ചെങ്ങന്നൂർ ∙ പാണ്ടനാട്–പരുമല റോഡിലെ കരുവേലിപ്പടി വളവിൽ അപകടങ്ങൾ പതിവാകുന്നു.വൈദ്യുതത്തൂണിൽ വാഹനങ്ങൾ ഇടിക്കുന്നതു സ്ഥിരം സംഭവം. പാണ്ടനാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണംവിട്ടാണ് അപകടങ്ങളേറെയും എന്നു ദൃക്സാക്ഷികൾ പറയുന്നു. വളവു തിരിയവെ ഇടതു വശത്തുള്ള വൈദ്യുതത്തൂണിൽ വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ പാണ്ടനാട്–പരുമല റോഡിലെ കരുവേലിപ്പടി വളവിൽ അപകടങ്ങൾ പതിവാകുന്നു. വൈദ്യുതത്തൂണിൽ വാഹനങ്ങൾ ഇടിക്കുന്നതു സ്ഥിരം സംഭവം. പാണ്ടനാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണംവിട്ടാണ് അപകടങ്ങളേറെയും എന്നു ദൃക്സാക്ഷികൾ പറയുന്നു. വളവു തിരിയവെ ഇടതു വശത്തുള്ള വൈദ്യുതത്തൂണിൽ വാഹനങ്ങൾ ഇടിക്കുകയാണ്.

ഇടി പതിവായതോടെ പഴയ തൂണ് ഒടിഞ്ഞു. രണ്ടാമതു സ്ഥാപിച്ച തൂണിലും വാഹനങ്ങൾ ഇടിക്കുകയാണ്. പാണ്ടനാട് സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം ബൈക്കിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിനു പിന്നിലിരുന്നു പോയ സ്കൂൾ വിദ്യാർഥികൾക്കും ബൈക്ക് തൂണിലിടിച്ചു പരുക്കേറ്റിരുന്നു.

ADVERTISEMENT

മൂകസാക്ഷിയായി ‘പ്രതി’

അപകടങ്ങൾ പതിവായതോടെ വൈദ്യുത തൂൺ കുപ്രസിദ്ധി ആർജിച്ചു കഴിഞ്ഞു. അപകടങ്ങളിൽപ്പെട്ടവരുടെ ചെരുപ്പുകൾ, ഇടിച്ചു തകർന്ന വാഹന ഭാഗങ്ങൾ എന്നിവ തൂണിനു സമീപം കാണാം. തൂണിൽ ചോരക്കറയും. വാഹനങ്ങൾ ഇടിച്ചു തകർന്ന പഴയ തൂണ് ഇതിനു സമീപം റോഡരികിൽ കിടപ്പുണ്ട്.

ADVERTISEMENT

വൈകരുത് നടപടി

അപകടനിരക്ക് കുറയ്ക്കാൻ ശാസ്ത്രീയമായി പഠനം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. വളവിനു മുൻപു വേഗം നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തുകയും വേണം. റോഡിന് തകരാറുണ്ടോ എന്നു പരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.