ആലപ്പുഴ ∙ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്നു സജി ചെറിയാൻ പടിയിറങ്ങുമ്പോൾ ആലപ്പുഴയുടെ ‘രാജി ചരിത്രത്തിന്’ ആവർത്തന സ്വഭാവം കൈവരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ജില്ലയിൽനിന്നു രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയുമാണ് സജി ചെറിയാൻ. ഒന്നാം പിണറായി മന്ത്രിസഭയിൽനിന്നു രാജിവച്ച തോമസ് ചാണ്ടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്നു സജി ചെറിയാൻ പടിയിറങ്ങുമ്പോൾ ആലപ്പുഴയുടെ ‘രാജി ചരിത്രത്തിന്’ ആവർത്തന സ്വഭാവം കൈവരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ജില്ലയിൽനിന്നു രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയുമാണ് സജി ചെറിയാൻ. ഒന്നാം പിണറായി മന്ത്രിസഭയിൽനിന്നു രാജിവച്ച തോമസ് ചാണ്ടിയാണ് ഒന്നാമൻ. 2017 ഏപ്രിൽ ഒന്നിനു മന്ത്രിയായ തോമസ് ചാണ്ടിക്ക് ആറര മാസമേ പദവിയിൽ തുടരാൻ കഴിഞ്ഞുള്ളൂ. നവംബർ 15ന്, സർക്കാരിന് ഒന്നരവർഷം പ്രായമുള്ളപ്പോഴാണ് തോമസ് ചാണ്ടി കായൽ കയ്യേറ്റ വിവാദത്തെത്തുടർന്നു രാജിവച്ചത്. എ.കെ.ശശീന്ദ്രൻ രാജിവച്ചതിനെത്തുടർന്നാണ് തോമസ് ചാണ്ടി മന്ത്രിയായത്. 

ജില്ലയുടെ രാജി ചരിത്രത്തിൽ ആദ്യത്തേത്, മൂന്നാം തവണ മുഖ്യമന്ത്രിയായ എ.കെ. ആന്റണിയുടെ രാജിയാണ്. 2004ൽ ആയിരുന്നു ആന്റണിയുടെ രാജി. അന്നു ചേർത്തലയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ആന്റണി പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി നൽകിയത്. അതും നാടകീയമായിരുന്നു.  കേരള സന്ദർശനത്തിനെത്തിയ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷമാണ് അവിടെ വച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്ന് ആന്റണി പ്രഖ്യാപിച്ചത്. ചേർത്തലയിൽ തിരിച്ചെത്തിയ ആന്റണി ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഇല്ലെന്നും പ്രഖ്യാപിച്ചിരുന്നു.