മാന്നാർ ∙ കൊയ്ത്തു നടത്താതെ മടങ്ങാൻ ശ്രമിച്ച കരാറുകാരെയും യന്ത്രങ്ങളും കർഷകർ തടഞ്ഞു. അധികൃതർ നടത്തിയ ചർച്ചയ്ക്കൊടുവിൽ ഇന്ന് മുതൽ ബുധനൂരിലും പുലിയൂരിലും കൊയ്ത്തു ആരംഭിക്കാൻ തീരുമാനമായി.ബുധനൂർ, പുലിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കോടഞ്ചിറ ഭാഗത്തുള്ള 100 ഏക്കറുള്ള വടപുറം, 110 ഏക്കറുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ കൊയ്ത്തു നടത്താതെ മടങ്ങാൻ ശ്രമിച്ച കരാറുകാരെയും യന്ത്രങ്ങളും കർഷകർ തടഞ്ഞു. അധികൃതർ നടത്തിയ ചർച്ചയ്ക്കൊടുവിൽ ഇന്ന് മുതൽ ബുധനൂരിലും പുലിയൂരിലും കൊയ്ത്തു ആരംഭിക്കാൻ തീരുമാനമായി.ബുധനൂർ, പുലിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കോടഞ്ചിറ ഭാഗത്തുള്ള 100 ഏക്കറുള്ള വടപുറം, 110 ഏക്കറുള്ള വടപുറം പുതുശേരിക്കുഴി,

12 ഏക്കറുള്ള പടനിലം പാടശേഖരങ്ങളിലെ കൊയ്ത്തിനായിട്ടാണ് ഇന്നലെ രാവിലെ മൂന്നു കൊയ്ത്ത് യന്ത്രങ്ങളെത്തിച്ചത്. എന്നാൽ ഇവിടെ വിലക്കുണ്ടെന്നും യന്ത്ര മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയാണെന്നും മാന്നാർ പാവുക്കര സ്വദേശിയായ കരാറുകാരൻ അറിയിച്ചതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ചെറിയതോതിൽ സംഘർഷമുണ്ടായി.വിവരമറിഞ്ഞ മാന്നാർ സിഐ ജോസ് മാത്യു,

ADVERTISEMENT

ചെങ്ങന്നൂർ സിഐ സുധിലാൽ, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപണിക്കർ, ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ എന്നിവരെത്തി കർഷകരും കരാറുകാരുമായി ചർച്ച നടത്തി. മൂന്നു പാടശേഖരവും കൊയ്തതിനു ശേഷമേ ഇവിടെ നിന്നു പോകൂവെന്ന കരാറുകാരന്റെ ഉറപ്പിനു  ശേഷമാണ് കർഷകർ പ്രതിഷേധം അവസാനിച്ചത്.

സർക്കാർ മെഷീൻ കട്ടപ്പുറത്ത്

ADVERTISEMENT

വിവിധ കൃഷി ഭവനുകളിൽ കേടായ കൊയ്ത്തു യന്ത്രങ്ങൾ തുരുമ്പെടുത്തു നശിച്ചു കിടക്കുകയാണ്.  കൊയ്ത്തു നടത്തുന്നതിനു സർക്കാർ യാതൊരു സംവിധാനവും ഒരുക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. യന്ത്രങ്ങൾക്കു അമിതകൂലി വാങ്ങുന്നതിനും നടപടിവേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

'ചെങ്ങന്നൂരിനെ തരിശു രഹിതമാക്കുയെന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി നെൽകൃഷി തുടങ്ങിയത്. ആദ്യഘട്ടത്തിൽ സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും പിന്നീട് പരാജയമായി. കൊയ്ത്ത് യന്ത്രങ്ങളെത്തിക്കുന്നതിൽ എംഎൽഎയും കൃഷി ഭവനുകളും കാര്യമായി ഇടപ്പെട്ടില്ല. -എം.വി. ഗോപകുമാർ,ബിജെപി ജില്ലാപ്രസിഡന്റ്