ചെങ്ങന്നൂർ ∙ നോർക്ക റൂട്ട്സിന്റെ സംസ്ഥാനത്തെ ആദ്യ റീജനൽ സബ് സെന്റർ ഓഫിസ് ചെങ്ങന്നൂരിൽ തുറന്നു. നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ചിറ്റൂർ ചേംബേഴ്സിന്റെ മുകൾനിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ നോർക്ക റൂട്ട്സിന്റെ സംസ്ഥാനത്തെ ആദ്യ റീജനൽ സബ് സെന്റർ ഓഫിസ് ചെങ്ങന്നൂരിൽ തുറന്നു. നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ചിറ്റൂർ ചേംബേഴ്സിന്റെ മുകൾനിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. നിലവിൽ നോർക്കയുടെ പ്രധാന സേവനങ്ങൾ തിരുവനന്തപുരം, എറണാകുളം ഓഫിസുകളിലാണ് ലഭ്യമാകുന്നത്.

ചെങ്ങന്നൂരിൽ പുതിയ ഓഫിസ് നിലവിൽ വരുന്നതോടെ നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം റീജനൽ സെന്ററിൽ ലഭ്യമായ എല്ലാ സേവനങ്ങളുടെയും വിശദാംശങ്ങൾ ഈ ഓഫിസിൽ നിന്നു ലഭിക്കും. അറ്റസ്റ്റേഷൻ, അപേക്ഷ സ്വീകരിക്കൽ, റിക്രൂട്മെന്റ് തുടങ്ങിയ സേവനങ്ങൾ ആലപ്പുഴ ജില്ലക്കാർക്ക് മാത്രമല്ല പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലുള്ള പ്രവാസികൾക്കും സേവനം പ്രയോജനപ്പെടുത്താം. ചടങ്ങിൽ നഗരസഭ ആക്ടിങ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ, നോർക്ക റൂട്സ് സിഇഒ: കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, എം.എച്ച്.റഷീദ്, പുഷ്പലത മധു, എം.ജി.ശ്രീകുമാർ, വി.എസ്.സവിത എന്നിവർ പ്രസംഗിച്ചു.