മാന്നാർ ∙ വൈദ്യുതി സെക്‌ഷൻ ഓഫിസ് പരിധിയിൽ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തിൽ ജനങ്ങളെ വലയ്ക്കുന്നതായി പരാതി. രാവെന്നോ പകലെന്നോയില്ലാതെ അടിക്കടി വൈദ്യുതി പോകുന്നതു കാരണം വ്യാപാരി മേഖല, വീട്ടു ജോലിയടക്കം മണിക്കൂറുകളോളം തടസ്സം നേരിടുകയാണ്. വിളിച്ചാലും വിചിത്രമായ മറുപടികളാണ് കെഎസ്ഇബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ വൈദ്യുതി സെക്‌ഷൻ ഓഫിസ് പരിധിയിൽ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തിൽ ജനങ്ങളെ വലയ്ക്കുന്നതായി പരാതി. രാവെന്നോ പകലെന്നോയില്ലാതെ അടിക്കടി വൈദ്യുതി പോകുന്നതു കാരണം വ്യാപാരി മേഖല, വീട്ടു ജോലിയടക്കം മണിക്കൂറുകളോളം തടസ്സം നേരിടുകയാണ്. വിളിച്ചാലും വിചിത്രമായ മറുപടികളാണ് കെഎസ്ഇബി അധികൃതരിൽ നിന്നും ലഭിക്കുന്നത്. ഒരാൾ മൂന്നു തവണ വ്യത്യസ്തമായ നമ്പറിൽ നിന്നും വിളിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെ ലൈനിൽ പണികൾ നടക്കുന്നു

പരാതി പരിഹാരവുമായി ആളു പോയിരിക്കുകയാണ്, പോസ്റ്റുകൾ മാറുന്ന ജോലികൾ നടക്കുന്നതിനാൽ വൈദ്യുതിയില്ലെന്നും,  ഉച്ച കഴിഞ്ഞ വിളിച്ചപ്പോൾ ട്രാൻസ്ഫോമറിന്റെ പണികൾ നടക്കുന്നതിനാലാണ് തുടങ്ങിയ കെഎസ്എഇബി അധികൃതരുടെ മറുപടി കേട്ടു വൈദ്യുതി ഉപഭോക്താക്കൾ മടുത്തു. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും കിട്ടിയ പരിശീലനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പതിവു പ്രതികരണം ഇവർ നടത്തുന്നതെന്നാണ് പൊതുവേയുയരുന്ന ആക്ഷേപം.

ADVERTISEMENT

സാധാരണ ഫോൺ മെസേജും, വൈദ്യുതി ഓഫിസും പൊതുജനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വാട്സ്അപ് ഗ്രൂപ്പിലും, അറിയിപ്പു വരുന്നുണ്ടെങ്കിലും വൈദ്യുതി തടസ്സത്തിനു മാന്നാറിൽ പരിഹാരമില്ല. ഉപഭോക്താക്കൾ പകരം സംവിധാനമായി ഇൻവെർട്ടർ പലവീടുകളിലും ഉണ്ടെങ്കിലും ഇത്രയും മണിക്കൂർ പ്രവർത്തിക്കുവാൻ ഉള്ള ക്ഷമതയില്ല. അതിരൂക്ഷമായ ചുടു കാരണം ഫാനുകൾ ഉണ്ടെങ്കിൽപോലും അതിനെ അതിജീവിക്കാനാകില്ല. മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ പമ്പുസെറ്റ് പ്രവർത്തിപ്പിച്ചു ശുദ്ധജലം പോലും ചില സമയത്തു ലഭിക്കുന്നില്ല. ഇത്തരത്തിൽ പരാതി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളി‍ൽ നിന്നുയർന്നപ്പോൾ മാന്നാർ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളടക്കമുള്ളവർ കെഎസ്ഇബി ഓഫിസിലെത്തി എഇയെ നേരിൽ കണ്ടു പ്രതിഷേധമറിയിച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. 

വ്യാപാരികളുടെ  പ്രതിഷേധം

ADVERTISEMENT

മാന്നാറിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. നിരവധി തവണ അധികാരികളോട് പരാതി നൽകിയിട്ടും പരിഹാരവും ഉണ്ടാകുന്നില്ല. ഇത് മൂലം കച്ചവടക്കാരും, പൊതുജനങ്ങളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മുന്നറിയിപ്പൊന്നും ഇല്ലാതെയുള്ള ഈ വൈദ്യുതി മുടക്കം കച്ചവടക്കാർക്കു സാമ്പത്തിക നഷ്ടം വരുത്തുന്നു. വൈദ്യുതി മുടക്കത്തിനു ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം അസോസിയേഷന്റെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തേണ്ടി വരുമെന്നും പ്രസിഡന്റ് അനിൽ എസ്. അമ്പിളി, ജനറൽ സെക്രട്ടറി റഷീദ് പടിപ്പുരക്കൽ എന്നിവർ അറിയിച്ചു.