ആലപ്പുഴ ∙ മുപ്പതോളം കൂട്ടുകൾ ചേർത്തു റമസാൻ നേർച്ചക്കഞ്ഞി തയാറാക്കി ചുമട്ടുതൊഴിലാളിയായ മുല്ലാത്തുവളപ്പ് വീട്ടിൽ കോയ അബൂബക്കർ (60). നന്തിലത്ത് സിഐടിയു യൂണിറ്റിൽ ചുമട്ടുതൊഴിലാളിയായ കോയ 13–ാം വയസ്സിലാണ് റമസാൻ കഞ്ഞി തയാറാക്കാൻ പഠിച്ചത്. വട്ടപ്പള്ളി സ്വദേശി ബഷീറിൽ നിന്നാണ് പാചകരീതി പഠിച്ചെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മുപ്പതോളം കൂട്ടുകൾ ചേർത്തു റമസാൻ നേർച്ചക്കഞ്ഞി തയാറാക്കി ചുമട്ടുതൊഴിലാളിയായ മുല്ലാത്തുവളപ്പ് വീട്ടിൽ കോയ അബൂബക്കർ (60). നന്തിലത്ത് സിഐടിയു യൂണിറ്റിൽ ചുമട്ടുതൊഴിലാളിയായ കോയ 13–ാം വയസ്സിലാണ് റമസാൻ കഞ്ഞി തയാറാക്കാൻ പഠിച്ചത്. വട്ടപ്പള്ളി സ്വദേശി ബഷീറിൽ നിന്നാണ് പാചകരീതി പഠിച്ചെടുത്തത്. കുറച്ചുകാലം ബഷീറിനൊപ്പം പാചകത്തിന് പോയെങ്കിലും കോയ തിരഞ്ഞെടുത്തത് ചുമട്ടുതൊഴിലാണ്.കോയയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞ സക്കറിയ ബസാറിലെ മർകസ് ജുമാ മസ്ജിദ് അധികൃതർ കോയയെ നേർച്ചക്കഞ്ഞി ഒരുക്കാൻ നിയോഗിച്ചു. കഴിഞ്ഞ 19 വർഷമായി മർകസ് പള്ളിയിൽ മുടങ്ങാതെ നേർച്ചക്കഞ്ഞി തയാറാക്കുന്നത് കോയയാ‌ണ്. സാധാരണ ഏഴു മുതൽ എട്ട് ഇനങ്ങൾ ഉൾപ്പെടുത്തിയാണ് നേർച്ചക്കഞ്ഞി പാചകം ചെയ്യുന്നത്. എന്നാൽ പച്ചരിയും തേങ്ങാപ്പാലും ഉൾപ്പെടെ മുപ്പതോളം ഇനങ്ങൾ കോയ തയാറാക്കുന്ന നേർച്ചക്കഞ്ഞിയിലുണ്ടാകും.

സവാളയും പെരുംജീരകവും ഡാൽഡ എണ്ണയിൽ കടുക് താളിച്ചെടുക്കും. എണ്ണയിൽ തേങ്ങ വറുക്കും. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചുവന്ന ഉള്ളി, കറുവ, ഗ്രാമ്പു, ഏലക്ക, ജാതിപത്ര, ജാതിക്ക, കുരുമുളക്, പെരുംജീരകം, ഏലയ്ക്ക, തക്കോലം, ചുക്ക്, വെ‌ള്ള കിസ്മിസ്, മല്ലിച്ചീര, പൊതീന തുടങ്ങിയവ തിളച്ചുവരുമ്പോൾ ചുക്കുപൊടി, ആശാളി, ഉലുവ, നല്ല ജീരകം, കറിവേപ്പില, പച്ചരി, നെയ്യ് തുടങ്ങിയവയും കൂട്ടുകൾ ‌ആണ്.ദിവസവും രാവിലെ 10ന് പള്ളിയിലെത്തും. പാചകത്തിനുള്ള ചുറ്റുവട്ടങ്ങൾ തയാറാക്കി ഉച്ചയ്ക്കു ശേഷം രണ്ടരയോടെ പാചകം തുടങ്ങും. സഹായിയായി ഇബ്രാഹിം എന്നയാളുമുണ്ട്. ഇതിനിടെ ചുമട്ടു ജോലി വന്നാൽ അതിനും പോകും. നേർച്ചക്കഞ്ഞി പാചകം ചെയ്യുന്നത് പ്രതിഫലം മോഹിച്ചല്ലെന്നു കോയ പറഞ്ഞു. നോമ്പ് തീരുമ്പോൾ പള്ളി അധികൃതർ നൽകുന്ന സഹായം ചെയ്യുന്നത് ഒരു നേർച്ച പോലെ സ്വീകരിക്കുമെന്നും കോയ പറഞ്ഞു. നസീമ ആണ് കോയയുടെ ഭാര്യ. മക്കൾ നസീറ, നസീർ.