ചേർത്തല∙ മൂന്നു ജീവനുകൾ രക്ഷിക്കാൻ 5 മണിക്കൂർ കൊണ്ട് ചേർത്തല നഗരസഭ ജീവൻ രക്ഷാസമിതി സമാഹരിച്ചത് 40 ലക്ഷം രൂപ. നഗരസഭ 33–ാംവാർഡ് രഞ്ജിത്തിന്റെയും രഞ്ജിതയുടെയും നാലു വയസ്സുകാരിയായ മകൾ റിതി രഞ്ജിത്ത്, ഒന്നാം വാർഡ് അറയ്ക്കൽ വെളി ശ്രീജ രാജപ്പൻ(33), രണ്ടാംവാർഡ് അറയ്ക്കൽ അഫ്സൽ(49) എന്നിവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല∙ മൂന്നു ജീവനുകൾ രക്ഷിക്കാൻ 5 മണിക്കൂർ കൊണ്ട് ചേർത്തല നഗരസഭ ജീവൻ രക്ഷാസമിതി സമാഹരിച്ചത് 40 ലക്ഷം രൂപ. നഗരസഭ 33–ാംവാർഡ് രഞ്ജിത്തിന്റെയും രഞ്ജിതയുടെയും നാലു വയസ്സുകാരിയായ മകൾ റിതി രഞ്ജിത്ത്, ഒന്നാം വാർഡ് അറയ്ക്കൽ വെളി ശ്രീജ രാജപ്പൻ(33), രണ്ടാംവാർഡ് അറയ്ക്കൽ അഫ്സൽ(49) എന്നിവരുടെ ചികിത്സയ്ക്കുവേണ്ടിയാണ് നഗരസഭ ജീവൻ രക്ഷാസമിതി ധനസമാഹരണം നടത്തിയത്. റിതി രഞ്ജിത്തിനും ശ്രീജ രാജപ്പനും മജ്ജ മാറ്റിവയ്ക്കലും അഫ്സലിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ് വേണ്ടത്. 

മൂന്നുപേരുടെയും ചികിത്സയ്ക്ക് ഏകദേശം ഒരുകോടിയോളം രൂപ വേണമെന്നാണ് കണക്കാക്കുന്നത്. ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പണമില്ലാത്തതിനാൽ മൂവരെയും സഹായിക്കാനാണു ധനസമാഹരണം നടത്തിയത്. മന്ത്രി പി. പ്രസാദ്, നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ജീവൻ രക്ഷാസമിതി ജനറൽ കൺവീനർ എൻ.കെ. പ്രകാശൻ, വാർഡ് കൗൺസിലർമാർ, സന്നദ്ധസേനാംഗങ്ങൾ, വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വം നൽകി.