ആലപ്പുഴ ∙ ജില്ലയിൽ സാധാരണക്കാർ നിരന്തരം ആശ്രയിക്കുന്ന പല സർക്കാർ വകുപ്പുകളുടെയും തലപ്പത്ത് ആളില്ല. അധികച്ചുമതല നൽകിയാണ് പല വകുപ്പുകളും പ്രവർത്തിക്കുന്നത്. സ്വന്തം ഓഫിസിലെ ജോലി തീരാതെ അടുത്ത ഓഫിസിലെ കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്ന നിലപാടാണ് പല ഉദ്യോഗസ്ഥർക്കും. പലരും അവധിക്ക് അപേക്ഷിച്ചു. ചിലരൊക്കെ

ആലപ്പുഴ ∙ ജില്ലയിൽ സാധാരണക്കാർ നിരന്തരം ആശ്രയിക്കുന്ന പല സർക്കാർ വകുപ്പുകളുടെയും തലപ്പത്ത് ആളില്ല. അധികച്ചുമതല നൽകിയാണ് പല വകുപ്പുകളും പ്രവർത്തിക്കുന്നത്. സ്വന്തം ഓഫിസിലെ ജോലി തീരാതെ അടുത്ത ഓഫിസിലെ കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്ന നിലപാടാണ് പല ഉദ്യോഗസ്ഥർക്കും. പലരും അവധിക്ക് അപേക്ഷിച്ചു. ചിലരൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ജില്ലയിൽ സാധാരണക്കാർ നിരന്തരം ആശ്രയിക്കുന്ന പല സർക്കാർ വകുപ്പുകളുടെയും തലപ്പത്ത് ആളില്ല. അധികച്ചുമതല നൽകിയാണ് പല വകുപ്പുകളും പ്രവർത്തിക്കുന്നത്. സ്വന്തം ഓഫിസിലെ ജോലി തീരാതെ അടുത്ത ഓഫിസിലെ കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്ന നിലപാടാണ് പല ഉദ്യോഗസ്ഥർക്കും. പലരും അവധിക്ക് അപേക്ഷിച്ചു. ചിലരൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ജില്ലയിൽ സാധാരണക്കാർ നിരന്തരം ആശ്രയിക്കുന്ന പല സർക്കാർ വകുപ്പുകളുടെയും തലപ്പത്ത് ആളില്ല. അധികച്ചുമതല നൽകിയാണ് പല വകുപ്പുകളും പ്രവർത്തിക്കുന്നത്. സ്വന്തം ഓഫിസിലെ ജോലി തീരാതെ അടുത്ത ഓഫിസിലെ കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്ന നിലപാടാണ് പല ഉദ്യോഗസ്ഥർക്കും. പലരും അവധിക്ക് അപേക്ഷിച്ചു. ചിലരൊക്കെ സ്ഥലംമാറ്റം വാങ്ങി. പക്ഷേ, പകരം ആളെ കിട്ടിയാലേ അതു നടപ്പിലാക്കൂ എന്ന നിലപാടിലാണു വകുപ്പു മേധാവികൾ. ഇതിനിടയിൽ അവശ്യ സേവനങ്ങൾ കിട്ടാതെ വലയുകയാണ് നാട്ടുകാർ. ഇൻ ചാർജ് ഭരണത്തിന്റെ കാഴ്ചകളിലൂടെ...

കൃഷി ഓഫിസർമാരും അസിസ്റ്റന്റുമാരുമില്ലാതെ നട്ടം തിരിയുകയാണ് കൃഷി വകുപ്പ്. പുഞ്ചക്കൃഷി തുടങ്ങാൻ ദിവസങ്ങൾ മാത്രമാണുള്ളത്. വിത്തിനും കുമ്മായത്തിനും ഉള്ള പെർമിറ്റുകൾക്ക് അപേക്ഷകൾ  സ്വീകരിക്കേണ്ട സമയമാണ്. രണ്ടാം കൃഷിയുടെ കൊയ്ത്തും നടക്കുന്നു.

ADVERTISEMENT

കൃഷി ഓഫിസർമാരുടെ സേവനം ഏറ്റവും അത്യാവശ്യമായ ഘട്ടമാണെങ്കിലും പാടശേഖര സമിതി യോഗങ്ങൾ പോലും ചേരാൻ കഴിയാത്ത സ്ഥിതിയാണ്. ജില്ലയിൽ  കൃഷി ഓഫിസർമാരുടെ 17 ഒഴിവുകളുണ്ട്. കൃഷി അസിസ്റ്റന്റുമാരുടെ 12 ഒഴിവുകളും.  പല കൃഷി ഓഫിസർമാർക്കും ഒന്നിലധികം കൃഷിഭവനുകളുടെ അധികച്ചുമതലയാണ്.  കളർകോട് കൃഷി എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെയും ആത്മയിൽ 2 ജോയിന്റ് ഡയറക്ടർമാരുടെയും ഒഴിവുണ്ട്. 

ഓഫിസർമാരില്ലാത്ത കൃഷി ഭവനുകൾ 

പുളിങ്കുന്ന്, വെളിയനാട്, തലവടി, കൈനകരി, മുതുകുളം, ഹരിപ്പാട്, ചെറുതന, കഞ്ഞിക്കുഴി, അമ്പലപ്പുഴ സൗത്ത്. അധികച്ചുമതലകൾ  നീലംപേരൂർ – കാവാലം,  മുതുകുളം – ആറാട്ടുപുഴ, ഹരിപ്പാട് – പള്ളിപ്പാട് , തൃക്കുന്നപ്പുഴ – ചെറുതന, കഞ്ഞിക്കുഴി –ചേർത്തല തെക്ക്, പുറക്കാട്– അമ്പലപ്പുഴ.

സ്ഥലം മാറ്റം ലഭിച്ചിട്ടും പോകാനാകാത്തവർ 

ADVERTISEMENT

ചമ്പക്കുളത്തെ കൃഷി ഓഫിസർക്കു സ്ഥലം മാറ്റമായെങ്കിലും പകരം നിയമിച്ച ഓഫിസർ എത്താത്തതിനാൽ അവർ തുടരുകയാണ്.  കായൽ നിലങ്ങളുൾപ്പെടെ ഏറ്റവും കൂടുതൽ കൃഷി നടക്കുന്നത് നീലംപേരൂരാണ്. ഇവിടത്തെ കൃഷി ഓഫിസർക്ക് കാവാലത്തിന്റെ കൂടി ചുമതലയുണ്ട്. അവർക്കും സ്ഥലംമാറ്റമാണെങ്കിലും റിലീവിങ് ഓർഡർ നൽകിയിട്ടില്ല. പുറക്കാട് കൃഷി ഓഫിസർക്കും സ്ഥലം മാറ്റമായെങ്കിലും അമ്പലപ്പുഴ സൗത്തിന്റെ അധിക ചുമതലയുള്ളതിനാൽ പോകാൻ കഴിഞ്ഞിട്ടില്ല. അമ്പലപ്പുഴ വടക്ക്, തകഴി കൃഷി ഓഫിസർമാർക്കും സ്ഥലം മാറ്റമാണ്. 

അവധിയിലും ജോലി ചെയ്യുന്നവർ 

കൈനകരിയിലെ കൃഷി ഓഫിസർ മെഡിക്കൽ അവധിയിലാണ്. പകരം ആളെ കിട്ടാത്തതിനാൽ കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റിലെ  കൃഷി ഓഫിസർക്ക് അധികച്ചുമതല നൽകിയെങ്കിലും ചുമതല ഏറ്റില്ല. അതുകാരണം നിലവിലെ ഓഫിസർ വർക് ഫ്രം ഹോം സംവിധാനത്തിലാണു ജോലി ചെയ്യുന്നത്. ഹരിപ്പാട്, ചെറുതന, കഞ്ഞിക്കുഴി  കൃഷി ഓഫിസർമാർ അവധിയിലാണ്. 

എക്സൈസ് വകുപ്പ്

ADVERTISEMENT

ആലപ്പുഴ റേഞ്ച്, ആലപ്പുഴ സർക്കിൾ ഓഫിസ്, ഡിവിഷൻ ഓഫിസ്, ഹോംകോ, ചേർത്തല റേഞ്ച്, സർക്കിൾ ഓഫിസ്, കുട്ടനാട്, ചെങ്ങന്നൂർ, റേഞ്ച് ഓഫിസുകൾ, ചെങ്ങന്നൂർ സർക്കിൾ ഓഫിസ്, മാവേലിക്കര സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഓരോ എക്സൈസ് ഇൻസ്പെക്ടർമാരുടെ ഒഴിവുണ്ട്. മിക്ക ഓഫിസുകളിലും ഈ ചുമതല സമീപ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് വഹിക്കുന്നത്. 

വാഹനമുണ്ട്, ഡ്രൈവറില്ല

ആലപ്പുഴയിലും ചെങ്ങന്നൂരിലും റേഞ്ച് ഓഫിസുകളിൽ ജീപ്പുണ്ടെങ്കിലും രണ്ടിടത്തും ഡ്രൈവർ തസ്തികയിൽ നിയമനം നടത്തിയിട്ടില്ല.

പൊലീസ് സിഐ സസ്പെൻഷനിൽ 

കുറത്തികാട് സിഐ വിശ്വംഭരനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തതോടെ കസേരയിൽ ആളില്ലാതായി.

റവന്യൂ വകുപ്പ് 

അമ്പലപ്പുഴ താലൂക്കിൽ തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരുടെ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഇവിടെത്തന്നെ നിയമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമ നടപടികളിലാണ്. കുട്ടനാട് താലൂക്കിൽ  3 ഡപ്യൂട്ടി തഹസിൽദാർമാരുടെ ഒഴിവു നികത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഇലക്‌ഷൻ, കെട്ടിട നികുതി, എൽആർ വിഭാഗത്തിലെ ഡപ്യൂട്ടി തഹസിൽദാർമാരുടെ ഒഴിവാണുള്ളത്.ആറാട്ടുപുഴ വില്ലേജ് ഓഫിസിൽ ഒരു വില്ലേജ് അസിസ്റ്റന്റിന്റെ കുറവുണ്ട്. ഇവിടെ ഉണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റ് ഒരു മാസം മുൻപ് വിരമിച്ചു.എഴുപുന്ന വില്ലേജ് ഓഫിസ് ഓഫിസർ ഇല്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി

വെറ്ററിനറി ഡോക്ടർമാർ 

തകഴി പഞ്ചായത്തിൽ  വെറ്ററിനറി ഡോക്ടർ ഇല്ലാതായിട്ട് 5 മാസത്തോളം ആയി. എടത്വയിലെ ഡോക്ടർക്ക് ആണ് ചുമതല. അവിടത്തെ ജോലിഭാരം തന്നെ തീരുന്നില്ല. ഡോക്ടറുടെ അഭാവം മൂലം ഒട്ടേറെ ആനുകൂല്യങ്ങൾ  നഷ്ടപ്പെടുന്നതായി കർഷകർ പറയുന്നു. ഏറ്റവും കൂടുതൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലം കൂടിയാണ് തകഴി. കഴിഞ്ഞ ദിവസം പുരയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ രണ്ടു ചെവികളും അറുത്തുമാറ്റിയ സംഭവമുണ്ടായപ്പോഴും ഡോക്ടറെ എത്തിക്കാൻ കഴിഞ്ഞില്ല.

ഭരണിക്കാവ് മൃഗാശുപത്രിയിൽ വളരെ നാളുകളായി ഡോക്ടർ ഇല്ലായിരുന്നു.  5ന് പുതിയ ഡോക്ടർ ചുമതലയേറ്റു. ആര്യാട്  മൃഗാശുപത്രിയിൽ വെറ്ററിനറി സർജൻ ഇല്ലാതായിട്ടു മൂന്നു മാസത്തോളമായി.  കലവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ മൃഗാശുപത്രിയിലെ  വെറ്ററിനറി സർജന് അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് വരാറുള്ളതെന്നു  കർഷകർ പറയുന്നു. 

വിദ്യാഭ്യാസ വകുപ്പ് 

ഹരിപ്പാട് എഇഒയുടെ കീഴിലുള്ള 9 സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല. ഗവ. എൽപിഎസ് ചേപ്പാട്, ഗവ. എൽപിഎസ് പാണ്ടി,  ഗവ. എൽപിഎസ് ചൂരവിള, ഗവ. എൽപിഎസ് കണിച്ചനെല്ലൂർ, ഗവ. എൽപിഎസ് നടുവട്ടം, ഗവ. ഡികെഎൻഎം എൽപിഎസ് ഹരിപ്പാട്, ഗവ.എൽപിഎസ് ആരൂർ, ഗവ.യുപിഎസ് ഹരിപ്പാട്, ഗവ. യുപിഎസ് കാർത്തികപ്പള്ളി എന്നിവിടങ്ങളിലാണ് പ്രധാന അധ്യാപകരില്ലാത്തത്. സീനിയർ അധ്യാപകർക്കാണ് ചുമതല. മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ആണു ചുമതല വഹിക്കുന്നത്.

വള്ളികുന്നം ഇലിപ്പക്കുളം വട്ടക്കാട്ട് എൽപിഎസിലെ ഹെഡ്മാസ്റ്റർ വിരമിച്ച ഒഴിവുണ്ട്. ഇപ്പോൾ മറ്റൊരു അധ്യാപികയ്ക്കു താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ  സെക്കൻഡറി സ്കൂൾ  എന്നിവിടങ്ങളിൽ മേയ് 31നു ശേഷം പ്രിൻസിപ്പൽമാരില്ല. സീനിയർ‍ അസിസ്റ്റന്റുമാർക്കാണ് ചുമതല. ഇവരാകട്ടെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്നതിനൊപ്പം  ക്ലാസെടുക്കുകയും വേണം.

അക്കാദമിക്  കാര്യങ്ങളും ഓഫിസ് ഭരണച്ചുമതലയും ട്രഷറി സംബന്ധമായ ഉത്തരവാദിത്തങ്ങളും  ഇവർ തന്നെ നിർവഹിക്കേണ്ട സ്ഥിതിയാണ്. പ്ലസ് വൺ പ്രവേശനം നടക്കുന്നതിനാൽ‍ ചുമതലക്കാർക്ക്  ഇരട്ടി ജോലി ചെയ്യേണ്ടി വരുന്നു. പ്ലസ് വൺ പരീക്ഷ 21നു അവസാനിക്കും. 20നു മൂല്യ നിർണയവും തുടങ്ങും. മൂല്യനിർണയത്തിൽ എല്ലാ അധ്യാപകരും  പങ്കെടുക്കണമെന്നാണ് നിർദേശം. മാവേലിക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് പരിധിയിലെ  34 സ്കൂളുകളിൽ പ്രാനാധ്യാപകരില്ല.