ആലപ്പുഴ∙ ഒരു മാസം നീണ്ടു നിന്ന പത്താം ക്ലാസ് പരീക്ഷകൾ ഇന്നലെ അവസാനിച്ചു. ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്. മലയാളം രണ്ടാം പേപ്പർ ആയിരുന്നു അവസാന പരീക്ഷ. പരീക്ഷകളെല്ലാം പൊതുവേ ആശ്വാസകരമായിരുന്നെന്നാണു വിലയിരുത്തൽ. വിദ്യാർഥികൾ സെൽഫിയെടുത്തും യൂണിഫോമിൽ ഓട്ടോഗ്രാഫ് എഴുതിയും അവസാന ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഒരു മാസം നീണ്ടു നിന്ന പത്താം ക്ലാസ് പരീക്ഷകൾ ഇന്നലെ അവസാനിച്ചു. ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്. മലയാളം രണ്ടാം പേപ്പർ ആയിരുന്നു അവസാന പരീക്ഷ. പരീക്ഷകളെല്ലാം പൊതുവേ ആശ്വാസകരമായിരുന്നെന്നാണു വിലയിരുത്തൽ. വിദ്യാർഥികൾ സെൽഫിയെടുത്തും യൂണിഫോമിൽ ഓട്ടോഗ്രാഫ് എഴുതിയും അവസാന ദിവസം ആഘോഷമാക്കി. മേയ് ആദ്യവാരത്തോടെ ഫലം പ്രഖ്യാപിക്കും. 200 കേന്ദ്രങ്ങളിലായി 21,648 കുട്ടികളാണു ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത്.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ‍ പരീക്ഷയെഴുതിയത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് (7,009). 2032 വിദ്യാർഥികൾ‍ പരീക്ഷയെഴുതിയ കുട്ടനാടാണ് ഏറ്റവും കുറവ്. ഹയർ സെക്കൻഡറി പരീക്ഷകൾ 30ന് അവസാനിക്കും. 121 കേന്ദ്രങ്ങളിലായി 47,267 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നത്. വൊക്കേഷനൽ ഹയർസെക്കൻ‍ഡറി പരീക്ഷകളും 30ന് അവസാനിക്കും. 21 കേന്ദ്രങ്ങളിലായി 2975 വിദ്യാർഥികളാണു ജില്ലയിൽ പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി തലത്തിൽ മൂല്യനിർണയ ക്യാംപ് ഏപ്രിൽ ആദ്യവാരം തുടങ്ങും.