ആലപ്പുഴ∙ എസി റോഡിൽ ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ യാത്രക്കാരന് മർദനമേറ്റ സംഭവത്തിൽ യാത്രക്കാരന്റെയും കരാർ കമ്പനി ജീവനക്കാരുടെയും പരാതികളിൽ നെടുമുടി പൊലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശി ഗിരീഷ് കുമാർ പിള്ളയ്ക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ സംഘം ചേർന്ന് ആക്രമിക്കൽ, വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ എസി റോഡിൽ ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ യാത്രക്കാരന് മർദനമേറ്റ സംഭവത്തിൽ യാത്രക്കാരന്റെയും കരാർ കമ്പനി ജീവനക്കാരുടെയും പരാതികളിൽ നെടുമുടി പൊലീസ് കേസെടുത്തു.  ചങ്ങനാശേരി സ്വദേശി ഗിരീഷ് കുമാർ പിള്ളയ്ക്കാണ്  മർദനമേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ സംഘം ചേർന്ന് ആക്രമിക്കൽ, വാഹനം തകർക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാർക്കെതിരെ കേസെടുത്തത്. കരാർ കമ്പനിയായ ഊരാളുങ്കലിന്റെ ജീവനക്കാർ നൽകിയ പരാതിയിൽ ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് ഗിരീഷ് കുമാറിനെതിരെ കേസ്.

ചൊവ്വാഴ്ച രാത്രി  ഒൻപതോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ നിന്ന് എസി റോഡ് വഴി മടങ്ങിവരികയായിരുന്ന ഗിരീഷ്കുമാറിനെയും കുടുംബത്തെയും ഗതാഗത നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കരാർ കമ്പനി ജീവനക്കാർ മർദിക്കുകയായിരുന്നു. എന്നാൽ ഗിരീഷ് കുമാർ ഒരു പ്രകോപനവും കൂടാതെ തങ്ങളുടെ ജീവനക്കാരെ മർദിക്കുകയായിരുന്നു എന്ന്  കരാർ കമ്പനി അധികൃതർ പറഞ്ഞു.