ആലപ്പുഴ∙ സൈബർ കേസുകൾ പെരുകുമ്പോൾ പ്രതികൾ പിടിയിലാകുന്നുണ്ടോയെന്ന സംശയം എല്ലാവർക്കുമുണ്ട്.മിക്ക കേസിലും പ്രതികൾ ഉത്തരേന്ത്യക്കാരാ‌ണ്. അന്വേഷണം അവരിലെത്തുന്നതും അവരെ പിടിക്കാൻ പോകുന്നതും ഉദ്വേഗജനകമായ സിനിമാക്കഥ പോലെയാണ്.ചെട്ടികുളങ്ങര സ്വദേശിയായ മുൻ ട്രഷറി ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഒരു വിളി വന്നു.

ആലപ്പുഴ∙ സൈബർ കേസുകൾ പെരുകുമ്പോൾ പ്രതികൾ പിടിയിലാകുന്നുണ്ടോയെന്ന സംശയം എല്ലാവർക്കുമുണ്ട്.മിക്ക കേസിലും പ്രതികൾ ഉത്തരേന്ത്യക്കാരാ‌ണ്. അന്വേഷണം അവരിലെത്തുന്നതും അവരെ പിടിക്കാൻ പോകുന്നതും ഉദ്വേഗജനകമായ സിനിമാക്കഥ പോലെയാണ്.ചെട്ടികുളങ്ങര സ്വദേശിയായ മുൻ ട്രഷറി ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഒരു വിളി വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സൈബർ കേസുകൾ പെരുകുമ്പോൾ പ്രതികൾ പിടിയിലാകുന്നുണ്ടോയെന്ന സംശയം എല്ലാവർക്കുമുണ്ട്.മിക്ക കേസിലും പ്രതികൾ ഉത്തരേന്ത്യക്കാരാ‌ണ്. അന്വേഷണം അവരിലെത്തുന്നതും അവരെ പിടിക്കാൻ പോകുന്നതും ഉദ്വേഗജനകമായ സിനിമാക്കഥ പോലെയാണ്.ചെട്ടികുളങ്ങര സ്വദേശിയായ മുൻ ട്രഷറി ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഒരു വിളി വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സൈബർ കേസുകൾ പെരുകുമ്പോൾ പ്രതികൾ പിടിയിലാകുന്നുണ്ടോയെന്ന സംശയം എല്ലാവർക്കുമുണ്ട്.മിക്ക കേസിലും പ്രതികൾ ഉത്തരേന്ത്യക്കാരാ‌ണ്. അന്വേഷണം അവരിലെത്തുന്നതും അവരെ പിടിക്കാൻ പോകുന്നതും ഉദ്വേഗജനകമായ സിനിമാക്കഥ പോലെയാണ്.ചെട്ടികുളങ്ങര സ്വദേശിയായ മുൻ ട്രഷറി ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഒരു വിളി വന്നു.  വൈദ്യുതി ബിൽ ഇനത്തിൽ 600 രൂപ  അടയ്ക്കാനുണ്ടെന്നും വൈകിയാൽ കണക്‌ഷൻ വിഛേദിക്കുമെന്നുമായിരുന്നു  ‘കെഎസ്ഇബി സെൻട്രൽ ഓഫിസിൽ’ നിന്ന് 2022 സെപ്റ്റംബറിൽ  വന്ന  ഈ വിളിയിൽ പറഞ്ഞത്. പരിശോധിച്ചപ്പോൾ ബിൽ കുടിശികയുണ്ട്.അടുത്ത ദിവസം അടയ്ക്കാമെന്നു പറഞ്ഞപ്പോൾ, സാവകാശം കിട്ടാനായി ഒരു ഫോം പൂരിപ്പിക്കണമെന്നു പറഞ്ഞ് അയച്ചു നൽകി.

കെഎസ്ഇബിയുടെ ലോഗോ ഉള്ള സമൂഹമാധ്യമ അക്കൗണ്ട് ആയതിനാൽ സംശയിച്ചില്ല. എന്നാൽ റിക്വസ്റ്റ് ഫോം എന്ന വ്യാജേന സ്ക്രീൻ ഷെയറിങ് ആപ്പിന്റെ ലിങ്കാണു നൽകിയത്. അതു ഡൗൺലോഡ് ചെയ്തു. 10 രൂപ ഉടനെ അവർ നിർദേശിച്ച അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തു.സ്ക്രീൻ ഷെയറിങ് ആപ് വഴി ഓൺലൈൻ ബാങ്കിങ് വിവരങ്ങൾ തട്ടിപ്പുകാർ കണ്ടെത്തി. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3 ലക്ഷം രൂപ ‍ഞൊടിയിടയിൽ അവർ തട്ടിയെടുത്തു, അക്കൗണ്ടിന്റെ ഓൺലൈൻ ബാങ്കിങ് നമ്പറും മാറ്റി. പിന്നീട് ‘കെഎസ്ഇബി’ക്കാരുടെ പൊടി പോലുമില്ല. ഈ കേസ് അന്വേഷിച്ച സൈബർ സെൽ ഉദ്യോഗസ്ഥർ എത്തിയത് ജാർഖണ്ഡിലെ ജാംതാരയിൽ.വനപ്രദേശത്തു 3 ദിവസം ഒളിച്ചു താമസിച്ചാണു രണ്ടു പ്രതികളിൽ ഒരാളെ പിടികൂടിയത്. സ്തോഭജനകമായ ആ കഥ ഇങ്ങനെ:

ADVERTISEMENT

കുറ്റവാളികളുടെ ഗ്രാമം, ലോക്കൽ പൊലീസിനും ഭയം
‌അക്കൗണ്ടിൽ നിന്നു പണം ആദ്യം പോയത് ഏത്  അക്കൗണ്ടിലേക്കാണ് എന്നു പരിശോധിച്ചപ്പോൾ അതു ജാർഖണ്ഡിലെ ജാംതാര ജില്ലയിലെ ജാംദേഹിയാണെന്നു കണ്ടെത്തി. ജാർഖണ്ഡ് പൊലീസിനെ വിവരം അറിയിച്ചു. അന്നത്തെ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ.പി.വിനോദിന്റെ നേതൃത്വത്തിൽ ജില്ലാ സൈബർ സെൽ എസ്ഐ ഡി.സജികുമാർ, എസ്‌സിപിഒമാരായ ബി.ബിജു, കെ.എസ്. സതീഷ്ബാബു എന്നിവർ നേരെ ജാർഖണ്ഡിലേക്ക് തിരിച്ചു. ‘ആലപ്പുഴയിൽ നിന്നു 2500 കിലോമീറ്റർ ട്രെയിനിലും 64 കിലോമീറ്റർ റോഡ് വഴിയും സഞ്ചരിച്ചാണു ജാംതാരയിൽ എത്തിയത്.

പിന്നെയും 40 കിലോമീറ്റർ അകലെ ബിൻദാപത്തർ.  അവിടെ നിന്നു കൊടുംവനത്തിലൂടെ 24 കിലോ മീറ്റർ പിന്നിട്ടാൽ ജാംദഹി. ഫോൺ സിഗ്നൽ വഴി പ്രതികളുടെ സ്ഥലം കണ്ടെത്തി. ബിൻദാപത്താർ പൊലീസിന്റെ സഹായത്തോടെ പിറ്റേന്ന് അവരുടെ ഗ്രാമത്തിലേക്ക്.  അന്ന് അവിടെ നാട്ടുചന്ത നടക്കുന്നു; പൊലീസ് വരുന്ന വിവരം ചോർന്നു, പ്രതികൾ മുങ്ങി.പുതിയ ഒളിത്താവളം ലോക്കൽ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി. പകൽ ഒപ്പം വരാൻ അവർക്കു ഭയം, അടുത്ത രാത്രിയാകുന്നതു വരെ കാത്തു. 3 ജീപ്പുകളിലായാണു പോയത്. ലോക്കൽ പൊലീസ് തോക്കുമായാണു വന്നത്.

ADVERTISEMENT

2 കിലോമീറ്റർ കൂടുമ്പോൾ ഏതാണ്ട് 20 വീടുകൾ, പിന്നെയും വിജനമായ സ്ഥലം. ഗ്രാമത്തിലെത്തിയപ്പോൾ നാട്ടുകാർ ജീപ്പ് തടഞ്ഞിട്ടു. കൂടുതൽ പൊലീസുകാരെ വരുത്തിയാണ് അവിടെ നിന്നു കടന്നത്.  ആദ്യത്തെ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ ആയുധധാരികൾ കാവൽ നിൽക്കുന്നു. അവരെ തോക്കിൻ മുനയിൽ നിർത്തി പ്രതിയെ പൊക്കി. അടുത്തയാളുടെ വീട്ടിലും അതേ സ്ഥിതി. അവിടെ അക്രമാസക്തരായ നാട്ടുകാർ തോക്ക് കണ്ടു ഭയന്നില്ല. അവർ ഞങ്ങളെ വളഞ്ഞതോടെ പ്രാണരക്ഷാർഥം മടങ്ങി. അവനെയും അകത്താക്കണമെന്ന വാശിയുണ്ട്’; എസ്ഐ സജികുമാർ അനുഭവം പങ്കിട്ടു. 

‌തട്ടിപ്പുകൾക്ക് ഇടവേളയില്ല 
സൈബർ ലോകത്തെ തട്ടിപ്പുകൾ പങ്കുവച്ച ഈ പരമ്പരയെ തുടർന്ന് ഒട്ടേറെ വായനക്കാർ തങ്ങളുടെ അനുഭവങ്ങൾ മനോരമയുമായി പങ്കിട്ടു.  വ്യാജ വെബ്സൈറ്റിൽ നിന്നു സാധനങ്ങൾ വാങ്ങിയത്,  ട്രേഡിങ് നടത്തി പൈസ നഷ്ടമായത്, ജോലി തട്ടിപ്പിനിരയായത്... പലതരത്തിലാണു തട്ടിപ്പിന്റെ വല വീശൽ. ഒരു കോളജ് വിദ്യാർഥി നേരിട്ട തട്ടിപ്പ് ഇങ്ങനെ: കൂട്ടുകാർ പറയുന്നതു കേട്ട് ടെല‌ിഗ്രാം വഴി ബിറ്റ്കോയിൻ ട്രേഡിങ് നടത്തി. ഒട്ടേറെ പേർക്കു പൈസ കിട്ടിയതായി കണ്ടപ്പോൾ   ഗ്രൂപ്പിൽ കയറി ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. അടുത്ത ദിവസം അതു കൂടിയതായി സന്ദേശം വന്നപ്പോൾ വീണ്ടും പൈസയിട്ടു. ആകെ 19,800 രൂപ. എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ പൈസയില്ല. അതു വ്യാജനായിരുന്നു.

ADVERTISEMENT

സൈബർ ചതിക്കുഴികൾ ‌അനുഭവങ്ങൾ പങ്കിടാം, പ്രതിവിധി തേടാം
സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കാനും ചതിക്കുഴികൾ എങ്ങനെ മനസ്സിലാക്കാനും സംശയങ്ങൾക്കു പരിഹാരം തേടാനും വായനക്കാർക്കു മനോരമ അവസരമൊരുക്കുന്നു. ഇന്നു രാവിലെ 11 മുതൽ 12 വരെ 04772240444 നമ്പറിലേക്ക് വിളിക്കുക. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ടി.വി. ഷിബു സംശയങ്ങൾക്കും പരാതികൾക്കും മറുപടി പറയും. (മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല.)

English Summary:

Village of criminals, house guarded by armed men