ആലപ്പുഴ∙ സംസ്ഥാന ജലഗതാഗത വകുപ്പിനു പുതിയ വാട്ടർ ടാക്സി ഉടനെത്തും.നിലവിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 3 വാട്ടർ ടാക്സികൾക്കും മികച്ച പ്രതികരണം ലഭിച്ചതോടെയാണു പുതിയതു നിർമിക്കുന്നത്്.മുഹമ്മയിൽ ഒന്നും പറശ്ശിനിക്കടവിൽ രണ്ടും വാട്ടർ ടാക്സികളാണു നിലവിൽ പ്രവർത്തിക്കുന്നത്. ചങ്ങനാശേരി– ആലപ്പുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സംസ്ഥാന ജലഗതാഗത വകുപ്പിനു പുതിയ വാട്ടർ ടാക്സി ഉടനെത്തും. നിലവിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 3 വാട്ടർ ടാക്സികൾക്കും മികച്ച പ്രതികരണം ലഭിച്ചതോടെയാണു പുതിയതു നിർമിക്കുന്നത്്.  മുഹമ്മയിൽ ഒന്നും പറശ്ശിനിക്കടവിൽ രണ്ടും വാട്ടർ ടാക്സികളാണു നിലവിൽ പ്രവർത്തിക്കുന്നത്. ചങ്ങനാശേരി– ആലപ്പുഴ റൂട്ടിലാണ് ആദ്യ വാട്ടർ ടാക്സി സജ്ജമാക്കിയത്.

എന്നാൽ ഈ റൂട്ടിൽ പോളശല്യം കൂടുതലായതും വെള്ളം ഉയർന്നു കിടക്കുമ്പോൾ പാലങ്ങൾക്ക് അടിയിലൂടെ ബോട്ടിനു കടന്നു പോകാൻ ബുദ്ധിമുട്ടുള്ളതും കണക്കിലെടുത്ത് ഈ ബോട്ട് മുഹമ്മയിലേക്കു മാറ്റി.  മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്നു പാതിരാമണൽ ദ്വീപിലേക്കാണു ബോട്ട് സർവീസ് നടത്തുന്നത്. പാതിരാമണൽ സന്ദർശിക്കാൻ എത്തുന്ന പലരും കായിപ്പുറം ബോട്ട് ജെട്ടിയിലാണ് എത്തുന്നത്. 

ADVERTISEMENT

അതിനാൽ കായിപ്പുറം ബോട്ടുജെട്ടിയിൽ നിന്നും ഈ വാട്ടർ ടാക്സി സർവീസ് നടത്താനും ജലഗതാഗത വകുപ്പ് ശ്രമിക്കുന്നുണ്ട്.വകുപ്പിനു കീഴിലെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിലാണു സർവീസ് നടത്തിയത്. ഇതിനു മികച്ച പ്രതികരണം ലഭിച്ചതോടെ അടുത്തതും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ചു സർവീസ് നടത്തുകയാണ്. 

പുതിയ ബോട്ടിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണ്. നിർമാണം കഴിഞ്ഞു ബോട്ട് എത്തുന്നതോടെയാകും എവിടെയാണു ബോട്ട് സർവീസ് നടത്തുകയെന്നു തീരുമാനിക്കുക. 10  പേർക്ക് യാത്ര ചെയ്യാവുന്ന  ടാക്സിയിൽ സഞ്ചരിക്കാൻ മണിക്കൂറിന് 1500 രൂപയാണ് ചാർജ്.  ഇൻഷുറൻസ് പരിരക്ഷയുണ്ട്.