ചേർത്തല ∙ വൈദ്യുതിബിൽ കുടിശിക അടച്ചില്ല, കെഎസ്ഇബി അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഫ്യൂസ് ഊരി. എസ്എസ്എൽസി ചോദ്യപ്പേപ്പർ തരംതിരിക്കൽ ജോലികൾ ഉൾപ്പെടെ മുടങ്ങിയതോടെ മന്ത്രി പി.പ്രസാദ് ബന്ധപ്പെട്ടതിനെ തുടർന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ജനുവരി മാസത്തെ ബിൽ തുകയായ 3,659 രൂപയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ വൈദ്യുതിബിൽ കുടിശിക അടച്ചില്ല, കെഎസ്ഇബി അധികൃതർ ജില്ലാ വിദ്യാഭ്യാസ  ഓഫിസിലെ ഫ്യൂസ് ഊരി. എസ്എസ്എൽസി ചോദ്യപ്പേപ്പർ തരംതിരിക്കൽ ജോലികൾ ഉൾപ്പെടെ മുടങ്ങിയതോടെ മന്ത്രി പി.പ്രസാദ് ബന്ധപ്പെട്ടതിനെ തുടർന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ജനുവരി മാസത്തെ ബിൽ തുകയായ 3,659 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്. 48 സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിനായി കഴിഞ്ഞദിവസം ചേർത്തല ഓഫിസിൽ എത്തിച്ച എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപ്പേപ്പർ തരംതിരിക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഉൗരുമാറ്റിയെന്നാണ് ആരോപണം. 

എസ്എസ്എൽസി ചോദ്യപ്പേപ്പർ തരം തിരിക്കൽ ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കരുതെന്ന്  ഓഫിസ് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ പറയുന്നു. മുന്നറിയിപ്പ് നൽകിയാലും വൈദ്യുതി കുടിശിക അടയ്ക്കാറില്ലെന്നും ശനിയാഴ്ച തുക അടയ്ക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.