ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ 2,99,500 രൂപയുടെ ടിക്കറ്റുകൾ വിറ്റഴിച്ചതിൽ നിന്നായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് 29,950 രൂപ വരുമാനം ലഭിച്ചു. ആലപ്പുഴ ഡിപ്പോയിൽ ക്രമീകരിച്ച പ്രത്യേക കൗണ്ടറിലായിരുന്നു വള്ളംകളിയുടെ ടിക്കറ്റ് വിൽപന. വിൽക്കുന്ന ടിക്കറ്റിന്റെ 10 ശതമാനമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ 2,99,500 രൂപയുടെ ടിക്കറ്റുകൾ വിറ്റഴിച്ചതിൽ നിന്നായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് 29,950 രൂപ വരുമാനം ലഭിച്ചു. ആലപ്പുഴ ഡിപ്പോയിൽ ക്രമീകരിച്ച പ്രത്യേക കൗണ്ടറിലായിരുന്നു വള്ളംകളിയുടെ ടിക്കറ്റ് വിൽപന. വിൽക്കുന്ന ടിക്കറ്റിന്റെ 10 ശതമാനമാണു കെഎസ്ആർടിസിക്കു കമ്മിഷനായി ലഭിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നു പ്രത്യേക ചാർട്ടേഡ് ബസുകളും സർവീസ് നടത്തി. മലപ്പുറം ജില്ലയിൽ നിന്നു 46 യാത്രികരും പാലക്കാട് നിന്നു 39 യാത്രികരും ആനവണ്ടിയിൽ വള്ളംകളി കാണാനെത്തി.  പാലക്കാട് നിന്നുള്ള ബസിനു 42,900 രൂപയും മലപ്പുറത്തു നിന്നുള്ള ബസിനു 43,700 രൂപയുമാണു യാത്രാ നിരക്കിൽ നിന്നുള്ള വരുമാനം.

ഈ തുകയും നെഹ്റു ട്രോഫി ടിക്കറ്റ് വിൽപനയിലെ കമ്മിഷനായ 29,950 രൂപയും ഉൾപ്പെടെ ആകെ 1,16,550 രൂപ കെഎസ്ആർടിസിക്കു ലഭിച്ചു.ആലപ്പുഴ ഡിപ്പോയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ യാത്രികർക്കു വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ ഡിപ്പോയിലെത്തി പലരും ടിക്കറ്റ് വാങ്ങി വള്ളംകളി കണ്ടു. അടുത്ത വർഷം 10 ജില്ലകളിൽ നിന്നു പ്രത്യേക ബസ് സർവീസ് നടത്തുമെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.