മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് നൂറ് വയസ്സു തികയുന്നു. സ്വാതന്ത്ര്യസമര പോരാട്ട കാലത്ത് അഞ്ചുതവണ കേരളത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം 1920 ഓഗസ്റ്റ് 18ന് ആയിരുന്നു. കോഴിക്കോട്ടാണ് അദ്ദഹം എത്തിയത്. ആലപ്പുഴയുടെ മണ്ണിനും ആവോളമുണ്ട് ഗാന്ധിയുടെ പുണ്യപാദ സ്പർശമേറ്റതിന്റെ ചരിത്രസ്മരണകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് നൂറ് വയസ്സു തികയുന്നു. സ്വാതന്ത്ര്യസമര പോരാട്ട കാലത്ത് അഞ്ചുതവണ കേരളത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം 1920 ഓഗസ്റ്റ് 18ന് ആയിരുന്നു. കോഴിക്കോട്ടാണ് അദ്ദഹം എത്തിയത്. ആലപ്പുഴയുടെ മണ്ണിനും ആവോളമുണ്ട് ഗാന്ധിയുടെ പുണ്യപാദ സ്പർശമേറ്റതിന്റെ ചരിത്രസ്മരണകൾ. കേരളത്തിലുടനീളം സഞ്ചരിച്ച ഗാന്ധിജി നാലുതവണ ആലപ്പുഴയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

ഗാന്ധിജി അന്തിയുറങ്ങിയ കുത്തിയേട് ഗ്രാമ പഞ്ചായത്ത് ഓഫിസ് കെട്ടിടം.

 കുത്തിയതോട്

ADVERTISEMENT

1934ൽ നാലാംവട്ടം കേരളത്തിലെത്തിയ ഗാന്ധിജി റോഡ് മാർഗമാണ് കുത്തിയതോട്ടെത്തിയത്. പാട്ടുകുളങ്ങരയിലുള്ള അന്നത്തെ താലൂക്ക് ബാങ്കിന്റെ ഓഫിസ് മുറിയിലാണ് അദ്ദേഹം താമസിച്ചത്. ഈ കെട്ടിടം പിന്നീട് പഞ്ചായത്ത് വാങ്ങി. ഗാന്ധിജിയുടെ ഓർമ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ കാൽപാട് പതിഞ്ഞ സ്ഥലത്ത് പീഠവും പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിമയും സ്ഥാപിച്ചു.

  കുട്ടനാട്ടിൽ

1934 ജനുവരി 18ന് ഗാന്ധിജി നെടുമുടി കൊട്ടാരം സ്കൂൾ സന്ദർശിച്ചു. കൊട്ടാരം അമ്പലത്തിനു സമീപമുള്ള സ്കൂളിലെ ആൽത്തറയിലിരുന്ന് ജനങ്ങളുമായി സംവദിച്ചു. സന്ദർശനത്തിന്റെ സ്മാരകമായി പൗരാവലിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കു സമീപം ശിലാഫലകം സ്ഥാപിച്ചു.

കരുമാടി മുസാവരി ബംഗ്ലാവ്.

   മുസാവരി ബംഗ്ലാവ്

ADVERTISEMENT

ഗാന്ധിജിയുടെ ഒടുവിലത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി 1937 ജനുവരി 17ന് കൊല്ലത്തു നിന്നു വൈക്കത്തേക്കു ബോട്ടിൽ പോകുന്നതിനിടെ അദ്ദേഹം അമ്പലപ്പുഴയിൽ ഇറങ്ങി. കിഴക്കേനടയിൽ കളിത്തട്ടിനു സമീപം നടന്ന സമ്മേളനത്തിനു ശേഷം നേരം വൈകിയതിനാൽ അന്നു ഗാന്ധിജി അന്തിയുറങ്ങിയത് കരുമാടി മുസാവരി ബംഗ്ലാവിലായിരുന്നു. 

    തട്ടാരമ്പലവും ചെങ്ങന്നൂരും

1937 ജനുവരി 17ന് ആണ് ഗാന്ധിജി മാവേലിക്കരയിൽ എത്തിയത്. തട്ടാരമ്പലം കുറ്റിയിൽ രാമൻപിള്ളയുടെ ശ്രീചിത്രോത്സവ മന്ദിരവളപ്പിൽ വച്ചായിരുന്നു അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. 1937ൽ ഗാന്ധിജി ചെങ്ങന്നൂരിലെത്തി. പെരുങ്കുളം പാടത്തിനു സമീപത്തുവച്ചാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.

   നെൽപ്പുരക്കടവ്

ADVERTISEMENT

ഗാന്ധിജി ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറയിൽ നിന്ന് ജനങ്ങളോട് സംവദിച്ചിട്ടുണ്ട്. ഹരിപ്പാട് നെൽപ്പുരക്കടവിലുണ്ടായിരുന്ന പഴയ ടൂറിസം ബംഗ്ലാവിലാണ് അന്ന് അദ്ദേഹത്തിനു വിശ്രമിക്കാൻ സൗകര്യമൊരുക്കിയത്. ഇവിടെ ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ ഗെസ്റ്റ് ഹൗസ് പ്രവർത്തിക്കുന്നു.

ഗാന്ധിജിയുടെ ആലപ്പുഴ സന്ദർശനങ്ങൾ

1925: മാർച്ച് 12ന് ആലപ്പുഴയിലെത്തി. തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ട അദ്ദേഹം മടക്കയാത്രയിൽ ചെങ്ങന്നൂരിൽ ഇറങ്ങി.

1927: ഒക്ടോബർ 12ന് കരുവാറ്റ ഇംഗ്ലിഷ് ഹൈസ്കൂൾ സന്ദർശിച്ചു. തുടർന്ന് ഹരിപ്പാട് വഴി ആലപ്പുഴയിൽ എത്തി.

1934: ജനുവരി 18ന് കുത്തിയതോട്, ആലപ്പുഴ, നെടുമുടി സന്ദർശനം.

1937: ജനുവരി 17ന് തട്ടാരമ്പലത്തും ഹരിപ്പാട്ടും സന്ദർശനം. ജനുവരി 18ന് അമ്പലപ്പുഴ, തകഴി, ചേർത്തല വഴി വൈക്കത്തേക്ക് തിരിച്ചു. ജനുവരി 20ന് കോട്ടയത്തുനിന്ന് ചങ്ങനാശേരി, തിരുവല്ല വഴി ചെങ്ങന്നൂരിലെത്തി.