ചെങ്ങന്നൂർ ∙ വരട്ടാർ മാതൃകയിൽ ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിനു പദ്ധതി. ഇതിനു മുന്നോടിയായി നദിയുടെ നിലവിലെ സ്ഥിതി നേരിട്ടറിയാൻ 15ന് സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘം നദി ഒഴുകുന്ന വഴി സന്ദർശിക്കും. 2–ാം ഘട്ടത്തിൽ പുഴനടത്തം ഉൾപ്പെടെയുള്ളവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ വരട്ടാർ മാതൃകയിൽ ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിനു പദ്ധതി. ഇതിനു മുന്നോടിയായി നദിയുടെ നിലവിലെ സ്ഥിതി നേരിട്ടറിയാൻ 15ന് സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘം നദി ഒഴുകുന്ന വഴി സന്ദർശിക്കും. 2–ാം ഘട്ടത്തിൽ പുഴനടത്തം ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കും. നദി കടന്നു പോകുന്ന പഞ്ചായത്തുകളിൽ വാർഡു തലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ സമിതികൾ രൂപീകരിച്ചാകും പ്രവർത്തനം.

വെൺമണി പുത്താറ്റിൻകരയിൽ നിന്നുത്ഭവിച്ചു ബുധനൂർ എണ്ണയ്ക്കാട്ട് അവസാനിക്കുന്നതാണു 18 കിലോമീറ്ററോളം ദൈർഘ്യമുള്ള ഉത്തരപ്പള്ളിയാറ്. വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിൽ കൂടിയാണ് ഒഴുകിയിരുന്നത്. കാലാന്തരത്തിൽ ഒഴുക്കു നിലച്ച നദി മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്. പാതി വഴി മാത്രമേ നദി തോടിന്റെ വലിപ്പത്തിലെങ്കിലും ഒഴുകുന്നുള്ളൂ.

ADVERTISEMENT

ചിരകാല സ്വപ്നം

അന്തരിച്ച, മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ ഇടപെടലിനെ തുടർന്നു 2017 ഏപ്രിൽ 17ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നദിയുടെ സർവേ ഉദ്ഘാടനം ചെയ്തതാണ്. വലുതും ചെറുതുമായ 145 കയ്യേറ്റങ്ങൾ നദിയിൽ ഉണ്ടെന്നായിരുന്നു സർവേയിലെ കണ്ടെത്തൽ. വെൺമണി, ആലാ വില്ലേജുകളിൽ സർവേ പൂർത്തിയായെങ്കിലും എണ്ണയ്ക്കാട്ടും ചെറിയനാട്ടും ഭാഗികമായെ നടന്നുള്ളൂ.

ADVERTISEMENT

പുലിയൂരിൽ നടത്താനും കഴിഞ്ഞിട്ടില്ല.കഴിഞ്ഞ വർഷം സജി ചെറിയാൻ എംഎൽഎയുടെ ശ്രമഫലമായി പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. ഡിപിആർ തയാറാക്കാനെത്തിയ ഉദ്യോഗസ്ഥരെ വെൺമണിയിൽ തടഞ്ഞ സംഭവവുമുണ്ടായി.

ഒഴുകുന്ന ചരിത്രം

ADVERTISEMENT

തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡ വർമയുടെ കാലത്തു വെൺമണി പുത്താറ്റിൻകരയിൽ ഒഴുക്കു തടഞ്ഞ് ഉത്തരപ്പള്ളിയാറിന്റെ ഗതി മാറ്റി ഒഴുക്കിയെന്നു ചരിത്രമുണ്ട്. രാജകുടുംബത്തിൽപ്പെട്ടവർക്കു നേരേയുണ്ടായ ആക്രമണത്തിന്റെ തുടർച്ചയായിരുന്നു നടപടിയെന്നും പറയപ്പെടുന്നു. വെട്ടിയ ആറ് ഒഴുകിയ സ്ഥലമാണു വെട്ടിയാർ എന്ന സ്ഥലനാമത്തിനു കാരണമായതെന്നും കരുതപ്പെടുന്നു.

'ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ പ്രായോഗികമായി നദിയുടെ പുനരുജ്ജീവനം നടപ്പാക്കുകയാണു ലക്ഷ്യം. ജനകീയ പിന്തുണയോടെ 6 മാസത്തിനകം നവീകരണം നടത്താൻ കഴിയുമെന്നാണു പ്രതീക്ഷ.-സജി ചെറിയാൻ എംഎൽഎ

'നദി ഒഴുകിയിരുന്ന വഴി ശരിയായി കണ്ടെത്താൻ ലിത്തോമാപ്പിന്റെ സഹായത്തോടെ സർവേ പൂർത്തിയാക്കണം. എങ്കിലേ നവീകരണം ഫലവത്താകൂ.-വി.എസ്.ഗോപാലകൃഷ്ണൻ, സെക്രട്ടറി , ആലാ റൂറൽ ഡവലപ്മെന്റ് ആൻഡ് കൾചറൽ സൊസൈറ്റി.