ആലപ്പുഴ ∙ വീടിന്റെ വാടക നൽകാനും കുട്ടികൾക്ക് പുസ്തകം വാങ്ങാനും വഴിയില്ലാതെ പ്രയാസപ്പെടുന്ന ലോട്ടറി വിൽപനക്കാരിയുടെ 2000 രൂപയുടെ ലോട്ടറി ടിക്കറ്റ് സൈക്കിൾ യാത്രികൻ തട്ടിയെടുത്തു. മുഹമ്മ പുത്തനങ്ങാടി തകിടിവെളി സബീന നൗഷാദിന്റെ ലോട്ടറിയാണ് ഒരു സൈക്കിൾ യാത്രികൻ അപഹരിച്ചത്. ഇന്നലെ രാവിലെ 11ന് കാളാത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ വീടിന്റെ വാടക നൽകാനും  കുട്ടികൾക്ക് പുസ്തകം  വാങ്ങാനും വഴിയില്ലാതെ പ്രയാസപ്പെടുന്ന ലോട്ടറി വിൽപനക്കാരിയുടെ 2000 രൂപയുടെ ലോട്ടറി ടിക്കറ്റ് സൈക്കിൾ യാത്രികൻ തട്ടിയെടുത്തു. മുഹമ്മ പുത്തനങ്ങാടി തകിടിവെളി സബീന നൗഷാദിന്റെ ലോട്ടറിയാണ് ഒരു സൈക്കിൾ യാത്രികൻ അപഹരിച്ചത്. ഇന്നലെ രാവിലെ 11ന് കാളാത്ത് മാമ്മൂട് ജംക്‌ഷനിൽ ബസിറങ്ങി തെക്കോട്ട് നടക്കുമ്പോൾ കറുകപ്പള്ളിക്ക് സമീപമാണ് സംഭവം. ഈ ഭാഗത്ത് പതിവായി കാൽനടയായി ലോട്ടറി വിൽക്കുന്ന സബീനയോട് ഒരു സൈക്കിൾ യാത്രികൻ ലോട്ടറി ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു. 4 സെറ്റ് ലോട്ടറിയുണ്ടായിരുന്നു.

ഒരു സെറ്റ് 12 എണ്ണമാണ്. അതുകൂടാതെ വേറെ ലോട്ടറിയും ഉണ്ടായിരുന്നു. മുഴുവൻ ടിക്കറ്റും വാങ്ങി നമ്പരുകൾ നോക്കുന്നതിനിടെ   സൈക്കിളിൽ പാഞ്ഞു പോയി. അടുത്ത് ആരും ഉണ്ടായിരുന്നില്ല. താൻ സൈക്കിളിനു പിന്നാലെ ഓടിയെങ്കിലും അയാൾ അതിവേഗം സൈക്കിൾ ചവിട്ടി കളരിക്കൽ ഭാഗത്തേക്ക് പോയെന്നു സബീന പറയുന്നു. നോർത്ത് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതനുസരിച്ച് പൊലീസ് ഉടൻ എത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.