ചേർത്തല ∙ അടച്ചിട്ടിരുന്ന വീടിന്റെ അടുക്കള വാതിൽ തകർത്ത് സ്വർണവും പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാർഡ് മരുത്തോർവട്ടം ജ്യോതി ഭവനിൽ ശിവദാസൻ നായരുടെ മകൻ സജീവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13 ഗ്രാം സ്വർണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ അടച്ചിട്ടിരുന്ന വീടിന്റെ അടുക്കള വാതിൽ തകർത്ത് സ്വർണവും പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാർഡ് മരുത്തോർവട്ടം ജ്യോതി ഭവനിൽ ശിവദാസൻ നായരുടെ മകൻ സജീവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13 ഗ്രാം സ്വർണവും 67,000 രൂപയും കൂടാതെ 2 നിലവിളക്കുകൾ, വാട്ടർ ടാപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പാചകവാതക സിലിണ്ടർ, കിണ്ടി തുടങ്ങിയവയും മോഷ്ടിച്ചു.

എരമല്ലൂരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സജീവ് ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലി സ്ഥലത്തു നിന്നു വീട്ടിലെത്തുന്നത്. ഭാര്യയും മക്കളും കുറച്ചു നാളായി ബന്ധുവീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെയാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.