERTISEMENT

ആട്ടൻ ക്ലാസ് വിഭാഗത്തിൽപെടുന്നതാണ് ഈ ഛിന്നഗ്രഹം. ഭൂമി സൂര്യനെ ഭ്രമണം ചെയ്യാനെടുക്കുന്ന സമയത്തേക്കാൾ കുറച്ചുസമയത്തിൽ സൂര്യഭ്രമണം പൂർത്തീകരിക്കുന്ന ഛിന്നഗ്രഹങ്ങളാണ് ആട്ടൻ ക്ലാസിൽ ഉൾപ്പെടുന്നത്. ഭൂമിയുടെ ഭ്രമണപാത ഇത്തരം ഛിന്നഗ്രഹങ്ങൾ കടക്കുകയും ചെയ്യും. ഇത്തരത്തിലുള്ള 1800 ഛിന്നഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.ഇവയിൽ പലതും ഭാവിയിൽ പ്രശ്നക്കാരാകാം എന്ന ഗണത്തിൽ ഉൾപ്പെടുന്നതാണ്.

ADVERTISEMENT

ഇപ്പോൾ ഭൂമിക്കരികെ ഇത്രയും അടുത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹത്തിനെ ഇനി കാണണമെങ്കിൽ 12 വർഷം കാത്തിരിക്കണം. 2034 ജനുവരി 26നാകും ഈ ഛിന്നഗ്രഹത്തിന്റെ അടുത്ത മടക്കം. അന്ന് ഭൂമിയിൽ നിന്ന് 1.5 കോടി കിലോമീറ്റർ അകലത്തുകൂടിയായിരിക്കും ഈ ഛിന്നഗ്രഹം പോകുന്നത്.

ADVERTISEMENT

സൂര്യനിൽ നിന്നു 14 കോടി കിലോമീറ്റർ ദൂരത്തിനുള്ളിലുള്ള വസ്തുക്കളെ നിയർ എർത് വസ്തുക്കളായാണു ശാസ്ത്രലോകം പരിഗണിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ നിയർ എർത് വസ്തുക്കൾ ഭൂമിക്ക് വലിയ പ്രശ്നങ്ങളോ സുരക്ഷാഭീഷണികളോ ഉണ്ടാക്കുന്നതായി ഗവേഷണങ്ങളൊന്നുമില്ല. എന്നാൽ വരും കാലങ്ങളിൽ ഇവയിൽ ശ്രദ്ധ വേണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലേക്കു നേരിട്ടു വന്നിടിച്ചില്ലെങ്കിലും ഇവ തമ്മി‍ൽ ബഹിരാകാശത്ത് തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന ചീളുകളും മറ്റും ഉപഗ്രഹങ്ങളെയും മറ്റു നിരീക്ഷണ സംവിധാനങ്ങളെയുമൊക്കെ നശിപ്പിക്കാനുള്ള സാധ്യത കൽപിക്കപ്പെടുന്നു.

English Summary : Huge asteroid three times blue whale close approach to earth