കുട്ടനാട് ∙ ഷോപ്പിങ് കോംപ്ലക്സ് ഉടമ 2 കിലോ കഞ്ചാവുമായി അറസ്റ്റിൽ. നെടുമുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂപ്പള്ളിയിൽ ഷോപ്പിങ് കോംപ്ലക്സ് ഉടമയായ നെടുമുടി പഞ്ചായത്ത് 15–ാം വാർഡ് മോഹനവിലാസം വീട്ടിൽ അമൃതകുമാറിനെ ആണ് (67) നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര റജിസ്ട്രേഷനിലുള്ള കാറിൽ വിൽപ്പനയാക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ ഷോപ്പിങ് കോംപ്ലക്സ് ഉടമ 2 കിലോ കഞ്ചാവുമായി അറസ്റ്റിൽ. നെടുമുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂപ്പള്ളിയിൽ ഷോപ്പിങ് കോംപ്ലക്സ് ഉടമയായ നെടുമുടി പഞ്ചായത്ത് 15–ാം വാർഡ് മോഹനവിലാസം വീട്ടിൽ അമൃതകുമാറിനെ ആണ് (67) നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര റജിസ്ട്രേഷനിലുള്ള കാറിൽ വിൽപ്പനയാക്കായി എത്തിച്ച 1.925 ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. സംഭവത്തിൽ എറണാകുളം അരയങ്കാവ് മുറിയിൽ കല്ലേറ്റി കരി കണ്ടക്കാട് വീട്ടിൽ ജിബിൻ സണ്ണി (20), കോട്ടയം ഓണംതുരുത്ത് വളച്ചേൽ വീട്ടിൽ ആന്റണി ജോയ് (33) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമങ്കരി കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച രാത്രി നെടുമുടി മാത്തൂർ ക്ഷേത്രത്തിനു സമീപം അമൃതകുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ വച്ചു കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അമൃതകുമാറിന് എറണാകുളത്ത് വിവിധ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനാൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമുടി പൊലീസ് നടത്തിയ പരിശോധനയിലാണു കഞ്ചാവ് പിടിച്ചെടുത്തത്. 

ADVERTISEMENT

കാറിന്റെ മുൻ സീറ്റിന് അടിയിൽ രഹസ്യ അറയിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടുതൽ അളവ് ഉണ്ടായിരുന്നതിനാൽ എക്സൈസിന്റെ സാന്നിധ്യത്തിലാണു പൊതി തുറന്നു നോക്കിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ആന്ധ്രയിൽ നിന്നാണു കഞ്ചാവ് കൊണ്ടു വന്നതെന്നാണു പറഞ്ഞത്. നെടുമുടി പൊലീസ് സ്റ്റേഷൻ എസ്ഐമാരായ കെ.വി.ഉണ്ണിക്കൃഷ്ണൻ, പി.സാധുലാൽ, വി.പി.സുധി, ജിഎസ്ഐ കെ.ജലജകുമാരി, എസ്‌സിപിഒ ഡി.ജോബി, സിപിഒമാരായ സനോജ് ജോസഫ്, വിജു കെ.വിൻസെന്റ് എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.