ചാരുംമൂട് ∙ താമരക്കുളത്ത് നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമരക്കുളം മേക്കുംമുറി കുറ്റിവിള തെക്കതിൽ ഷാജഹാൻ (54) നൂറനാട് പൊലീസിന്റെ പിടിയിലായി. ഷാജഹാന്റെ നാലു മുക്കിലുള്ള വീട്ടിലും കടയിലുമായി രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1000 പാക്കറ്റ് നിരോധിത പുകയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട് ∙ താമരക്കുളത്ത് നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമരക്കുളം മേക്കുംമുറി കുറ്റിവിള തെക്കതിൽ ഷാജഹാൻ (54) നൂറനാട് പൊലീസിന്റെ പിടിയിലായി. ഷാജഹാന്റെ നാലു മുക്കിലുള്ള വീട്ടിലും കടയിലുമായി രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. ലഹരിക്ക് എതിരായി പൊലീസ് നടത്തുന്ന യോദ്ധാവ് പോരാട്ടത്തിന്റെ ഭാഗമായി ജില്ലാ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് നൂറനാട് പൊലീസ് റെയ്ഡ് നടത്തിയത്.

താമരക്കുളത്തും സമീപ പ്രദേശങ്ങളിലും നിരോധിത പുകയില ഉൽപന്നങ്ങൾ വൻ തോതിൽ വിതരണം ചെയ്ത് വന്നിരുന്ന ആളാണ് ഷാജഹാൻ എന്ന് പൊലീസ് പറഞ്ഞു. സ്കൂൾ കുട്ടികൾക്കും കോളജ് വിദ്യാർഥികൾക്കും ഉൾപ്പെടെ പുകയില ഉൽപന്നങ്ങൾ വിൽപന ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കേസ് എടുത്ത ശേഷം ഷാജഹാനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സിഐ പി.ശ്രീജിത്ത്, എസ്ഐമാരായ നിതീഷ്, ബാബുക്കുട്ടൻ, രാജേഷ്, ജൂനിയർ എസ്ഐ ദീപു, സിപിഒമാരായ കൃഷ്ണകുമാർ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.