എസി റോഡിൽ നാളെ ഗതാഗത നിയന്ത്രണംകുട്ടനാട് ∙ എസി റോഡ് നവീകരണത്തോട് അനുബന്ധിച്ചു പൂപ്പള്ളിയിൽ നിർമിക്കുന്ന കോസ്‌വേയുടെ ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ രാത്രി 9.30 മുതൽ 12 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി കടന്നുപോകേണ്ട എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസി റോഡിൽ നാളെ ഗതാഗത നിയന്ത്രണം

കുട്ടനാട് ∙ എസി റോഡ് നവീകരണത്തോട് അനുബന്ധിച്ചു പൂപ്പള്ളിയിൽ നിർമിക്കുന്ന കോസ്‌വേയുടെ ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ രാത്രി 9.30 മുതൽ 12 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി കടന്നുപോകേണ്ട എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ, മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.

ADVERTISEMENT

ഗതാഗതം നിരോധിച്ചു

ആലപ്പുഴ∙ എഎസ് കനാൽ ഈസ്റ്റ് റോഡിന്റെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ആറാട്ടുവഴി പാലത്തിനും പോപ്പി പാലത്തിനും ഇടയ്ക്കുള്ള ഭാഗത്ത് കലുങ്ക് പൊളിച്ചു പണിയുന്ന പ്രവൃത്തികൾ ഇന്ന് ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിരോധിച്ചു. വാഹനങ്ങൾ വഴിച്ചേരി- കൊമ്മാടി റോഡുമായി ബന്ധിപ്പിക്കുന്ന ഇടറോഡുകൾ വഴി പോകണം.

ADVERTISEMENT

സ്കോളർഷിപ്: അപേക്ഷിക്കാം

ആലപ്പുഴ∙സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-2023 വർഷത്തെ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിക്കു ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഒക്ടോബർ 31നകമോ പുതിയ കോഴ്സിന് ചേർന്ന് 45 ദിവസത്തിനകമോ നിർദിഷ്ട ഫോറത്തിൽ അപേക്ഷിക്കണം. വിദ്യാർഥി/ വിദ്യാർഥിനി നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർക്കാണ് സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ കാർഡിന്റെ പകർപ്പ്, ഇതുവരെ അംശദായം അടച്ചതിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവയും ഹാജരാക്കണം. ഫോൺ: 0477 2241455.