ചെങ്ങന്നൂർ ∙ രണ്ടരക്കോടി രൂപ ചെലവിൽ കല്ലിശേരി ടിബിയുടെ കെട്ടിട നിർമാണം പൂർത്തിയായി. 30 നു വൈകിട്ട് ആറിന് മന്ത്രി ജി. സുധാകരൻ കെട്ടിടം ഉദ്ഘാടനം ചെയ്യും. 102 വർഷം പഴക്കമുള്ള ടി ബി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സജി ചെറിയാൻ എംഎൽഎ മന്ത്രി ജി. സുധാകരന് നൽകിയ അഭ്യർഥനയെ തുടർന്ന് കെട്ടിടനിർമാണത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ രണ്ടരക്കോടി രൂപ ചെലവിൽ  കല്ലിശേരി ടിബിയുടെ കെട്ടിട നിർമാണം പൂർത്തിയായി. 30 നു വൈകിട്ട് ആറിന്  മന്ത്രി ജി. സുധാകരൻ കെട്ടിടം ഉദ്ഘാടനം ചെയ്യും. 102 വർഷം പഴക്കമുള്ള ടി ബി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സജി ചെറിയാൻ എംഎൽഎ മന്ത്രി ജി. സുധാകരന് നൽകിയ അഭ്യർഥനയെ തുടർന്ന് കെട്ടിടനിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ്  രണ്ടര കോടി രൂപ അനുവദിക്കുകയായിരുന്നു.

പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനായി 50 ലക്ഷം രൂപയും ചെലവിട്ടു. എം സി റോഡിൽ  ഇറപ്പുഴ പാലത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ എത്തിയ സായിപ്പിന് താമസിക്കുന്നതിനാണ്  കല്ലിശ്ശേരി ജംക്‌ഷനു സമീപം 1918 ൽ ടി ബി കെട്ടിടം സ്ഥാപിച്ചത്.1985 ൽ നിർമിച്ച പഴയ കെട്ടിടത്തിൽ  പരിമിതമായ സൗകര്യങ്ങളിൽ നാലു മുറികളിൽ മാത്രം പ്രവർത്തിച്ചിരുന്ന ടി ബി യെ കൂടുതൽ ആകർഷകമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്.

ADVERTISEMENT

കൂടുതൽ സൗകര്യം 

നിലവിലെ ടി ബി കെട്ടിടത്തിന്റെ വടക്കുഭാഗത്തായാണ് പുതിയ കെട്ടിടം. ഇരുനിലകളിലായി കെട്ടിടത്തിൽ 6 എസി ഡബിൾ മുറികളും ഒരു എസി സ്യൂട്ട് റൂമുമാണ് നിർമിച്ചത്. ചെറിയ യോഗങ്ങൾക്ക്  ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ  കോൺഫറൻസ് ഹാളും ഉണ്ട്. നിലവിലുള്ള പ്രധാന കെട്ടിടത്തിലെ 4 മുറികളും കെട്ടിടത്തോടു ചേർന്ന മറ്റു മുറികളും പുതുക്കി പണിതു. ദൂരദർശൻ കേന്ദ്രം ഉപയോഗിച്ചിരുന്ന കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചു.  ഇതോടെ ടിബിയിൽ 14 മുറികൾ ഉപയോഗത്തിൽ വരും. പുതിയ പാചകശാലയും  തുറക്കും.