അമ്പലപ്പുഴ ∙ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി കാർ ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്ത് മരിച്ചു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് തിരുവാതിരയിൽ പരേതനായ ഭാസ്കരൻ നായരുടെ മകൻ ബി.പ്രസന്നകുമാർ (53) ആണ് മരിച്ചത്. വിമുക്തഭടനും എസ്ബിഐ പത്തനംതിട്ട ശാഖയിലെ സുരക്ഷാ ജീവനക്കാരനുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി കാർ ഓടിച്ചിരുന്നയാൾ സംഭവസ്ഥലത്ത് മരിച്ചു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് തിരുവാതിരയിൽ പരേതനായ ഭാസ്കരൻ നായരുടെ മകൻ ബി.പ്രസന്നകുമാർ (53) ആണ് മരിച്ചത്. വിമുക്തഭടനും എസ്ബിഐ പത്തനംതിട്ട ശാഖയിലെ സുരക്ഷാ ജീവനക്കാരനുമാണ് പ്രസന്നകുമാർ. പ്രസന്നകുമാറിന്റെ ബന്ധുക്കളായ കാറിലുണ്ടായിരുന്ന അടൂർ വയനല്ലൂർ ഇളംപള്ളി സൗപർണികയിൽ ബാബു(62), മകൻ നിഖിൽ (31) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ദേശീയപാതയിൽ പുറക്കാട് പുത്തൻനടയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു അപകടം. വിദേശത്ത് നിന്ന് വന്ന നിഖിലിനെ എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ട് നാട്ടിലേക്ക് പോകുന്നതിനിടെയിലായിരുന്നു അപകടം. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന പ്രസന്നകുമാറിനെയും മറ്റും നാട്ടുകാരും അമ്പലപ്പുഴ പൊലീസും തകഴിയിൽ നിന്നുളള അഗ്നിരക്ഷാസേന യൂണിറ്റും ചേർന്നാണ് കാർ വെട്ടി പൊളിച്ച് പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ADVERTISEMENT

പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രസന്നകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി.സന്ധ്യ (അധ്യാപിക, കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്എസ്). മക്കൾ: ആതിര, അഭിമന്യു.