തണ്ണീർമുക്കം ∙ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചു. രാത്രികാലങ്ങളിൽ കൂട്ടത്തോടെ നടക്കുന്ന നായ്ക്കൾ വളർത്തുമൃഗങ്ങളെയും കോഴി, താറാവ് തുടങ്ങിയവയേയും ആക്രമിക്കുന്നത് പതിവായി. 8–ാം വാർഡിൽ വെളിയമ്പ്ര ഇല്ലിക്കൽ ശശിയുടെ 2 ആടുകളെ കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ കടിച്ചുകൊന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ണീർമുക്കം ∙ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചു. രാത്രികാലങ്ങളിൽ കൂട്ടത്തോടെ നടക്കുന്ന നായ്ക്കൾ വളർത്തുമൃഗങ്ങളെയും കോഴി, താറാവ് തുടങ്ങിയവയേയും ആക്രമിക്കുന്നത് പതിവായി. 8–ാം വാർഡിൽ വെളിയമ്പ്ര ഇല്ലിക്കൽ ശശിയുടെ 2 ആടുകളെ കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ കടിച്ചുകൊന്നു. കുറച്ചുനാൾ മുൻപും ഈ വീട്ടിലെ ആടുകളെ നായ്ക്കൾ കൊന്ന സംഭവമുണ്ടായിട്ടുണ്ട്. വിദ്യാർഥികൾ ഭയത്തോടെയാണ് സ്കൂളിലേക്ക് സഞ്ചരിക്കുന്നത്. കുറ്റിക്കാടുകളിലും ഇടവഴികളിലുമുള്ള നായ്ക്കളെ ഭയന്ന് രക്ഷകർത്താക്കൾ വിദ്യാർഥികളെ സ്കൂളുകളിൽ നേരിട്ട് എത്തിക്കുകയാണ് പലയിടത്തും. കണ്ണങ്കരയിലെ വിദ്യാലയങ്ങൾക്ക് സമീപമുള്ള ആളൊഴിഞ്ഞ പുരയിടങ്ങളിൽ രാത്രികാലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ തങ്ങുന്നുണ്ട്.