ആലപ്പുഴ ∙ ആലപ്പുഴ ആർഡിഒ ഓഫിസിന്റെ കീഴിലുള്ള അപേക്ഷകൾ തീർപ്പാക്കാൻ നടത്തിയ അദാലത്തിൽ 527 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലക്ടർ ഡോ. രേണുരാജ് അദാലത്ത് ഉദ്ഘാടനം ചെയ്തു. കൃത്യമായ പരിശോധനകൾക്കു ശേഷമാണ് അർഹതയുള്ളവർക്ക് ഭൂമി തരം മാറ്റം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് കലക്ടർ പറഞ്ഞു. ഇങ്ങനെ ഭൂമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ആലപ്പുഴ ആർഡിഒ ഓഫിസിന്റെ കീഴിലുള്ള അപേക്ഷകൾ തീർപ്പാക്കാൻ നടത്തിയ അദാലത്തിൽ 527 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലക്ടർ ഡോ. രേണുരാജ് അദാലത്ത് ഉദ്ഘാടനം ചെയ്തു. കൃത്യമായ പരിശോധനകൾക്കു ശേഷമാണ് അർഹതയുള്ളവർക്ക് ഭൂമി തരം മാറ്റം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് കലക്ടർ പറഞ്ഞു.

ഇങ്ങനെ ഭൂമി പരിവർത്തനപ്പെടുത്തുന്നതിന്റെ പ്രത്യാഘാതം കുട്ടനാട് ഉൾപ്പെടെ ജില്ലയുടെ ഭാവിയെ ബാധിക്കാം.കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും റവന്യു വകുപ്പിനൊപ്പം പ്രവർത്തിച്ചു.കൂടുതൽ ജീവനക്കാരെ നിയോഗിച്ചാണ് അദാലത്ത് പൂർത്തിയാക്കിയതെന്നും കലക്ടർ പറഞ്ഞു. അതിവേഗം സർട്ടിഫിക്കറ്റ് നൽകാൻ നേതൃത്വം നൽകിയ സബ് കലക്ടർ സൂരജ് ഷാജിയെയും ജീവനക്കാരെയും കലക്ടർ അഭിനന്ദിച്ചു.

ADVERTISEMENT

സബ് കലക്ടർ സൂരജ് ഷാജി, ആർഡിഒ ഓഫിസ് സീനിയർ സൂപ്രണ്ട് ബി. കവിത, സൂപ്രണ്ടുമാരായ സുനിൽകുമാർ, കെ.വി.ഗിരീശൻ, പി.ഡി.സുധി എന്നിവർ നേതൃത്വം നൽകി. ഭൂമി തരം മാറ്റിയവർക്കുള്ള സർട്ടിഫിക്കറ്റിനൊപ്പം ഫലവൃക്ഷ– പച്ചക്കറിത്തൈകളും വിതരണം ചെയ്തു. പച്ചമുളക്, വഴുതന തുടങ്ങി വിവിധയിനം പച്ചക്കറിത്തൈകളും പേര, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുമാണ് വിതരണം ചെയ്തത്.

കെട്ടിക്കിടന്നത് 12,000 അപേക്ഷകൾ

ADVERTISEMENT

തരംമാറ്റത്തിനുൾപ്പെടെ റവന്യു വകുപ്പിൽ ജില്ലയിൽ കെട്ടിക്കിടന്നത് 12,000 അപേക്ഷകൾ. അദാലത്തുകൾ വഴി ഇവ പരിശോധിച്ച് തീർപ്പാക്കിയശേഷം ഇനി ആയിരത്തിൽ താഴെ അപേക്ഷകൾ മാത്രമേ ഉള്ളൂ. സംസ്ഥാനത്ത് അദാലത്തിലൂടെ അതിവേഗം 527 പേർക്ക് തരംമാറ്റ സർട്ടിഫിക്കറ്റ് നൽകിയും ജില്ല മാതൃകയായി. ഇതിനു മുൻപ് 6 അദാലത്തുകളിലൂടെ 1091 പേർക്ക് സർട്ടിഫിക്കറ്റ് നൽകിയിരുന്നു.