ചാരുംമൂട്∙ ഓണാട്ടുകര കാർഷികോത്സവത്തിന് ഇന്ന് പറയംകുളം ആവണി ഗ്രൗണ്ടിൽ തിരിതെളിയും. 31നു സമാപിക്കും. കാർഷിക പ്രദർശനം, കാർഷിക വാണിഭം, കന്നുകാലി പ്രദർശനം, കാർഷിക സംവാദം, കാർഷിക വിള മത്സരം, നാടൻ ഭക്ഷ്യമേള, ക്വിസ് മത്സരം, കലാ–സാംസ്കാരിക സന്ധ്യ എന്നിവയാണു പ്രധാന പരിപാടികൾ. സർക്കാർ വകുപ്പുകളു‌ടേതടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട്∙ ഓണാട്ടുകര കാർഷികോത്സവത്തിന് ഇന്ന് പറയംകുളം ആവണി ഗ്രൗണ്ടിൽ തിരിതെളിയും. 31നു സമാപിക്കും. കാർഷിക പ്രദർശനം, കാർഷിക വാണിഭം, കന്നുകാലി പ്രദർശനം, കാർഷിക സംവാദം, കാർഷിക വിള മത്സരം, നാടൻ ഭക്ഷ്യമേള, ക്വിസ് മത്സരം, കലാ–സാംസ്കാരിക സന്ധ്യ എന്നിവയാണു പ്രധാന പരിപാടികൾ. സർക്കാർ വകുപ്പുകളു‌ടേതടക്കം സ്റ്റാളുകളുകൾ സജ്ജമാക്കി. ഇന്ന് വൈകിട്ട് നാലിനു കാർഷിക മേളയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർ‌വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി കാർഷിക പ്രദർശനവും നബാർഡ് കേരള റീജനൽ ചീഫ് ജനറൽ‌ മാനേജർ ഡോ. ഗോപകുമാരൻ നായർ സ്റ്റാൾ ഉദ്ഘാടനവും നിർവഹിക്കും. എം.എസ്.അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ഏഴിനു ഗാനമേള, ഭരതനാട്യം, തിരുവാതിര എന്നിവ നടക്കും. 28ന് ഉച്ചയ്ക്ക് 2.30നു വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം, വൈകിട്ട് ഏഴിനു തിരുവാതിര, നാടോടിനൃത്തം, 7.30നു ഗാനമേള.

29നു വൈകിട്ട് 6ന് കവിയരങ്ങ്, 7.30നു തിരുവാതിര. 30ന് ഉച്ചയ്ക്ക് രണ്ടിനു ഭക്ഷ്യമേള മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.എസ്.സുജാത അധ്യക്ഷത വഹിക്കും. രാത്രി 7നു തോൽപാവക്കൂത്ത്, 8.30നു നൃത്തനൃത്യങ്ങൾ. 31നു രാവിലെ സഹകരണ കാർഷികം സംവാദം. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. ജി.ഹരിശങ്കർ അധ്യക്ഷത വഹിക്കും. വൈകിട്ട് 3നു സമാപന സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മാനദാനം നിർവഹിക്കും. 6.30ന് തിരുവാതിര, 7.30ന് നാടൻപാട്ട് എന്നിവ നടക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ചെയർമാൻ എം.എസ്.അരുൺകുമാർ എംഎൽഎ, കൺവീനർ ജി.മധുസൂദനൻ നായർ എന്നിവർ പറഞ്ഞു.