നാഗലാന്‍ഡില്‍ ഉന്നതവിദ്യാഭ്യാസവും ആദിവാസി വിഷയങ്ങളും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ടെംജെന്‍ ഇംന അലോംഗ്. ട്വിറ്ററില്‍ വളരെ സജീവമാണ് അദ്ദേഹം. എപ്പോഴും നാഗലാന്‍ഡിന്റെ പാരമ്പര്യവും മഹത്വവും വിളിച്ചുപറയുന്ന ചിത്രങ്ങളും വിഡിയോകളും അദ്ദേഹം പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ വളരെ കൗതുകകരമായ ഒരു വിഡിയോയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗലാന്‍ഡില്‍  ഉന്നതവിദ്യാഭ്യാസവും ആദിവാസി വിഷയങ്ങളും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ടെംജെന്‍ ഇംന അലോംഗ്. ട്വിറ്ററില്‍ വളരെ സജീവമാണ് അദ്ദേഹം. എപ്പോഴും നാഗലാന്‍ഡിന്റെ പാരമ്പര്യവും മഹത്വവും വിളിച്ചുപറയുന്ന ചിത്രങ്ങളും വിഡിയോകളും അദ്ദേഹം പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ വളരെ കൗതുകകരമായ ഒരു വിഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നായ ലോങ്വ എന്ന ഗ്രാമത്തിന്റെ ഒരു ക്ലിപ്പാണ് അലോംഗ് പങ്ക് വച്ചിരിക്കുന്നത്. ഇതിലെന്താണ് ഇത്ര കാര്യമെന്നാണെങ്കില്‍ ഇവിടെയാണ് ഗ്രാമത്തലവന്റെ വീട്. അദ്ദേഹത്തിന് ഇന്ത്യയില്‍ നിന്ന് മ്യാന്‍മറിലേക്ക് കടക്കണമെങ്കില്‍ ബെഡ്‌റൂമില്‍ നിന്ന് അടുക്കളയിലെത്തിയാല്‍ മതി. അമ്പരക്കേണ്ട. കാര്യം സത്യമാണ്. കാരണം ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയോട് അടുത്താണ് വിഡിയോയിലുള്ള  ലോങ്വ ഗ്രാമം. ഗ്രാമത്തലവനായ അംഗിന്റെ വീടിരിക്കുന്നത് ഈ അതിര്‍ത്തിയിലാണ്. അംഗിന്റെ വീടിന്റെ സവിശേഷമായ സ്ഥാനം കാരണം, ഉറങ്ങാനുള്ള സ്ഥലം ഇന്ത്യയിലും അടുക്കള ഉള്‍പ്പെടുന്ന ഭാഗം മ്യാന്‍മറിലുമാണ്.

ADVERTISEMENT

ലോങ്വ ഗ്രാമത്തില്‍ കൊന്യാക് നാഗ ഗോത്രക്കാാരാണ് അധികവും. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത കാരണം ഈ ഗ്രാമത്തിലുള്ളവര്‍ക്ക് ഇരട്ട പൗരത്വമുണ്ട്. അംഗിന്റെ വീടിന്റെ വിഡിയോ പങ്കിട്ടുകൊണ്ട് ഇമ്‌ന അലോംഗ് കുറിച്ചിരിക്കുന്നതിങ്ങനെ-  'ഇതാണ് എന്റെ ഇന്ത്യ.. അതിര്‍ത്തി കടക്കാന്‍, ഈ വ്യക്തിക്ക് അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ പോയാല്‍ മതി. അത്  ഇന്ത്യയില്‍ ഉറങ്ങുകയും മ്യാന്‍മറില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പോലെയാണ് ' 

ADVERTISEMENT

എന്തായാലും ജനുവരി പതിനൊന്നിന് ട്വീറ്റ് ചെയ്ത വിഡിയോയ്ക്ക് നിമിഷങ്ങള്‍ക്കകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആയിരക്കണക്കിന് പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അതിശയകരമെന്നും ഇത്തരത്തിലൊരു കാര്യം ഇതുവരെ അറിയില്ലായില്ലെന്നും വിഡിയോ കണ്ടവരില്‍ ചിലര്‍ പ്രതികരിക്കുന്നു. 

വിഡിയോ ശ്രദ്ധിച്ച മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍  ആനന്ദ് മഹീന്ദ്ര പ്രതികരിച്ചതിങ്ങനെ-  'അതിര്‍ത്തികള്‍ എത്രമാത്രം അസംബന്ധമാണെന്നാണ് ഈ മനോഹരമായ വിഡിയോ കാണിക്കുന്നത്' .  കൃത്രിമ വേര്‍തിരിവുകള്‍ മനുഷ്യരുടെ സാര്‍വ്വജനീനത്വത്തിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്നും ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഭൂപ്രദേശമായ നാഗാലാന്‍ഡ് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണ്. വടക്ക് അരുണാചല്‍ പ്രദേശ്, പടിഞ്ഞാറ് അസം, തെക്ക് മണിപ്പൂര്‍, കിഴക്ക് മ്യാന്‍മറിന്റെ സാഗിംഗ് മേഖല എന്നിങ്ങനെയാണ് അതിര്‍ത്തി.

Content Summary : Nagaland house that lies both in India and Myanmar– Viral video