മാവേലിക്കര ∙ കാലാവസ്ഥ വ്യതിയാനം കൃഷിയെ സാരമായി ബാധിക്കുന്നുവെന്ന പരാതിയുമായി കണ്ടിയൂർ പാടശേഖരത്തിലെ കർഷകർ.ജനുവരി 20 വരെ പാടശേഖരത്തിൽ വെള്ളത്തിലായിരുന്നു. അതിനാൽ സമയബന്ധിതമായി കൃഷി ഇറക്കാൻ സാധിച്ചില്ല. വൈകി കൃഷി ഇറക്കിയതിനു പിന്നാലെ ചൂട് കനത്തതും ഏറെ ദുരിതം സൃഷ്ടിക്കുകയാണെന്നാണു കർഷകരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ കാലാവസ്ഥ വ്യതിയാനം കൃഷിയെ സാരമായി ബാധിക്കുന്നുവെന്ന പരാതിയുമായി കണ്ടിയൂർ പാടശേഖരത്തിലെ കർഷകർ.ജനുവരി 20 വരെ പാടശേഖരത്തിൽ വെള്ളത്തിലായിരുന്നു. അതിനാൽ സമയബന്ധിതമായി കൃഷി ഇറക്കാൻ സാധിച്ചില്ല. വൈകി കൃഷി ഇറക്കിയതിനു പിന്നാലെ ചൂട് കനത്തതും ഏറെ ദുരിതം സൃഷ്ടിക്കുകയാണെന്നാണു കർഷകരുടെ പരാതി.മൊത്തമുള്ള 50 ഏക്കറിൽ വെറും 15 ഏക്കറിൽ മാത്രമാണ് ഇത്തവണ കൃഷി ഇറക്കാൻ സാധിച്ചത്.

വെള്ളം കെട്ടികിടന്നതിനാൽ ബാക്കി നിലം തരിശിടേണ്ടി വന്നു. ജനുവരി 20 വരെ മോട്ടർ സ്ഥാപിക്കുന്ന സ്ഥലം ഉൾപ്പെടെ വെള്ളത്തിലായിരുന്നു. ഇതുവരെ 3 ലക്ഷത്തോളം രൂപ ചെലവഴിച്ചു. എന്നാൽ കാലാവസ്ഥയിലെ വ്യതിയാനം മൂലം കൃത്യമായ വിളവ് ലഭിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. അടുത്ത തവണയെങ്കിലും പൂർണമായി കൃഷി ഇറക്കണമെന്ന ആഗ്രഹത്തിൽ നിലം ഒരുക്കുന്നതിനായി കഴിഞ്ഞ ദിവസം ട്രാക്ടർ എത്തിച്ചു ജോലികൾ ആരംഭിച്ചു.   എന്നാൽ ട്രാക്ടർ ചെളിയിൽ പുതഞ്ഞതോടെ ജോലികൾ നിലച്ചു. വലിച്ചു കയറ്റാനായി എത്തിച്ച ട്രാക്ടറും പുഞ്ചയിൽ പുതഞ്ഞ അവസ്ഥയാണ്.