കുട്ടനാട്∙ എൽ‍ഡിഎഫിന്റെയും തോമസ് ചാണ്ടിയുടെയും പിന്തുടർച്ചയ്ക്കാണ് മണ്ഡലം വിധിയെഴുതിയത്. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ യുഡിഎഫ് ജയിച്ചേക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അതെല്ലാം തെറ്റിച്ചാണ് തോമസ് കെ.തോമസിന്റെ ജയം. തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം 4,891 വോട്ടായിരുന്നു. 5,516 വോട്ട് ഭൂരിപക്ഷം നേടി തോമസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട്∙ എൽ‍ഡിഎഫിന്റെയും തോമസ് ചാണ്ടിയുടെയും പിന്തുടർച്ചയ്ക്കാണ് മണ്ഡലം വിധിയെഴുതിയത്. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ യുഡിഎഫ് ജയിച്ചേക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അതെല്ലാം തെറ്റിച്ചാണ് തോമസ് കെ.തോമസിന്റെ ജയം. തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം 4,891 വോട്ടായിരുന്നു. 5,516 വോട്ട് ഭൂരിപക്ഷം നേടി തോമസ് കെ.തോമസ് ഒരു പടി കൂടി കടന്നു നിൽക്കുന്നു. 

3 മുന്നണിയിലെയും ചെറിയ കക്ഷികൾ തമ്മിൽ മത്സരിച്ച മണ്ഡലമാണ് കുട്ടനാട്. രണ്ടാം തവണയാണ് യുഡിഎഫ് സ്ഥാനാർഥി ജേക്കബ് ഏബ്രഹാം പരാജയപ്പെടുന്നത്. സിപിഐ നേതാവായിരുന്ന തമ്പി മേട്ടുതറ ബിഡിജെഎസിൽ ചേർന്ന് എൻഡിഎ സ്ഥാനാർഥിയായതും കുട്ടനാടിനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. തമ്പി 14,946 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ സുഭാഷ് വാസു നേടിയത് 33,044 വോട്ടാണ്. 

ADVERTISEMENT

തോമസ് ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പിനു സാധ്യത ഉയർന്നപ്പോൾ തന്നെ തോമസ് കെ.തോമസായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്നും യുഡിഎഫിനു വേണ്ടി ജേക്കബ് ഏബ്രഹാം വീണ്ടും മത്സരിക്കുമെന്നും ഏറെക്കുറെ ഉറപ്പായിരുന്നു. അതേസമയം, തോമസ് കെ.തോമസ് സ്ഥാനാർഥിയാകുന്നതു സംബന്ധിച്ച് സിപിഎമ്മിൽ പ്രാദേശികമായി വിയോജിപ്പുണ്ടായിരുന്നെന്നും അതൊക്കെ പരിഹരിച്ചു മുന്നോട്ടു പോയതാണ് ഈ വിജയത്തിനു കാരണമെന്നും സിപിഎം നേതാക്കൾ സ്വകാര്യമായി പറയുന്നു.

തോമസ് മത്സരിക്കുന്നതിനോടായിരുന്നു പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കു താൽപര്യം. ആ നിലപാടു തന്നെ ജയിച്ചെന്നും വ്യാഖ്യാനിക്കാം.