‘സ്കൗട്സ് മെസഞ്ചേഴ്സ് ഓഫ് പീസ്’ എന്ന ടാഗ് ലൈനിൽ ചിത്രീകരിച്ച "മാർച്ചിങ് ഇൻ ട്യൂൺ" എന്ന ഡോക്യുമെൻട്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആലപ്പുഴ ക്രീം കോർണർ ആർട്ട് കഫെയിൽ നടന്ന ചടങ്ങിൽ സീനിയർ സ്കൗട്ടർ പെറ്റൻ കോശിക്കു നൽകി കലാക്ഷേത്രം രക്ഷാധികാരി എസ്. ഭാസ്കരൻ പിള്ള പ്രകാശനം നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്കൗട്സ് മെസഞ്ചേഴ്സ് ഓഫ് പീസ്’ എന്ന ടാഗ് ലൈനിൽ ചിത്രീകരിച്ച "മാർച്ചിങ് ഇൻ ട്യൂൺ" എന്ന ഡോക്യുമെൻട്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആലപ്പുഴ ക്രീം കോർണർ ആർട്ട് കഫെയിൽ നടന്ന ചടങ്ങിൽ സീനിയർ സ്കൗട്ടർ പെറ്റൻ കോശിക്കു നൽകി കലാക്ഷേത്രം രക്ഷാധികാരി എസ്. ഭാസ്കരൻ പിള്ള പ്രകാശനം നിർവഹിച്ചു. സ്കൗട്സ് റോവേഴ്സിലെ പുതു തലമുറയുടെ സാന്നിധ്യത്തിൽ, കാടിനു നടുവിൽ നടക്കുന്ന സ്കൗട്സ് ക്യാംപിനെ ഒ‍ാർമ്മപ്പെടുത്തുന്ന അന്തരീക്ഷത്തിൽ ഡോ. റോസ ജുജു അബ്രഹാം ക്യാംപ് ഫയർ കെ‍ാളുത്തി ഉദ്ഘാടനം ചെയ്തു. എം. സുബൈർ, ബി.ജോസുകുട്ടി, ആനന്ദ് ബാബു, ഷാജഹാൻ, കെ. ശിവകുമാർ ജഗ്ഗു, അമൽ ചന്ദ്രൻ, വിഗ്നേഷ് മധുസൂദനനൻ, ​മുഹമ്മദ് ഷാഫി, വി. അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

ജമ്മുവിലെ വൈഷ്ണോ ദേവി ട്രക്കിംങ് ക്യാംപിൽ കേരളത്തെ പ്രതിനിധീകരിച്ച റോവർ സ്കൗട്ട് ലീഡറുമാരായ റിങ്കുരാജ് മട്ടാഞ്ചേരിയിലിന്റെയും എം. ശ്രീലാലിന്റെയും യാത്ര‍ാനുഭവങ്ങളും ക്യാംപ് അനുഭവങ്ങളും, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്യാംപിലെത്തിയവരുടെ സൗഹൃദവും ജീവിതശൈലികളുടെ നേർക്കാഴ്ചാനുഭവങ്ങളാണ് ഡോക്യുമെൻട്രിയുടെ പ്രമേയം.

ADVERTISEMENT

വെനീസ് എക്സ്പ്രസ്സിന്റെ ബാനറിൽ സുനിത റിങ്കുവും എം. ശ്രീലാലും നിർമ്മിച്ച നാൽപത്തിയേഴ് മിനിട്ടു ദൈർഘ്യമുള്ള "മാർച്ചിംഗ് ഇൻ ട്യൂൺ" ഇംഗ്ലീഷ് ഡോക്യുമെൻട്രിയുടെ തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചത് റിങ്കുരാജ് മട്ടാഞ്ചേരിയിൽ ആണ്. സ്ക്രിപ്റ്റ് ഡോ. റോസ ജുജു എബ്രഹാം, എഡിറ്റിംഗ് - പി.ആർ. രഞ്ജിത്, അസോഷിയേറ്റ് ഡയറക്ടർ- എം.ശ്രീലാൽ.

ഡോ. റോസ ജുജു അബ്രഹാം ക്യാംപ് ഫയർ കെ‍ാളുത്തി ഉദ്ഘാടനം ചെയ്യുന്നു

24 ന് ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന റോവർ റേഞ്ചർ സമാഗമത്തിൽ ഡോക്യുമെന്ററിയുടെ യുട്യൂബ് റിലീസ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കമ്മിഷണർ പ്രഫ. ഇ.യു രാജൻ നിർവഹിക്കും. ജനുവരി 26ന് ജമ്മുവിലെ വൈഷ്ണോ ദേവി ബേസ് ക്യാംപായ ആശീർവാദ് കോംപ്ലക്സിൽ നടക്കുന്ന ദേശീയ ട്രക്കിംങ് ക്യാംപിൽ ആദ്യപ്രദർശനം നടക്കും.