ചേർത്തല∙ ഇറ്റലിയിൽ നടക്കുന്ന വാക്കോ വേൾഡ് ഇന്റർനാഷനൽ കെഡറ്റ്‌സ് ആൻഡ് ജൂനിയർ കിക്ക് ബോക്‌സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചേർത്തല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസുകാരി അനുപ്രിയമഹേഷ് ഇറ്റലിയിലേക്ക് പറന്നു. അർത്തുങ്കൽ മണ്ണുകുഴി മഹേഷിന്റെയും സ്മിതയുടെയും മകളാണ് അനുപ്രിയ. 30 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല∙ ഇറ്റലിയിൽ നടക്കുന്ന വാക്കോ വേൾഡ് ഇന്റർനാഷനൽ കെഡറ്റ്‌സ് ആൻഡ് ജൂനിയർ കിക്ക് ബോക്‌സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചേർത്തല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസുകാരി അനുപ്രിയമഹേഷ് ഇറ്റലിയിലേക്ക് പറന്നു. അർത്തുങ്കൽ മണ്ണുകുഴി മഹേഷിന്റെയും സ്മിതയുടെയും മകളാണ് അനുപ്രിയ. 30 മുതൽ ഒക്ടോബർ ഒൻപതുവരെയാണ് മത്സരം. പോയിന്റ് ഫൈറ്റിങ്, ലൈറ്റ് കോൺടാക്റ്റ് ഇനങ്ങളിലാണ് അനുപ്രിയ മൽസരിക്കുന്നത്.

അനുപ്രിയയെ കൂടാതെ മൂന്നുപേർ കൂടി കേരളത്തിൽ നിന്ന് പങ്കെടുക്കുന്നു. ജൂലൈയിൽ കൊൽക്കത്തയിൽ നടന്ന ദേശീയ ജൂനിയർ കിക്ക് ബോക്‌സിങ് ചാംപ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി അനുപ്രിയ വെങ്കല മെഡൽ നേടിയിരുന്നു. അണ്ടർ 42 കിലോ വിഭാഗം പോയിന്റ് ഫൈറ്റിങ് മൽസരത്തിലായിരുന്നു അനുപ്രിയയുടെ നേട്ടം. രാജ്യാന്തര മൽസരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി. കിക്ക് ബോക്‌സിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ജില്ലാ പരിശീലകനുമായ എസ്.അരവിന്ദിന്റെ നേതൃത്വത്തിലാണ് അനുപ്രിയ പരിശീലനം നടത്തുന്നത്. സ്വകാര്യ ബസ് ഡ്രൈവറായ മഹേഷ് കടം വാങ്ങിയും സ്വർണം പണയം വച്ചുമാണ് വിമാനടിക്കറ്റിന് അടക്കം ചെലവിനുള്ള നാലുലക്ഷം രൂപ കണ്ടെത്തിയത്.