ഓക്‌സ്ഫഡ് ഡിക്ഷ്ണറി 2022ലെ വാക്കായി തിരഞ്ഞെടുത്തത് ഗോബ്ലിൻ മോഡ് എന്ന പ്രയോഗമാണ്. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ് ഗോബ്ലിൻ മോഡ് എന്ന പ്രയോഗം അർഥമാക്കുന്നത്. ലോക്ഡൗൺ സമയത്ത് ഈ പ്രയോഗം വളരെയേറെ ഉപയോഗിക്കപ്പെട്ടിരുന്നു. ദീർഘകാലം ലോക്ഡൗണിന്റെ ഭാഗമായി വീട്ടിലിരുന്ന മനുഷ്യർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌സ്ഫഡ് ഡിക്ഷ്ണറി 2022ലെ വാക്കായി തിരഞ്ഞെടുത്തത് ഗോബ്ലിൻ മോഡ് എന്ന പ്രയോഗമാണ്. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ് ഗോബ്ലിൻ മോഡ് എന്ന പ്രയോഗം അർഥമാക്കുന്നത്. ലോക്ഡൗൺ സമയത്ത് ഈ പ്രയോഗം വളരെയേറെ ഉപയോഗിക്കപ്പെട്ടിരുന്നു. ദീർഘകാലം ലോക്ഡൗണിന്റെ ഭാഗമായി വീട്ടിലിരുന്ന മനുഷ്യർ സാമൂഹികമായ ക്രമങ്ങളോട് പ്രതിപത്തിപുലർത്താത്തതും ഈ പ്രയോഗത്തിന്റെ അർഥത്തിൽ വന്ന സംഗതിയാണ്. ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസികയിൽ പ്രത്യക്ഷപ്പെട്ട ഗോബ്ലിൻ മോഡിനെ താമസിയാതെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ADVERTISEMENT

ഓക്സ്ഫഡ് ഡിക്ഷ്ണറി എല്ലാവർഷവും ഒരു വാക്ക് വേഡ് ഓഫ് ദ ഇയർ എന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാത്തവണയും പ്രശസ്തരായ നിഘണ്ടു വിദഗ്ധരടങ്ങിയ ഒരു പാനൽ വാക്കു തീരുമാനിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ 3 വാക്കുകൾ പാനൽ മുന്നോട്ടുവച്ചു. പൊതുജനങ്ങൾക്ക് ഇവയിൽ വോട്ടു ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു.ഗോബ്ലിൻ മോഡിനു പുറമേ മെറ്റാവേഴ്സ്, ഐ സ്റ്റാൻഡ് വിത് എന്ന ഹാഷ്ടാഗ് എന്നിവയായിരുന്നു ഇവ. ഡിസംബർ 2 വരെ വോട്ടു ചെയ്യാൻ സമയവും നൽകിയിരുന്നു.

ADVERTISEMENT

മെറ്റാവേഴ്സ് ലോകം ഉറ്റുനോക്കുന്ന, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു വെർച്വൽ ലോകമാണ്. അടുത്തിടെയായി ട്വിറ്ററിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി ആളുകൾ ഉപയോഗിക്കുന്ന ഹാഷ്ടാഗാണ് ഐ സ്റ്റാൻഡ് വിത്. ലോകത്ത് പല ഡിക്ഷ്ണറികളും വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിക്കാറുണ്ട്. ഓക്സ്ഫഡ് കൂടാതെ മിറിയം വെബ്സ്റ്റർ, കോളിൻസ്, കേംബ്രിജ് തുടങ്ങിയവയൊക്കെ ഇതിൽപെടും. 2004ലാണ് ആദ്യമായി ഓക്സ്ഫഡ് വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിച്ചത്. ഷാവ് എന്ന വാക്കാണ് അന്നു തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനിലെ ചിലയിടങ്ങളിൽ യുവാക്കൾക്കിടയിൽ പ്രചരിക്കുന്ന ഹിപ്പി സംസ്‌കാരം പോലുള്ള ഒരു ജീവിത രീതിയാണ് ഷാവ്.

ADVERTISEMENT

തൊട്ടടുത്ത വർഷം ലോകത്തിന്റെ പ്രിയപ്പെട്ട വേഡ്ഗെയിമായ സുഡോക്കു വേഡ് ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. കാർബൺ ഫുട്പ്രിന്റ്, പോസ്റ്റ് ട്രൂത്ത്, ടോക്സിക്, സെൽഫി തുടങ്ങിയ വാക്കുകളും തുടർ വർഷങ്ങളിൽ ഇടം നേടി. കഴിഞ്ഞ വർഷം വാക്സ് എന്ന വാക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. വാക്സീൻ എന്നതിന്റെ ചുരുക്കപ്പേരാണ് വാക്സ്. കോവിഡ് കൊടികുത്തിനിന്ന അക്കാലത്ത് ഈ വാക്കല്ലാതെ മറ്റെന്തു തിരഞ്ഞെടുക്കാൻ.

Content Summary : Oxford word of the year -2022