അതിപുരാതന കാലത്തെ മനുഷ്യർ ആധുനിക മനുഷ്യരേക്കാൾ വളരെ പുരോഗമിച്ച ജീവിതമാണ് നയിച്ചതെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെ അചിന്ത്യമായിരുന്നൊരു കാലത്തെ വിചിത്രമായൊരു പ്രതിമായാണിപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ബിസി 100-നടുത്ത് കൊത്തിയെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിപുരാതന കാലത്തെ മനുഷ്യർ ആധുനിക മനുഷ്യരേക്കാൾ വളരെ പുരോഗമിച്ച ജീവിതമാണ് നയിച്ചതെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെ അചിന്ത്യമായിരുന്നൊരു കാലത്തെ വിചിത്രമായൊരു പ്രതിമായാണിപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ബിസി 100-നടുത്ത് കൊത്തിയെടുത്ത ഒരു പ്രതിമയുടെ ചിത്രമാണ് വൈറലാകുന്നത്. പ്രതിമയുടെ കയ്യിൽ  ‘ആധുനിക ലാപ്‌ടോപ്പിന് ' സമാനമായ ഒരു വസ്തുവും കാണാം. ‘യുഎസ്ബി പോർട്ടു’കൾ പോലുള്ള ചെറു ദ്വാരങ്ങളും പ്രതിമയുടെ കയ്യിലെ ‘ലാപ്‌ടോപ്പി’ൽ വ്യക്തമായി കാണാം. കാലിഫോർണിയയിലെ മാലിബുവിലുള്ള ജെ പോൾ ഗെറ്റി മ്യൂസിയത്തിലാണ് പ്രതിമയുള്ളത്. 

ADVERTISEMENT

യഥാർഥത്തിൽ, പുരാതന ഗ്രന്ഥങ്ങളിൽ സൂപ്പർസോണിക് യാത്ര, ആറ്റോമിക് ആയുധങ്ങൾ, മനുഷ്യന് ചിന്തിക്കാൻ‍ പോലുമാകാത്ത തരത്തിലുള്ള  അസാധാരണമായ പല കാര്യങ്ങളേയുമൊക്കെ കുറിച്ച്  പരാമർശങ്ങളുണ്ട്. എന്നാൽ ഇത്തരമൊരു പ്രതിമ ചരിത്രകാരന്മാരെ അതിശയിപ്പിക്കുകയാണ്. ഒരു സിംഹാസനസ്ഥയായ സ്ത്രീയുടെ മാർബിൾ പ്രതിമയാണിത്. അരികെ നിൽക്കുന്ന പരിചാരകൻ ലാപ്‌ടോപ്പിന് സമാനമായ വസ്തു തുറന്നു പിടിച്ചിരിക്കുന്നതും സ്ത്രീ ഒരു കൈകൊണ്ട് അതിൽ തൊട്ടിരിക്കുന്നതും കാണാം. ഒരു യുഎസ്ബി പോർട്ടോ മറ്റ് കേബിൾ ഇൻപുട്ടുകളോ പോലെയുള്ള രണ്ട് ദ്വാരങ്ങളും അതിൽ ദൃശ്യമാണ്. 

ADVERTISEMENT

ഇത് ഒരു ലാപ്‌ടോപ്പ് സ്‌ക്രീനാണെന്ന് കോൺസ്‌പിരസി വാദക്കാർ അവകാശപ്പെടുന്നു എന്നാൽ ദൈവങ്ങളുമായി സംവദിക്കാൻ പുരാതന ഗ്രീസിലെ പുരോഹിതന്മാരെ അനുവദിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന, ഡെൽഫിയിലെ ഒറാക്കിളിനെ പോലെയുള്ള വസ്തു ആണെന്നും ചിലർ അവകാശപ്പെടുന്നു. എന്നാൽ ഫോബ്‌സിലെ ബയോ ആർക്കിയോളജിസ്റ്റ് ക്രിസ്റ്റീന കിൽഗ്രോവ് അടുത്തിടെ പ്രതിമയെയും ലാപ്‌ടോപ്പിനെയും കുറിച്ചുള്ള കോൺസ്‌പിരസി വാദക്കാരുടെ സിദ്ധാന്തത്തെ നിരാകരിച്ചു. പ്രതിമ നിർമിച്ച കലാകാരൻ ഉദ്ദേശിച്ചത് ഒരു ആഭരണ പെട്ടിയാകാനാണ് സാധ്യതയെന്ന് അവർ പറയുന്നു.

ADVERTISEMENT

Content Summary : Ancient Greek statue of a woman with laptop