ചേർത്തല ∙ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ആരാധകരുടെ സ്നേഹം അതിരുവിട്ടതോടെ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ സ്റ്റേജിൽ നിന്ന് ഓടിരക്ഷപ്പെട്ടു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കുംഭഭരണി ഉത്സവ ദിവസമായ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. ഗാനമേളയിൽ വിനീത് പാട്ടുകൾ പാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ആരാധകരുടെ സ്നേഹം അതിരുവിട്ടതോടെ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ സ്റ്റേജിൽ നിന്ന് ഓടിരക്ഷപ്പെട്ടു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കുംഭഭരണി ഉത്സവ ദിവസമായ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. ഗാനമേളയിൽ വിനീത് പാട്ടുകൾ പാടി അവസാനിപ്പിച്ചെങ്കിലും ആരാധകർ തൃപ്തരായില്ല. വീണ്ടും പാടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേജിൽ വിനീത് ശ്രീനിവാസനു ചുറ്റും ആരാധകർ തടിച്ചുകൂടി. അതിനിടെ സെൽഫി എടുക്കാനെത്തിയവരും കൂടിയായപ്പോൾ സ്ഥിതി നിയന്ത്രണം വിട്ടു. തിരക്ക് നിയന്ത്രിക്കാനും വിനീതിനു സുരക്ഷ ഒരുക്കാനും കഴിഞ്ഞില്ല. 

Also read: അന്ന് പത്തിൽ ‘അഞ്ചും’ പഠിച്ചിറങ്ങി; നാല് പതിറ്റാണ്ടിനുശേഷം പഠിപ്പിച്ചിറങ്ങി

ADVERTISEMENT

കുറച്ചകലെയാണു കാർ പാർക്കു ചെയ്തിരുന്നത്. മറ്റു മാർഗമില്ലാതെ വിനീത് കാറിലേക്ക് ഓടിക്കയറുകയായിരുന്നു. വിനീത് ഓടിപ്പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം അടുത്ത കാലത്ത് താൻ ഏറ്റവുമധികം ആസ്വദിച്ചു പാടിയ വേദിയാണ് വാരനാട്ടേതെന്നും പരിപാടിയുടെ അവസാനം ജനത്തിരക്ക് അനിയന്ത്രിതമായതോടെ ക്ഷേത്ര പരിസരത്തേക്ക് കാർ കയറ്റാൻ  പറ്റാത്ത സാഹചര്യത്തിലാണ് ഓടിക്കയറേണ്ടി വന്നതെന്നും വിനീത് ഫെയ്സ്ബുക്കിൽ കുറിച്ചു. സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്നും രണ്ടാം തവണയാണ് ഇവിടെ പരിപാടിക്കു വരുന്നതെന്നും വിളിച്ചാൽ ഇനിയും വരുമെന്നും വിനീത് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT