പിരമിഡുകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ഈജ്പിതിലെ പിരമിഡുകളെക്കുറിച്ചാണ്. ഈജിപ്തിന്റെ ചരിത്രവുമായും സംസ്‌കാരവുമായും അത്രയ്ക്കു ബന്ധപ്പെട്ട് കിടക്കുകയാണ് പിരമിഡുകൾ. എന്നാൽ ഈജിപ്തിൽ നിന്നു മാത്രമല്ല പിരമിഡുകൾ കണ്ടെത്തിയിട്ടുള്ളത്. ചൈന, മൊറോക്കോ തുടങ്ങി പല രാജ്യങ്ങളിൽ നിന്നും പിരമിഡുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിരമിഡുകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ഈജ്പിതിലെ പിരമിഡുകളെക്കുറിച്ചാണ്. ഈജിപ്തിന്റെ ചരിത്രവുമായും സംസ്‌കാരവുമായും അത്രയ്ക്കു ബന്ധപ്പെട്ട് കിടക്കുകയാണ് പിരമിഡുകൾ. എന്നാൽ ഈജിപ്തിൽ നിന്നു മാത്രമല്ല പിരമിഡുകൾ കണ്ടെത്തിയിട്ടുള്ളത്. ചൈന, മൊറോക്കോ തുടങ്ങി പല രാജ്യങ്ങളിൽ നിന്നും പിരമിഡുകൾ കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

ഇപ്പോഴിതാ ഏഷ്യൻ രാജ്യമായ കസഖ്സ്ഥാനിൽ നിന്നും മറഞ്ഞിരുന്ന ഒരു പിരമിഡ് കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. കസഖ്സ്ഥാനിലെ ടോക്ടാമിസിലുള്ള കൈറികുംഗിർ പൗരാണിക മേഖലയിൽ നടന്ന ഖനനത്തിലാണ് പിരമിഡ് ഉയർന്നുവന്നത്. 4000 വർഷം പഴക്കമുള്ള പിരമിഡ് വെങ്കലയുഗത്തിലേതാണെന്ന് പര്യവേക്ഷകർ പറയുന്നു. 42 അടി നീളമുള്ള 6 വശങ്ങളാണ് ഇതിനുള്ളത്.

ADVERTISEMENT

പുൽപ്പരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ പിരമിഡ് വളരെ കൃത്യതയോടെയാണ് നിർമിച്ചിരിക്കുന്നതെന്ന് പര്യവേക്ഷണത്തിനു നേതൃത്വം വഹിച്ച ചരിത്രകാരൻ ഉലാൻ ഉമിത്കലിയേവ് പറയുന്നു. സങ്കീർണമായ ഘടനയും മധ്യത്തിലായി നിരവധി ചക്രങ്ങളുമുണ്ട്.

ADVERTISEMENT

പിരമിഡിന്റെ പുറംഭിത്തികളിൽ ധാരാളം കുതിരകളുടെ ചിത്രങ്ങളുണ്ട്. കുതിരകളുമായി ബന്ധപ്പെട്ടുള്ള ഏതോ ഒരു സമൂഹം നിർമിച്ചതാണു പിരമിഡ് എന്ന സംശയം ഇതുണ്ടാക്കുന്നു. പിരമിഡിന്റെ സമീപത്തായി കുതിരകളുടെ എല്ലുകളും കണ്ടെത്തിയിട്ടുണ്ട്. കുടങ്ങൾ, കമ്മലുകൾ മറ്റ് ആഭരണങ്ങൾ എന്നിവയും പിരമിഡിന്റെ സ്ഥലത്തിനു സമീപത്തായി കണ്ടെത്തി. 2014 മുതല് ടോക്ടാമിസിൽ ഖനനം നടക്കുകയാണ്. കസഖ് തലസ്ഥാനം അസ്താനയിൽ നിന്ന് 420 മൈൽ അകലെയാണ് ഈ മേഖല.

Content Highlight - Pyramid in Kazakhstan | Ancient pyramid discovery | 4000 year old pyramid | Bronze Age pyramid | History of Kazakh pyramids