സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന ഇടമാണ് ഹവായി.137 ദ്വീപുകൾ അടങ്ങിയ ഹവായി ദ്വീപുകൾ യുഎസിന്റെ സംസ്ഥാനമാണ്. ഈ ദ്വീപസമൂഹത്തിലെ 8 പ്രധാന ദ്വീപുകളിൽ ഒന്നായ മൗവിയിൽ വലിയ കാട്ടുതീ ഉടലെടുത്തതിനാൽ സംഭവിച്ച നാശനഷ്ടങ്ങൾ ഇപ്പോൾ വാർത്തയായിരിക്കുകയാണല്ലോ. ഹവായ് ദ്വീപുകളെക്കുറിച്ച് ചില കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന ഇടമാണ് ഹവായി.137 ദ്വീപുകൾ അടങ്ങിയ ഹവായി ദ്വീപുകൾ യുഎസിന്റെ സംസ്ഥാനമാണ്. ഈ ദ്വീപസമൂഹത്തിലെ 8 പ്രധാന ദ്വീപുകളിൽ ഒന്നായ മൗവിയിൽ വലിയ കാട്ടുതീ ഉടലെടുത്തതിനാൽ സംഭവിച്ച നാശനഷ്ടങ്ങൾ ഇപ്പോൾ വാർത്തയായിരിക്കുകയാണല്ലോ. ഹവായ് ദ്വീപുകളെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം.

അഗ്നിപർവതങ്ങളുടെ നാട് 
അഗ്നിപർവതങ്ങൾ ധാരാളമുള്ള ദ്വീപസമൂഹമാണ് ഹവായി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ബിഗ് ഐലൻഡ് അഥവാ ഹവായ് ദ്വീപ് അഞ്ച് അഗ്‌നിപർവതങ്ങൾ ചേർന്നു ജന്മം നൽകിയ നാടാണ്.ഹവായ് ദ്വീപിന്റെ അഞ്ച് അഗ്‌നിപർവതങ്ങളിൽ മൗന ലോയയാണ് ഏറ്റവും വലുത്. സജീവമായ അഗ്‌നിപർവതം എന്ന പേര് ഇതിനുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്.

ADVERTISEMENT

ഹവായിയിലെ ജനങ്ങളുടെ വിശ്വാസപ്രകാരം ലോകത്തെ അഗ്‌നിപർവതങ്ങളുടെ അധിദേവതയാണ് പെയ്‌ലെ. പോളിനേഷ്യയിൽ നിന്നു കടൽ കടന്നുവന്നു ഹവായിയിൽ താമസമുറപ്പിച്ചവരാണു പെയ്‌ലെയുടെ ഐതിഹ്യവും അവിടെയെത്തിച്ചത്. സാഗരങ്ങളുടെ ദേവതയായ, തന്റെ മൂത്ത സഹോദരിയുടെ ഭർത്താവിനെ വശീകരിക്കാൻ പെയ്‌ലെ ശ്രമിച്ചു. സംഭവം പുറത്തായതോടെ രോഷാകുലയായ സഹോദരിയിൽ നിന്നു രക്ഷനേടാൻ ഹവായിയിലേക്ക് എത്തുകയായിരുന്നു പെയ്‌ലെ.

ഹവായ് ദ്വീപുകളിൽ തണുപ്പുമാറ്റാനായി പെയ്‌ലെ ഉണ്ടാക്കിയ തീക്കുണ്ഡങ്ങൾ പിന്നീട് അഗ്‌നിപർവതങ്ങളായി മാറിയെന്ന് ഐതിഹ്യം. ഒട്ടേറെ അഗ്‌നിപർവതങ്ങൾ പെയ്‌ലെയുടെ തീക്കുണ്ഡത്തിൽ നിന്നുയർന്നെങ്കിലും തന്റെ ഇരിപ്പിടമായി പെയ്‌ലെ തിരഞ്ഞെടുത്തതു കിലോയയെയാണ്. മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ കിലോയയ്ക്ക് പ്രായമുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ അനുമാനിക്കുന്നു. രണ്ട് അഗ്‌നിമുഖങ്ങളാണ് പർവതത്തിന്. നാലായിരത്തിലധികം അടി ഉയരം. ഹവായിയിലെ ഗംഭീരവും സജീവ അഗ്‌നിപർവതങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതുമായ മൗനലോയയുടെ നിഴലിൽ മറഞ്ഞിരുന്ന കിലോയയെപ്പറ്റി വിശദമായി പഠനം നടത്തിയതു വില്യം എല്ലിസ് എന്ന മിഷനറിയാണ്. ഇതിനു മുൻപുതന്നെ ഇവിടെ താമസമുറപ്പിച്ച പോളിനേഷ്യൻ വംശജർ അഗ്‌നിപർവതങ്ങളെ ആരാധിച്ചിരുന്നു. എപ്പോഴും പ്രവഹിക്കുന്നതെന്ന് അർഥമുള്ള കിലോയ എന്ന പേര് അവരാണു നൽകിയത്.

Moon over lava entering ocean. Photo Credits : theartist312/ istock.com
ADVERTISEMENT

1840ൽ മുപ്പത്തിയഞ്ചു കിലോമീറ്ററോളം നീളത്തിൽ ലാവ പ്രവഹിക്കത്തക്കവണ്ണം ഒരു വിസ്‌ഫോടനം കിലോയയിൽനിന്നുണ്ടായി. പർവതത്തിനു കിലോമീറ്ററുകൾ അകലെ താമസിക്കുന്നവർക്കു രാത്രിയിൽ പത്രം വായിക്കാൻ വെളിച്ചംപകരുന്ന രീതിയിൽ പ്രകാശതീവ്രമായിരുന്നു ആ പ്രവാഹം. തുടർന്ന് 1983 വരെയുള്ള കാലഘട്ടത്തിൽ ഇടവിട്ട സന്ദർഭങ്ങളിൽ കിലോയ തീതുപ്പി. ചെറിയ ഒരിടവേളയ്ക്കുശേഷം 1983 ജനുവരിയിൽ കിലോയ വീണ്ടും ലാവ പ്രവഹിപ്പിച്ചു. അന്നു മുതൽ ഇന്നു വരെ പർവതം അതിന്റെ സജീവത നഷ്ടപ്പെടുത്തിയിട്ടില്ല. 1990ൽ കിലോയയുടെ വികൃതി അതിരുകടന്നു. ഹവായിയിലുള്ള കാലാപന എന്ന ഒരു പട്ടണത്തെ പർവതത്തിൽനിന്നുള്ള ലാവാപ്രവാഹം പൂർണമായി നശിപ്പിച്ചു.

പേര് വന്ന വഴി 
ഹവായ് ദ്വീപസമൂഹത്തിന് ആ പേര് ലഭിച്ചത് ഏറ്റവും പ്രധാനപ്പെട്ട ദ്വീപായ ബിഗ് ഐലൻഡിൽ നിന്നാണ്. ഹവായിയൻ ഐതിഹ്യങ്ങളിൽ പറയപ്പെടുന്ന ഹവായിലോവ എന്ന ഇതിഹാസ കഥാപാത്രമാണ് ഈ ദ്വീപുകൾ കണ്ടെത്തിയതെന്നാണ് തദ്ദേശ വിശ്വാസം. ഇങ്ങനെയാണ് ദ്വീപിന് ആ പേര് ലഭിച്ചത്. 124 മുതൽ 1120 എഡി വരെയുള്ള കാലയളവിൽ പോളിനേഷ്യൻ വംശജരാണ് ആദ്യമായി ഹവായിയിൽ താമസമുറപ്പിച്ചത്. 500 വർഷങ്ങളോളം ഹവായിയിലെ ജനത ലോകത്തെ മറ്റുജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞു. 1795ൽ കാമെഹമേഹ ഒന്നാമൻ എന്ന രാജാവാണ് ഹവായി ദ്വീപുകളെ ഒരുമിപ്പിച്ചത്.

ADVERTISEMENT

Content Highlight -  Hawaiian Islands | Hawaii volcanoes | Mauna Loa | Kilauea volcano | Hawaiian mythology