ആലപ്പുഴ ∙ ജില്ലയിൽ 57 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിലൊന്ന് കഴിഞ്ഞ ദിവസം മരിച്ച പുളിങ്കുന്ന് സ്വദേശിയായ ബാബുവിന്റേതാണ്. 4 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 39 പേർക്കു സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. രോഗബാധിതരായ 10 പേർ വിദേശത്തു നിന്നും 7 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആകെ 395

ആലപ്പുഴ ∙ ജില്ലയിൽ 57 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിലൊന്ന് കഴിഞ്ഞ ദിവസം മരിച്ച പുളിങ്കുന്ന് സ്വദേശിയായ ബാബുവിന്റേതാണ്. 4 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 39 പേർക്കു സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. രോഗബാധിതരായ 10 പേർ വിദേശത്തു നിന്നും 7 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആകെ 395

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ജില്ലയിൽ 57 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിലൊന്ന് കഴിഞ്ഞ ദിവസം മരിച്ച പുളിങ്കുന്ന് സ്വദേശിയായ ബാബുവിന്റേതാണ്. 4 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 39 പേർക്കു സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. രോഗബാധിതരായ 10 പേർ വിദേശത്തു നിന്നും 7 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആകെ 395

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ജില്ലയിൽ 57 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിലൊന്ന് കഴിഞ്ഞ ദിവസം മരിച്ച പുളിങ്കുന്ന് സ്വദേശിയായ ബാബുവിന്റേതാണ്. 4 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 39 പേർക്കു സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. രോഗബാധിതരായ 10 പേർ വിദേശത്തു നിന്നും 7 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആകെ 395 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കോവിഡ് ബാധിതരുമായി എന്തെങ്കിലും സമ്പർക്കമുണ്ടായെങ്കിൽ അറിയിക്കുക: 0477 2239999.

ചേർത്തല താലൂക്ക് കണ്ടെയ്ൻമെന്റ് സോൺ ആയതിനെത്തുടർന്ന് ദേശീയപാതയിൽ നിന്ന് പുത്തനമ്പലത്തേക്കുള്ള റോഡ് പൊലീസ് അടച്ചുകെട്ടുന്നു. ചിത്രം.മനോരമ

നൂറനാട് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ക്യാംപിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്രവ പരിശോധനയ്ക്കു വിധേയമാക്കുമെന്നു കലക്ടർ എ.അലക്സാണ്ടർ അറിയിച്ചു.

ADVERTISEMENT

ഇന്നലെ രോഗം  സ്ഥിരീകരിച്ചവർ

വിദേശത്തു നിന്നെത്തിയവർ: 58 വയസ്സുള്ള നീലംപേരൂർ സ്വദേശി, 60 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി, പാണ്ടനാട് സ്വദേശിയായ യുവാവ് (സൗദി), 55 വയസ്സുള്ള കായംകുളം സ്വദേശി (യുഎഇ), 47 വയസ്സുള്ള ആലപ്പുഴ സ്വദേശി (ഒമാൻ), കാഞ്ഞൂർ സ്വദേശിയായ യുവാവ്, 54 വയസ്സുള്ള പുന്നപ്ര സ്വദേശി (ഖത്തർ), 18 , 14 വയസ്സുള്ള ഭരണിക്കാവ് സ്വദേശികൾ, പാണ്ടനാട് സ്വദേശിയായ യുവാവ് (കുവൈത്ത്)

 മറ്റു സംസ്ഥ‍ാനങ്ങളിൽ  നിന്നെത്തിയവർ 

 തുറവൂർ സ്വദേശിയായ യുവതി, 51 വയസ്സുള്ള ആലപ്പുഴ സ്വദേശിനി (തമിഴ്നാട്), 48 വയസ്സുള്ള ആലപ്പുഴ സ്വദേശിനി (മഹാരാഷ്ട്ര), കണിച്ചുകുളങ്ങര സ്വദേശിയായ യുവാവ്, ചെങ്ങന്നൂർ സ്വദേശിയായ യുവാവ് (ഡൽഹി), ചെങ്ങന്നൂർ സ്വദേശിയായ യുവാവ് (തെലങ്കാന), 50 വയസുള്ള മുതുകുളം സ്വദേശി (ഗോവ)

ADVERTISEMENT

സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവർ: 

രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള 8 പേർ, എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള 18 പേർ, രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 6 പേർ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വെണ്മണി സ്വദേശിയായ കുട്ടി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള പുന്നപ്ര സ്വദേശിനി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താമരക്കുളം സ്വദേശിയായ യുവാവ്, 4 ആരോഗ്യപ്രവർത്തകർ.

ശനിയാഴ്ച  രോഗം   സ്ഥിരീകരിച്ചവർ സമ്പർക്കത്തിലൂടെ: 

ചേർത്തല താലൂക്ക് ആശുപത്രിയിലെ 5 ആരോഗ്യ പ്രവർത്തകർ, രോഗം സ്ഥിരീകരിച്ചു  ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള മൂന്നുപേർ, ഇവരുടെ ഭർത്താവിനോടൊപ്പം വള്ളത്തിലും ഹാർബറിലുമായി ജോലി ചെയ്തിരുന്ന  20 പേർ, രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സഹപ്രവർത്തകരായ 12 പേർ, കായംകുളത്തു രോഗം ബാധിച്ചു മരിച്ച വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള 9 പേർ, രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള എഴുപുന്ന സ്വദേശിനിയായ ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ, രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്റെ പട്ടികയിലുള്ള ഒരാൾ.

ADVERTISEMENT

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ: 

54 വയസ്സുള്ള ചെമ്പുംപുറം സ്വദേശി, 26 വയസ്സുള്ള ചമ്പക്കുളം സ്വദേശി, 23 വയസ്സുള്ള തലവടി സ്വദേശി (മഹാരാഷ്ട്ര), 24 വയസ്സുള്ള ആലപ്പുഴ സ്വദേശി, 32 വയസ്സുള്ള ആലപ്പുഴ സ്വദേശി (തെലങ്കാന),  32 വയസ്സുള്ള എഴുപുന്ന സ്വദേശിനി (തമിഴ്നാട്), 23 വയസ്സുള്ള ചമ്പക്കുളം സ്വദേശി, 64 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി (ഗുജറാത്ത്), 62 വയസ്സുള്ള ചേർത്തല സ്വദേശി, 64 വയസ്സുള്ള ബുധനൂർ സ്വദേശിനി, 32 വയസ്സുള്ള നെടുമുടി സ്വദേശിനി, ചെങ്ങന്നൂർ സ്വദേശിയായ പെൺകുട്ടി (ഡൽഹി), 28 വയസ്സുള്ള ആലപ്പുഴ സ്വദേശി (ലഡാക്ക്), 48 വയസ്സുള്ള ചെന്നിത്തല സ്വദേശി (കർണാടക)

വിദേശത്തു നിന്ന് : ‌

മുട്ടാർ സ്വദേശിയായ ആൺകുട്ടി, 60 വയസ്സുള്ള മുട്ടാർ സ്വദേശി, 50 വയസ്സുള്ള ചിറ്റൂർ സ്വദേശി, ചെമ്പുംപുറം സ്വദേശിയായ യുവാവ്, 63 വയസ്സുള്ള രാമങ്കരി സ്വദേശി, ചേപ്പാട് സ്വദേശിയായ യുവാവ്, രാമങ്കരി സ്വദേശിയായ യുവാവ്, രാമങ്കരി സ്വദേശിയായ യുവാവ്, രാമങ്കരി സ്വദേശിനിയായ യുവതി, പുളിങ്കുന്ന് സ്വദേശിനിയായ യുവതി, ചേർത്തല സ്വദേശിയായ യുവാവ്, രാമങ്കരി സ്വദേശിയായ ആൺകുട്ടി (യുഎഇ), വെളിയനാട് സ്വദേശിനിയായ യുവതി, പുന്നപ്ര സ്വദേശിയായ യുവാവ് (കുവൈത്ത്), രാമങ്കരി സ്വദേശിയായ യുവാവ്, 53 വയസ്സുള്ള തലവടി സ്വദേശി, നൂറനാട് സ്വദേശിയായ യുവാവ് (സൗദി), ചെങ്ങന്നൂർ സ്വദേശിയായ യുവാവ്,തുറവൂർ സ്വദേശിനിയായ യുവതി (ഖത്തർ).

അതിർത്തി  റോഡുകൾ അടച്ചു

ചാരുംമൂട് ∙ ജില്ലയിലെ നൂറനാട്, പാലമേൽ, താമരക്കുളം പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് ഈ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നു കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള പ്രധാന റോഡുകൾ ഇന്നലെ പൊലീസ് അടച്ചു. താമരക്കുളം പഞ്ചായത്തിൽ നിന്നും ഭരണിക്കാവ്, കൊല്ലം ഭാഗത്തേക്ക് പോകുന്ന റോഡ്, വള്ളികുന്നം ഭാഗത്തേക്കുള്ള പ്രധാന റോഡ്, പാലമേൽ പഞ്ചായത്തിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന മാവേലിക്കര, പന്തളം റോഡ്, കൊല്ലം–പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന പയനല്ലൂരിൽ നിന്നുള്ള റോഡ് എന്നിവയാണ് അടച്ചത്.