മാന്നാർ ∙ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പിഐപി കനാൽ കര കവിഞ്ഞു. ചെന്നിത്തലയിൽ വേനലിലെ പ്രളയം കണ്ട് ജനം. മാന്നാർ – ഇരമത്തൂർ– ചെന്നിത്തല റോഡിലെ പണിക്കരോടം ഭാഗത്തെ പമ്പ ജലസേചന പദ്ധതി (പിഐപി) കനാലിൽ കണക്കിലധികം വെള്ളമെത്തിയതാണ് റോഡിലെ വെള്ളക്കെട്ടിനു കാരണം. ചെന്നിത്തല 6–ാം ബ്ലോക്ക് പാടശേഖരത്തിലെ വേനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ അറ്റകുറ്റപ്പണി  നടത്താത്തതിനാൽ പിഐപി കനാൽ കര കവിഞ്ഞു. ചെന്നിത്തലയിൽ വേനലിലെ പ്രളയം കണ്ട് ജനം.മാന്നാർ – ഇരമത്തൂർ– ചെന്നിത്തല റോഡിലെ പണിക്കരോടം ഭാഗത്തെ പമ്പ ജലസേചന പദ്ധതി (പിഐപി) കനാലിൽ കണക്കിലധികം വെള്ളമെത്തിയതാണ് റോഡിലെ വെള്ളക്കെട്ടിനു കാരണം.

ചെന്നിത്തല 6–ാം ബ്ലോക്ക് പാടശേഖരത്തിലെ വേനൽ കൃഷിക്കുവേണ്ടിയാണ് രണ്ടടി പൊക്കമുള്ള കനാലിൽ ഇന്നലെ ഉച്ചയോടെ  വെള്ളമെത്തിച്ചത്. പണിക്കരോടം കുരിശടിക്കു പടിഞ്ഞാറു ഭാഗത്ത് കനാൽ അടഞ്ഞു കിടക്കുന്നതിനാൽ പാടശേഖരത്തിലേക്കു വെള്ളം പോകാതെ കനാൽ കവിഞ്ഞൊഴുകി റോഡാകെ  വെള്ളക്കെട്ടായി.റോഡിൽ ഒന്നരടിയോളം വെള്ളം കെട്ടിക്കിടന്നു.  വലിയ വാഹനങ്ങൾ കടന്നു പോയപ്പോൾ റോഡരികിലെ കടകളിൽ പോലും വെള്ളം കയറി. ഇരുചക്രവാഹനങ്ങളുടെ പുകക്കുഴൽ വരെ മുങ്ങി ചില വാഹനങ്ങൾ പ്രവർത്തനരഹിതമായി. 

ADVERTISEMENT

കാലാകാലങ്ങളിൽ കനാലിന്റെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലാണ് ഇവിടെ ഇത്തരത്തിൽ വെള്ളക്കെട്ടുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.പാതയോരത്ത് ഓടയുണ്ടെങ്കിലും നികന്നു കിടക്കുന്നതിനാൽ വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് മറ്റൊരു കാരണം. വൈകിട്ട് കനാലിലെ ജലവിതരണം നിർത്തിയതോടെ റോഡിൽ നിന്നു വെള്ളമിറങ്ങി.