തുല്യതാ കോഴ്സ്: സമയ പരിധി നീട്ടി ആലപ്പുഴ∙ സംസ്ഥാന സാക്ഷരത മിഷൻ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 4, 7, 10, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള തുല്യത കോഴ്സുകളിലേക്കു റജിസ്ട്രേഷൻ സമയ പരിധി ഏപ്രിൽ 10 വരെ നീട്ടി. http://www.literacymissionkerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് റജിസ്റ്റർ

തുല്യതാ കോഴ്സ്: സമയ പരിധി നീട്ടി ആലപ്പുഴ∙ സംസ്ഥാന സാക്ഷരത മിഷൻ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 4, 7, 10, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള തുല്യത കോഴ്സുകളിലേക്കു റജിസ്ട്രേഷൻ സമയ പരിധി ഏപ്രിൽ 10 വരെ നീട്ടി. http://www.literacymissionkerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുല്യതാ കോഴ്സ്: സമയ പരിധി നീട്ടി ആലപ്പുഴ∙ സംസ്ഥാന സാക്ഷരത മിഷൻ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 4, 7, 10, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള തുല്യത കോഴ്സുകളിലേക്കു റജിസ്ട്രേഷൻ സമയ പരിധി ഏപ്രിൽ 10 വരെ നീട്ടി. http://www.literacymissionkerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുല്യതാ കോഴ്സ്:സമയ പരിധി നീട്ടിആലപ്പുഴ∙ സംസ്ഥാന സാക്ഷരത മിഷൻ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 4, 7, 10, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള തുല്യത കോഴ്സുകളിലേക്കു റജിസ്ട്രേഷൻ സമയ പരിധി ഏപ്രിൽ 10 വരെ നീട്ടി.  http://www.literacymissionkerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് റജിസ്റ്റർ ചെയ്യേണ്ടത്. 0477 2252095, 70258 21315.

അംഗത്വം പുതുക്കാംആലപ്പുഴ ∙ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങൾക്ക് ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30വരെ ജില്ല ക്ഷേമനിധി ഓഫിസിൽ എത്തി അംഗത്വം പുതുക്കാം. 0477 2254204.

ADVERTISEMENT

ലവൽക്രോസ് അടച്ചിടുംമാവേലിക്കര ∙ ചെട്ടികുളങ്ങര–ഈരേഴ റോഡിലെ ഈരേഴ റെയിൽവേ ലവൽക്രോസ് ഇന്നു  വൈകിട്ട് 6 മുതൽ ഏപ്രിൽ 2 രാവിലെ 6 വരെ അടച്ചിടുന്നതിനാൽ അതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.

കൃഷി ദർശൻ:പദ്ധതി നിർദേശം ഹരിപ്പാട് ∙   ഹരിപ്പാട് ബ്ലോക്കിൽ ഏപ്രിൽ 25 മുതൽ 29 വരെ നടക്കുന്ന കൃഷി ദർശൻ പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പദ്ധതി നിർദേശം അറിയിക്കാം. കാർഷിക മേഖലയിൽ നടപ്പാക്കാൻ പറ്റിയ നൂതന ആശങ്ങൾ ഉള്ളവരിൽ നിന്നാണ് പദ്ധതി നിർദേശം ക്ഷണിച്ചത്.താത്പര്യമുള്ള കർഷകർ ബന്ധപ്പെട്ട കൃഷി ഭവനുമായി ചേർന്ന് വിവര ശേഖരണ ഫോറം പൂരിപ്പിച്ച് ഏപ്രിൽ 10നകം ഓൺലൈനായി നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികൾക്ക് ഏപ്രിൽ 17,18,19 തീയതികളിൽ നടക്കുന്ന പ്രോജക്ട് ക്ലിനിക്കിൽ  വിശദമായ പദ്ധതി രൂപരേഖ തയാറാക്കാൻ കൃഷി വകുപ്പ് സഹായിക്കും.

ADVERTISEMENT

ജൂനിയർ ഇൻസ്ട്രക്ടർഒഴിവ്ഹരിപ്പാട് ∙  പള്ളിപ്പാട് ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.  ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐടിഐയിൽ  എത്തണം. 0479 2406072.

മെഡിക്കൽ ക്യാംപ്ഹരിപ്പാട് ∙ ടെംപിൾ ടൗൺ ലയൺസ് ക്ലബും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ഇന്നു രാവിലെ 7 മുതൽ  ഭവാനി മന്ദിരത്തിൽ  സൗജന്യ ജീവിതശൈലി രോഗ പരിശോധനാ ക്യാംപ് നടത്തും. 94472 57961.മുതുകുളം∙ചിങ്ങോലി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിയുമായി ചേർന്ന് നടത്തിയ സൗജന്യ ജീവിതശൈലീ -വൃക്കരോഗ നിർണയ ക്യാംപ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എസ് താഹ ഉദ്ഘാടനം ചെയ്തു.   ലയൺസ് ക്ലബ് പ്രസിഡന്റ് എസ്. സജീവ് അധ്യക്ഷനായി. ലയൺസ് ക്ലബ്‌ സോൺ ചെയർപഴ്സൻ സി. സുഭാഷ്, എ. എം നൗഷാദ്, ട്രസ്റ്റി സൈമൺ, അനൂപ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

എസി റോഡിൽ ഗതാഗത നിരോധനംകുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുനർ നിർമിക്കുന്ന കിടങ്ങറ ഈസ്റ്റ് ചെറിയ പാലത്തിന്റെ പിയർ ക്യാപ് കോൺക്രീറ്റ് നടക്കുന്നതിനാൽ ഇന്നു രാത്രി 9.30 മുതൽ പുലർച്ചെ 4.30 വരെ ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തു കൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു പോകണം.

വൈദ്യുതി മുടക്കംഅമ്പലപ്പുഴ ∙ ശ്രീകുമാർ, പുന്തല കിഴക്ക് ട്രാൻസ്ഫോർമർ‍ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുന്നപ്ര ∙ നർബോന, ന്യുവിയാനി, സ്നേഹഭവൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8നും 5നും ഇടയിൽ വൈദ്യുതി മുടങ്ങും.

ആലപ്പുഴ ∙ നഗരത്തിൽ വാരിയത്ത്, വാരിയത്ത് വെസ്റ്റ്, ചാത്തനാട് കോളനി, കായലോരം എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്‌ഷന് കീഴിൽ ഷൈനി, പങ്കജ്, ആറാട്ടുവഴി ചർച്ച്, ആറാട്ടുവഴി ജംക്‌ഷൻ, ജമാലുദ്ദീൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷന് കീഴിൽ ആലപ്പി മാർബിൾസ്, ഹെർക്കുലീസ്, കാമിലോട്ട്, പാതിരപ്പള്ളി നോർത്ത്, അഗർ, എൻഎസ്എസ്, പാതിരപ്പള്ളി മാർക്കറ്റ്, പാതിരപ്പള്ളി ബണ്ട്, റൂറൽ ബണ്ട്, എൻകെയ്സ്, ഐഡിയ, ആഡ് സോൺ, റിലയൻസ്, ബിഎസ്എൻഎൽ, വില്ലേജ്, ഉദയ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ മുഹമ്മ സെക്‌ഷന് കീഴിൽ പൊന്നാട്, ഗുരുദേവ ട്രാൻസ്ഫമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.