ഹരിപ്പാട് ∙ കേരളത്തിൽ വിൽക്കാൻ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കൈമാറുന്ന മൊത്തക്കച്ചവടക്കാരനായ നൈജീരിയൻ സ്വദേശിയെയും കൂട്ടാളികളായ 2 തമിഴ്നാട് സ്വദേശികളെയും ഹരിപ്പാട് പൊലീസ് പിടികൂടി. നൈജീരിയൻ സ്വദേശി ജോൺ കിലാച്ചി ഒഫറ്റോ (36), തമിഴ്നാട് തിരുപ്പൂർ കാമരാജനഗർ – 2 സ്ട്രീറ്റിൽ വടിവേൽ (46), മഹേഷ്കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ കേരളത്തിൽ വിൽക്കാൻ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കൈമാറുന്ന മൊത്തക്കച്ചവടക്കാരനായ നൈജീരിയൻ സ്വദേശിയെയും കൂട്ടാളികളായ 2 തമിഴ്നാട് സ്വദേശികളെയും ഹരിപ്പാട് പൊലീസ് പിടികൂടി. നൈജീരിയൻ സ്വദേശി ജോൺ കിലാച്ചി ഒഫറ്റോ (36), തമിഴ്നാട് തിരുപ്പൂർ കാമരാജനഗർ – 2 സ്ട്രീറ്റിൽ വടിവേൽ (46), മഹേഷ്കുമാർ (27) എന്നിവരെയാണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നു പിടികൂടിയത്.

2021 നവംബർ 7നു ഹരിപ്പാട് ഡാണാപ്പടിയിലെ റിസോർട്ടിൽ മുറിയെടുത്ത് എംഡിഎംഎ വിൽക്കുന്നതിനിടെ 7 യുവാക്കൾ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണമാണ് നൈജീരിയൻ സ്വദേശിയെ ഉൾപ്പെടെ കുടുക്കിയത്.നേരത്തേ പിടിയിലായ യുവാക്കളിൽനിന്നാണ് തിരുപ്പൂർ സ്വദേശി വടിവേലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസിനു ലഭിച്ചത്.

ADVERTISEMENT

ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു. വടിവേലിനെ തിരുപ്പൂർ രാമയ്യ കോളനി ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.അക്കൗണ്ടിലെ പണം, മഹേഷ്കുമാർ, ജോൺ കിലാച്ചി ഒഫറ്റോ എന്നിവർക്കൊപ്പം ലഹരിവിൽപന നടത്തിയപ്പോൾ ലഭിച്ചതാണെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു.

തുടർന്ന് തിരുപ്പൂർ നോർത്ത് സ്റ്റേഷനു സമീപത്തുനിന്നു മഹേഷ്കുമാറിനെയും പിടികൂടി. തുണിക്കച്ചവടം നടത്തി തിരുപ്പൂരിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്ന ജോൺ കിലാച്ചി ഒഫറ്റോയെ അവിടെനിന്നു കസ്റ്റഡിയിലെടുത്തു. കള്ളനോട്ടുകേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാളുടെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിട്ടുണ്ട്. ഇയാൾ തിരുപ്പൂർ വിടാൻ പാടില്ലെന്നും കോടതി നിർദേശമുണ്ട്.

ADVERTISEMENT

കുടുക്കിയത് വാട്സാപ് ചാറ്റുകൾ

റിസോർട്ടിൽ മുറിയെടുത്ത് ലഹരിവിൽപന നടത്തുന്നതിനിടെ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽകിഴക്ക് മുറിയിൽ തേജസ്സ് വീട്ടിൽ സജിൻ ഏബ്രഹാം (25), മുതുകുളം വില്ലേജിൽ മുതുകുളം തെക്കുമുറിയിൽ അപ്സരസ്സ് വീട്ടിൽ പ്രണവ് (23), ചേപ്പാട് വില്ലേജിൽ ഏവൂർ വടക്കുമുറിയിൽ തട്ടാശ്ശേരി വീട്ടിൽ ശ്രാവൺ(23), മുതുകുളം തെക്കുമുറിയിൽ പുത്തൻമഠത്തിൽ വീട്ടിൽ രഘുരാമൻ (24), പള്ളിപ്പാട് വില്ലേജിൽ നടുവട്ടം മുറിയിൽ മംഗലപ്പള്ളിൽ വീട്ടിൽ അർജുൻ (23), ആറാട്ടുപുഴ കിഴക്കേക്കര മുറിയിൽ വെട്ടത്തുകടവിൽ ഒ.യു.നിവാസിൽ അക്ഷയ് കുട്ടൻ (24), ആറാട്ടുപുഴ വില്ലേജിൽ കള്ളിക്കാട് മുറിയിൽ ഉമ്പാരി ചിറയിൽ വീട്ടിൽ സച്ചിൻ (23) എന്നിവരെയാണ് കഴിഞ്ഞവർഷം 52.410 എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT

ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം പ്രതിയായ കരുനാഗപ്പള്ളി സ്വദേശി യാസിൻ ബക്കർ, ഒൻപതാം പ്രതി പുല്ലുകുളങ്ങര സ്വദേശി ഭരത് ജയൻ, 12 -ാം പ്രതി കരുനാഗപ്പള്ളി സ്വദേശി ജിനാദ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.സജിൻ ഏബ്രഹാമും ഒളിവിൽ കഴിയുന്ന 11 -ാം പ്രതി മുഹാഫ് മുഹമ്മദും തമ്മിലുള്ള വാട്സാപ് ചാറ്റുകളും ഓൺലൈൻ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചു.

തുടർന്ന്, ഇപ്പോൾ പിടിയിലായ വടിവേലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2 ലക്ഷത്തോളം രൂപ എത്തിയതു കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, കായംകുളം ഡിവൈഎസ്പി അലക്സ് ബേബി എന്നിവരുടെ നിർദേശാനുസരണം ഹരിപ്പാട് എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ, എസ്ഐ സവ്യസാചി, സീനിയർ സിപിഒ അജയകുമാർ, സിപിഒമാരായ എ.നിഷാദ്, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.

ലഹരി വച്ചത് മരപ്പൊത്തിൽ

മൊത്തക്കച്ചവടക്കാർ ബെംഗളൂരുവിലെ വൈറ്റ് ഫീൽഡ് എന്ന സ്ഥലത്തെ ഒരു മരപ്പൊത്തിൽ എംഡിഎംഎ പൊതിയിലാക്കി വച്ചിട്ട് മുഹാഫ് മുഹമ്മദിന് ഫോണിൽ ലൊക്കേഷൻ അയച്ചുകൊടുത്തു. തുടർന്ന് സജിനും പ്രണവും യാസിൻ ബക്കറും കൂടി അവിടെയെത്തി 174 ഗ്രാം എംഡിഎംഎയുടെ പൊതിയെടുത്തു. അത് ഹരിപ്പാട്, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലെത്തിച്ച് വിൽപന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.