ചാരുംമൂട്∙ വഴിയരുകിലെ മാളത്തിലൊളിച്ച മൂർഖൻ പാമ്പിനെ രണ്ടു മണിക്കൂറത്തെ ശ്രമത്തിനൊടുവിൽ പിടികൂടി. താമരക്കുളം ചത്തിയറ തെക്ക് കലതിവിളയിൽ പുരയിടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം പാമ്പുപിടുത്തക്കാരനായ ചെങ്ങന്നൂർ പൂമല സാംജോൺ ജെ.സി.ബിയുടെ സഹായത്തോടെ രണ്ടു മീറ്ററോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട്∙ വഴിയരുകിലെ മാളത്തിലൊളിച്ച മൂർഖൻ പാമ്പിനെ രണ്ടു മണിക്കൂറത്തെ ശ്രമത്തിനൊടുവിൽ പിടികൂടി. താമരക്കുളം ചത്തിയറ തെക്ക് കലതിവിളയിൽ പുരയിടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം പാമ്പുപിടുത്തക്കാരനായ ചെങ്ങന്നൂർ പൂമല സാംജോൺ ജെ.സി.ബിയുടെ സഹായത്തോടെ രണ്ടു മീറ്ററോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ചെറിയ കുട്ടികളടക്കം സഞ്ചരിക്കുന്ന വഴിയരുകിലെ ആഞ്ഞിലി മരത്തിനു താഴെയായിരുന്നു മാളം.

ഇവിടെ രണ്ടു ദിവസം മുൻപ് അടുത്ത വീട്ടുകാരനായ രാധാകൃഷ്ണൻ പാമ്പ് പടം പൊഴിച്ചിട്ടിരുന്നതും കണ്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മാളത്തിനുള്ളിൽ പാമ്പിനെ വീണ്ടും കണ്ടത്. അടുത്ത വീട്ടുകാർ ഉടൻ തന്നെ വിവരം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവിനെയും വാർഡ് മെംബർ എസ്. ശ്രീജയേയും അറിയിച്ചു. പാമ്പുപിടിത്തക്കാരനായ സാം സ്ഥലത്ത് എത്തി. ഇതിനു മുൻപായി തന്നെ പാമ്പ് മാളത്തിനുള്ളിലേക്ക് വലിഞ്ഞിരുന്നു.

ADVERTISEMENT

പിക്കാസും മറ്റുമുപയോഗിച്ച് ഒന്നര മണിക്കൂർ കൊണ്ട് അടുത്ത വീട്ടുകാർ മാളം വെട്ടിയിളക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ജെ.സി.ബിയെത്തി ആഞ്ഞിലിമരം പിഴുത് മാറ്റിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ആഞ്ഞിലിയുടെ ചുവട് തുരന്നതോടെ മണ്ണിൽ പുതഞ്ഞു കിടന്ന പാമ്പിനെ സാം പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് ഭരണിയിലാക്കിയ പാമ്പിനെ വനപാലകർക്ക് കൈമാറാനായി കൊണ്ടുപോയി.