പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ കൗതുകകരമായ വിവരങ്ങൾ മനുഷ്യരാശിക്കു നൽകിക്കൊണ്ടേയിരിക്കുകയാണ് ജയിംസ് വെബ്. പ്രപഞ്ചത്തിലെ വിശാലമായ മേഖലയിൽ ചോദ്യചിഹ്നത്തിന്‌റെ (?) രൂപത്തിൽ ഒരു ഘടന തെളിഞ്ഞതാണ് പുതിയ സംഭവം. എന്താണ് ഈ വിചിത്ര രൂപത്തിനു പിന്നിൽ? വിദൂരത്തുള്ള ഒരു താരാപഥമോ അല്ലെങ്കിൽ പരസ്പരം ഇടപെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ കൗതുകകരമായ വിവരങ്ങൾ മനുഷ്യരാശിക്കു നൽകിക്കൊണ്ടേയിരിക്കുകയാണ് ജയിംസ് വെബ്. പ്രപഞ്ചത്തിലെ വിശാലമായ മേഖലയിൽ ചോദ്യചിഹ്നത്തിന്‌റെ  (?) രൂപത്തിൽ ഒരു ഘടന തെളിഞ്ഞതാണ് പുതിയ സംഭവം. എന്താണ് ഈ വിചിത്ര രൂപത്തിനു പിന്നിൽ? വിദൂരത്തുള്ള ഒരു താരാപഥമോ അല്ലെങ്കിൽ പരസ്പരം ഇടപെടുന്ന രണ്ട് താരാപഥങ്ങളോ ആയിരിക്കാം ഈ ഘടനയ്ക്കു പിന്നിലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ADVERTISEMENT

ചുവന്നനിറത്തിലാണ് ചോദ്യചിഹ്നം. അതിനാൽ തന്നെ വളരെ വിദൂരത്തുള്ള ഒരു പ്രാപഞ്ചിക വസ്തുവാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതാദ്യമായാണ് ഇത്തരത്തിലൊരു വിചിത്രമായ ഘടന ജ്യോതിശ്ശാസ്ത്രജ്ഞർ കാണുന്നത്. ഇതുവരെ പരിചിതമല്ലാത്ത പ്രാപഞ്ചിക മേഖലകളാണ് ജയിംസ് വെബ് കാട്ടിത്തരുന്നതെന്നും ഇനിയും കൂടുതൽ രഹസ്യങ്ങൾ ഇതു വെളിപ്പെടുത്തുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.2021 ഡിസംബറിലാണ് ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനെ നാസ ബഹിരാകാശത്തേക്ക് അയച്ചത്. 74,150 കോടി രൂപ ചെലവുള്ള ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്ന് 16 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാണ്.

ഈ ഭ്രമണപഥത്തിലെത്തിച്ചേർന്ന ശേഷം ടെലിസ്കോപ്പിന്റെ 6.5 മീറ്റർ വലുപ്പമുള്ള വമ്പൻ കണ്ണാടി പൂർണമായി വിടർന്നു. ഒറിഗാമി ശൈലിയിൽ മടക്കി അയച്ച ടെലിസ്കോപ്പിന്റെ എല്ലാ ഭാഗങ്ങളും ഇതോടെ പൂർണരൂപം പ്രാപിച്ചു ബഹിരാകാശത്ത് നിലവിൽ സ്ഥിതി ചെയ്യുന്ന ഹബ്ബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയെന്ന നിലയിലാണ്, ഹബ്ബിളിനേക്കാൾ 100 മടങ്ങ് ശേഷിയുള്ള ജയിംസ് വെബ് വിക്ഷേപിച്ചത്. ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ ജയിംസ് വെബ് ഇതിനിടെ നേടി.

ADVERTISEMENT

ഭൂമിയിൽനിന്ന് 1150 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന പുറംഗ്രഹമായ വാസ്പ് 96ബിയുടെ അന്തരീക്ഷത്തിൽ ജയിംസ് വെബ് ടെലിസ്കോപ് ജലസാന്നിധ്യം നിർണയിച്ചത് അന്യഗ്രഹജീവൻ, ഭൗമസാഹചര്യമുള്ള വാസയോഗ്യമായ മറ്റു ഗ്രഹങ്ങൾ എന്നിവയുടെ കണ്ടെത്തലുകളിലേക്കുള്ള ആദ്യപടിയാണെന്നു വിലയിരുത്തപ്പെട്ടു. വാസ്പ് 96ബി വാസയോഗ്യമല്ലെങ്കിലും ഭാവിയിൽ വാസയോഗ്യമായ ഇടങ്ങൾ ഇത്തരത്തിൽ ജയിംസ് വെബ് ക്യാമറയിൽ പതിയുമെന്ന് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

2022 ജൂലൈ 13നാണ് ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടത്. പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ടായിരുന്നു. ചിത്രങ്ങളിൽ ഒന്ന് ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയായിരുന്നു. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയാണ് കാരിന.

ADVERTISEMENT

Content Highlight : James Webb Space Telescope | Giant cosmic question mark | NASA | Wonder World | Padhippura

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT